അർഹയല്ലാത്ത ദിൽഷ ബിഗ് ബോസ് വിന്നറായതിന് പിന്നിലെ രഹസ്യം ഇതാണെന്ന് ഒരു കൂട്ടർ, ദിൽഷ എന്തു കൊണ്ടും അർഹാണെന്ന് താരത്തിന്റെ ആരാധകർ, പോര് മുറുകുന്നു

375

കഴിഞ്ഞ നൂറ് ദിവസങ്ങളായി മലയാളിഖൽ നെഞ്ചിലേറ്റിയിരുന്ന മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളം സീസൺ 4 അതിന്റെ പരിസമാപ്തി കുറിച്ചിരിക്കുകയാണ്. പ്രേകരുടെയും സെലിബ്രേറ്റികളുടേയും ഒക്കെ പ്രവചനങ്ങളെ എല്ലാം കാറ്റിൽ പറത്തി കൊണ്ട് ദിൽഷ പ്രസന്നൻ ആണ് ബിഗ് ബോസ് വിന്നറായി മാറിയത്.

മത്സരം ഫൈനലിലേക്ക് എത്തിയത് മുതൽ വിന്നറിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ വന്നുരുന്നു. ഒടുവിൽ മലയാള ചരിത്രത്തിൽ ആദ്യമായി ഒരു ലേഡി വിന്നറായിരിക്കുകയാണ്. നൂറ് ദിവസങ്ങളും ബിഗ് ബോസിന് ഉള്ളിൽ കഴിഞ്ഞ് ഗംഭീര പ്രകടനം കാഴ്ച വെച്ച മത്സരാർഥി കൂടിയാണ് ദിൽഷ. പക്ഷേ ദിൽഷയുടെ വിജയ വാർത്ത വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനമാണ് ഉയരുന്നത്.

Advertisements

ദിൽഷയെക്കാളും അർഹതയുള്ളവർക്ക് കിട്ടിയില്ലെന്നും ദിൽഷ മറ്റ് ഫാൻസിന്റെ വോട്ടിലാണ് വിജയിച്ചത് എന്നും ആരോപണം വന്നു. എന്നാൽ അർഹതപ്പെട്ട വിജയം തന്നെയാണ് ദിൽഷയ്ക്ക് ഇപ്പോൾ കിട്ടിയത് എന്നാണ് താരത്തിന്റെ ആരാധകരുട അഭിപ്രായം.

Also Read
ഞാൻ കിടക്കുക ആയിരുന്നു, പെട്ടെന്ന് അയാൾ ചെയ്തത് ഇങ്ങനെ, അയാൾ കരുത്തൻ ആയിരുന്നു: തെന്നിന്ത്യൻ നടനിൽ നിന്നുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി രാധിക ആപ്‌തെ

എന്തു കൊണ്ടും അർഹയാണ് ദിൽഷ. അനാവശ്യ ശബ്ദമുയർത്തലുകളില്ല, ആരോടും വേണ്ടാത്ത വാക്കു തർക്കങ്ങളില്ല, തെറിവിളികളില്ല, ബഹുമാനിക്കേണ്ടവരെ ബഹുമാനിച്ചിട്ടേയുള്ളു. സ്നേഹിക്കുന്നവരേയും പ്രേമിക്കുന്നവരേയും അവോയ്ഡ് ചെയ്തിട്ടില്ല. ടാസ്‌കുകളിൽ വിജയങ്ങളേയുള്ളു.

വസ്ത്ര ധാരണത്തിൽ സ്ത്രീതത്വത്തെ സംരക്ഷിക്കുക തന്നെ ചെയ്തു. അവിടെ ആരുടേയും ശത്രുവല്ല.
കഴിഞ്ഞ 100 ദിവസം തനിക്ക് അന്നം തന്ന തന്റെ ബിഗ് ബോസിന്റെ ഓരോ ശബ്ദവും ബഹുമാനത്തോടെ ആല്ലാതെ ശ്രവിച്ചിട്ടില്ല അനുസരിക്കാതിരിന്നിട്ടുമില്ല.

സ്ത്രീ എന്നതിൽ കേരളീയ സംസ്‌കാരം കാത്ത് സൂക്ഷിച്ച ഒരു നല്ല പെണ്ണ്. ഒരു നല്ല അച്ഛന്റേയും അമ്മയുടേയും നല്ല ഒരു മകൾ നല്ല വിജയിയെ തെരഞ്ഞെടുത്ത ജനങ്ങൾക്കും അത് അനുസരിച്ച ബിഗ് ബോസിനും നന്ദി എന്നാണ് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

റിയാസ്, ബ്ലെസ്ലി, എന്നിവർക്കൊപ്പമാണ് ദിൽഷ ഫൈനലിൽ മത്സരിച്ചത്. മൂന്ന് പേരിൽ ഒരാൾ വിന്നർ ആയേക്കും എന്ന തരത്തിലുള്ള പ്രതീക്ഷയാണ് എല്ലാവരിലും ഉണ്ടായിരുന്നത്. ഒടുവിൽ കൂടുതൽ വോട്ടുകൾ നേടി ദിൽഷ ബിഗ് ബോസ് വിന്നറായി. പക്ഷേ റിയാസോ ബ്ലെസ്ലിയോ ആയിരുന്നു വിജയിക്കേണ്ടതെന്ന ആരോപണം വന്നു.

Also Read
ദേവദൂതൻ ബോക്‌സ് ഓഫീസിൽ വൻപരാജയമായി; എന്നാലും സങ്കടമില്ല; സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാഗത്തിൽ കലാഭവൻ മണിയില്ലാതെ എങ്ങനെ? നിർമ്മാതാവ് സിയാദ് കോക്കർ

ഫാൻസുകാർ പറയുന്നതിലൊന്നും ഒരു കാര്യവുമില്ലെന്നാണ് ആരാധകരും പറയുന്നത്. റോബിന്റെ ഫാൻസിന്റെ വോട്ട് കിട്ടി ജയിച്ചു എന്ന് പറയുന്നവർക്ക് ഉള്ള മറുപടിയും ആരാധകർ നൽകി. മറ്റ് ആരാധകരെ പോലും അവരും ദിൽഷയെ ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെയല്ലേ വോട്ട് ചെയ്തത്. അല്ലാതെ റോബോട്ടുകൾ ഒന്നും അല്ലല്ലോ റോബിൻ സ്വിച്ച് ഇടുമ്പോൾ വോട്ട് കൊടുക്കാൻ മാത്രം.

റോബിൻ ഫാൻസായ എത്രയോ ആൾക്കാർ ബ്ലെസ്ലിക്ക് വോട്ട് കൊടുത്തിട്ടുണ്ട്. പിന്നെ റിയാസിന് വേണ്ടി പരസ്യമായിട്ട് വോട്ട് പിടിച്ചില്ലേ അവിടെയുള്ള ഒട്ടുമുക്കാൽ കണ്ടസ്റ്റന്റ്‌സും. ജനവിധി അംഗീകരിക്കാൻ പഠിക്കുക. അതിനി ഇലക്ഷൻ ആയാലും ബിഗ് ബോസ് ആയാലും അങ്ങനെ വേണമെന്നാണ് ആരാധകർ പറയുന്നത്.

Advertisement