തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മലയാളി കൂടിയായി നടി കീർത്തി സുരേഷ്. മുൻ കാല തെന്നിന്ത്യൻ നായിക മേനകയുടേയും നിർമ്മാതാവ് സുരേഷ്‌കുമാറിന്റെയും മകൾ കൂടിയായ കീർത്തി സുരേഷ് തെന്നിന്ത്യൻ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരം കൂടിയാണ്
ബാലതാരായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറുകയായിരുന്നു. മലയാളത്തിൽ കൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും കീർത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. അധികം മലയാള ചിത്രങ്ങൾ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ദസറ എന്ന ചിത്രമാണ് കീർത്തിയുടേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയത്.
ഇപ്പോഴിതാ കീർത്തി സുരേഷിനെ പറ്റി നിർമ്മാതാവ് ബോണി കപൂർ പറഞ്ഞ വാക്കുകൾ സാമൂഹ്യമാധ്യമങ്ങളിലാകെ ചർച്ചയായി. എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി കീർത്തി സുരേഷ് ആണെന്നാണ് ബോണി കപൂർ പറഞ്ഞിരിക്കുന്നത്.
തന്റെ ഭാര്യയും നടിയുമായിരുന്ന ശ്രീദേവിയെ പോലെ തന്നെ കീർത്തി സുരേഷും സൗന്ദര്യവും കഴിവുള്ള അഭിനേത്രി ആണെന്നും ബോണി കപൂർ പറഞ്ഞിരിക്കുകയാണ്. കീർത്തി നായികയാകുന്ന മാമന്നൻ എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു ബോണി കപൂർ ഇങ്ങനെ പറഞ്ഞത്.
ശ്രീദേവിയെ പോലെ തന്നെ സൗന്ദര്യമുള്ള കഴിവുള്ള അഭിനേത്രിയാണ് കീർത്തി സുരേഷ് എന്നാണ് ബോണി കപൂർ പറഞ്ഞത്. ബോണിയുടെയും ശ്രീദേവിയുടെയും വിവാഹ വാർഷികം രണ്ട് ദിവസം മുമ്പായിരുന്നു. ഉദയനിധി സ്റ്റാലിൽ നായകനായി എത്തുന്ന മാമന്നൻ എന്ന സിനിമയിൽ മലയാളത്തിന്റെ പാൻ ഇന്ത്യൻ താരം ഫഹദ് ഫാസിലും തമിഴകത്തിന്റെ ഹാസ്യസാമ്രാട്ട് വടിവേലുവും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ജൂൺ 29ന് മാമന്നൻ പ്രദർശനത്തിന് എത്തിക്കാൻ ശ്രമിക്കുകയാണ് എന്നാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞിരിക്കുന്നത്. മാരി സെൽവരാജാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. എആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്.
Also Read
എത്ര ശ്രമിച്ചിട്ടും യേശുദാസിന് പാടാൻ കഴിയാത്ത ഒരു പാട്ടുണ്ട്, അതും മോഹൻലാൽ ചിത്രത്തിൽ, സംഭവം ഇങ്ങനെ