ദേവദൂതൻ ബോക്‌സ് ഓഫീസിൽ വൻപരാജയമായി; എന്നാലും സങ്കടമില്ല; സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാഗത്തിൽ കലാഭവൻ മണിയില്ലാതെ എങ്ങനെ? നിർമ്മാതാവ് സിയാദ് കോക്കർ

242

ടെലിവിഷനിലൂടെയും മറ്റും കണ്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ദേവദൂതൻ. സിയാദ് കോക്കർ നിർമ്മിച്ച് സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി 2000-ൽ പുറത്തിറങ്ങിയ ചിത്രം പക്ഷെ തീയേറ്ററിൽ പരാജയമായി മാറി. ന്യൂജെൻ കുട്ടികൾക്ക് പോലും ഇഷ്ടമാകുന്ന ചിത്രത്തിന് ലഭിക്കേണ്ട ജനവിധിയില്ല അന്ന് ദേവദൂതന് ലഭിച്ചതെന്ന് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം നടക്കുന്ന ചർച്ചയാണ്.

മോഹൻലാൽ, ജയപ്രദ, വിജയലക്ഷ്മി, ശരത്ത്, വിനീത് കുമാർ, ജനാർദ്ദനൻ, ജഗതി ശ്രീകുമാർ എന്നിങ്ങനെ വമ്പൻ താരനിര ഉണ്ടായിട്ടും ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിന്റെ ദുഃഖം സംവിധായകൻ സിബി മലയിൽ പങ്കുവെച്ചിരുന്നു.

Advertisements

പിൽക്കാലത്ത് മോഹൻലാലിന്റെ ഏറ്റവും വലിയ ജനപ്രിയ ചിത്രങ്ങളിലൊന്നായി ദേവദൂതൻ മാറിയതോടെ ദേവദൂതന്റെ പരാജയത്തിൽ സങ്കടമില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് സിയാദ് കോക്കർ. എല്ലാവരും വളരെ ആത്മാർത്ഥതയോടെയാണ് ചിത്രത്തിൽ പ്രവർത്തിച്ചതെന്നും ജാങ്കോ സ്പേസിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

ALSO READ- ‘ഇതെങ്കിലും ഒന്ന് നേരെ കൊണ്ടുപോകണം’; രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞതും അമ്മ തിരിച്ച് പറഞ്ഞതിങ്ങനെ; കെപിഎസി ലളിതയെ കുറിച്ച് സിദ്ധാർത്ഥ്

‘ദേവദൂതനെ പറ്റി സംസാരിക്കുകയാണെങ്കിൽ മണിക്കൂറുകളോളം വേണ്ടിവരും. വലിയ ആഗ്രഹത്തോടെ ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. ചിത്രത്തിന്റെ പരാജയത്തിൽ സങ്കടമില്ല. കാരണം എല്ലാവരും വളരെ ആത്മാർത്ഥതയോടെ ചെയ്ത സിനിമയാണത്. ടി.വിയിൽ ഓരോ പ്രാവശ്യവും ഈ സിനിമ വരുമ്പോൾ എനിക്ക് നല്ല കമന്റ്സ് ലഭിക്കാറുണ്ട്. അത് വലിയ സന്തോഷമാണ്,’ സിയാദ് കോക്കർ വെളിപ്പെടുത്തുന്നു.

‘വളരെയധികം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു ദേവദൂതന്റെ ഷൂട്ട്. ആലുവയിലെ ഒരു സെമിനാരിയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിനായി സെറ്റ് ചെയ്ത് വെച്ചത്. പക്ഷെ, അത് ഞങ്ങളുടെ കയ്യിൽ ഒതുങ്ങുന്ന ഏരിയ ആയിരുന്നു. അവിടെ ഷൂട്ട് ചെയ്തിരുന്നേൽ ഇത്രയും നഷ്ടം വരില്ലായിരുന്നു. എന്നാൽ ഫൈനൽ സ്റ്റേജിലെത്തിയപ്പോൾ അവിടുത്തെ റക്ടർ അച്ചൻ , സിനിമാക്കാർക്കാണെങ്കിൽ ഷൂട്ടിന് തരില്ലെന്ന് പറഞ്ഞു.’- എന്നും സിയാദ് കോക്കർ ഓർത്തെടുക്കുന്നു.

മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ച് പ്രഖ്യാപിച്ച സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചും സിയാദ് കോക്കർ മനസ് തുറക്കുന്നുണ്ട്.പുതിയ തലമുറയെ വെച്ചുകൊണ്ടാണ് നമ്മൾ സമ്മർ ഇൻ ബത്ലഹേം ആലോചിക്കുന്നത്. ആദ്യത്തെ സിനിമയിലെ കഥാപാത്രങ്ങളുടെ ഇടപെടൽ ഒക്കെ വരുന്നുണ്ടായിരിക്കാം. എന്നാൽ ആദ്യ സിനിമിയുടെ തുടർച്ച അല്ല ഇത്. തുടർച്ചയായി ചെയ്യുന്നത് മണ്ടത്തരമായിട്ടാണ് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ALSO READ-വിവാഹം കഴിച്ചത് വീട്ടിൽ മൂന്ന് മക്കളും ഒറ്റയ്ക്കാകുന്ന അവസ്ഥയായതോടെ, മകളെ വിവാഹം കഴിപ്പിച്ച, കണ്ടാൽ പ്രായം തോന്നാത്ത, പ്രമുഖ നടന്റ മകനായ നിയാസ് ബക്കറിന്റെ ജീവിതകഥ ഇങ്ങനെ

‘സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനായി സ്‌ക്രിപ്റ്റ് എഴുത്ത് നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത വർഷത്തേക്കാണ് സിനിമ പ്ലാൻ ചെയ്യുന്നതെന്നും സിയാദ് പറയുന്നു. സിനിമയുടെ രണ്ടാം ഭാഗമായല്ല, മറിച്ച് ചില മാറ്റങ്ങൾ വരുത്തിയാണ് ഇറങ്ങുന്നതെന്നും സുരേഷ് ഗോപിയും ജയറാമും സിനിമയിൽ ഉണ്ടോ എന്നറിയില്ല എന്നും സിയാദ് കോക്കർ പറയുന്നു. ‘

സമ്മർ ഇൻ ബത്‌ലഹേം ചെയ്ത വീട് ഊട്ടിയിൽ ഇപ്പോഴും ഉണ്ട്. അവിടേയ്ക്ക് കുറച്ച് യുവാക്കൾ വന്നു കയറുന്നതായിരിക്കും രണ്ടാം ഭാഗത്തിൽ കാണിക്കുന്നത്. മഞ്ജു വാര്യരും ചിലപ്പോൾ ഉണ്ടാകാം. സുരേഷ് ഗോപിയും ജയറാമും ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പഴയ കഥാപാത്രങ്ങളെ പുനഃസ്ഥാപിക്കുന്നത് കഷ്ടപ്പാടുള്ള കാര്യമായിരിക്കും മാത്രമല്ല, വൈകാരികമായും ബുദ്ധിമുട്ടുള്ള കാര്യമാണ്. കലാഭവൻ മണിയുമായൊക്കെ നല്ല ബന്ധമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1998-ലാണ് സമ്മർ ഇൻ ബത്ലഹേം പുറത്തിറങ്ങിയത്. ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ, ജനാർദ്ദനൻ, കലാഭവൻ മണി, സുകുമാരി, മയൂരി, രസിക എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മാസങ്ങൾക്ക് മുമ്പാണ് സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുമെന്ന് സിയാദ് കോക്കർ പ്രഖ്യാപിച്ചത്.

Advertisement