‘ഇതെങ്കിലും ഒന്ന് നേരെ കൊണ്ടുപോകണം’; രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞതും അമ്മ തിരിച്ച് പറഞ്ഞതിങ്ങനെ; കെപിഎസി ലളിതയെ കുറിച്ച് സിദ്ധാർത്ഥ്

249

മലയാളിയ്ക്ക് ഇപ്പോഴും വിശ്വസിയ്ക്കാനാകാത്ത ഒന്നാണ് കെപിഎസി ലളിതയുടെ വിയോഗം. നാടകവേദിയിൽ നിന്നും സിനിമയിലേക്കെത്തി ഒട്ടനവധി കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിക്കുകയായിരുന്നു കെപിഎസി ലളിത. സഹനടിയായും നായികയായും അഭിനയിച്ചതിന് ശേഷമായാണ് അമ്മവേഷങ്ങളും ചെയ്ത് തുടങ്ങിയത്. മലയാളത്തിന്റെ മാതൃഭാവമായി മാറുകയായിരുന്നു അവർ.

19 വർഷമായിരുന്നു ഭരതനും ലളിതയും ഒന്നിച്ച് ജീവിച്ചത്. 91 വർഷം പോലെയായാണ് അത്. സുഖവും ദു:ഖവും കലർന്നതായിരുന്നു അന്നത്തെ ജീവിതം. കൂടുതൽ ഇഷ്ടമുള്ളവരെയാണ് ദൈവം എപ്പോഴും കരയിപ്പിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. പ്രതിസന്ധികളെയെല്ലാം ശക്തമായി നേരിട്ട ആ അമ്മ മക്കളെക്കുറിച്ച് എപ്പോഴും വാചാലയാവുമായിരുന്നു. ഇടയ്ക്ക് മകനൊന്ന് വഴിതെറ്റിയെങ്കിലും നല്ലൊരു കൊട്ട് കിട്ടിയതുകൊണ്ട് തിരിച്ചുവന്നുവെന്നായിരുന്നു മുൻപ് അവർ പറഞ്ഞത്.

Advertisements

സംവിധായകൻ ഭരതന്റെയും കെപിഎസി ലളിതയുടെ മകനാണ് സിദ്ധാർത്ഥ് ഭരതൻ. മാതാപിതാക്കളുടെ പാരമ്പര്യം പിന്തുടർന്ന് സിനിമയിൽ എത്തിയ സിദ്ധാർത്ഥ് മലയാളികൾക്ക് ഏറെ സുപരിചിതനാണ്. നടനും സംവിധായകനുമാണ് സിദ്ധാർത്ഥ് ഭരതൻ. നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർത്ഥ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് രസികൻ, സ്പിരിറ്റ്, ഒളിപ്പോര് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനേതാവായെത്തി. പിന്നീട് നിദ്രയാണ് സിദ്ധാർത്ഥ് ആദ്യമായി സംവിധാനം ചെയ്തത്. ചന്ദ്രേട്ടൻ എവിടെയാ, വർണ്ണ്യത്തിൽ ആശങ്ക, ജിന്ന് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ചതുരമാണ് ഏറ്റവും പുതിയ ചിത്രം.

ALSO READ- വിവാഹം കഴിച്ചത് വീട്ടിൽ മൂന്ന് മക്കളും ഒറ്റയ്ക്കാകുന്ന അവസ്ഥയായതോടെ, മകളെ വിവാഹം കഴിപ്പിച്ച, കണ്ടാൽ പ്രായം തോന്നാത്ത, പ്രമുഖ നടന്റ മകനായ നിയാസ് ബക്കറിന്റെ ജീവിതകഥ ഇങ്ങനെ

അടുത്തിടെ ഫ്ലവേഴ്സ് ഒരുകോടിയിൽ പങ്കെടുത്ത സിദ്ധാർത്ഥ് മാതാപിതാക്കളെക്കുറിച്ചും തന്റെ സിനിമാജീവിതത്തെക്കുറിച്ചും തുറന്നു സംസാരിച്ചിരുന്നു. ജീവിതത്തിൽ താൻ ദൈവതുല്യരായി കാണുന്നത് അച്ഛനേയും അമ്മയേയുമാണ്. അത് രണ്ടും തനിക്ക് നഷ്ടമായി. ലളിതയുടെ മകൻ എന്ന തരത്തിൽ എന്നെ പരിഗണിക്കാറുണ്ട് പലരും. അച്ഛനേക്കാളും കൂടുതൽ പലരും അറിയുന്നത് അമ്മയെയാണ്. അമ്മയോട് എല്ലാവർക്കും പ്രത്യേകമായൊരു ഇഷ്ടമുണ്ടെന്നും തനിക്ക് അമ്മയോടുള്ള അടുപ്പവും സിദ്ധാർത്ഥ് തുറന്നു പറയുന്നുണ്ട്.

2015-ലുണ്ടായ ഗുരുതരമായ അപകടത്തെ കുറിച്ചും സിദ്ധാർത്ഥ് സംസാരിക്കുന്നുണ്ട്. അന്നത്തെ തിരിച്ചുവരവ് രണ്ടാം ജന്മത്തിലേത് തന്നെയായിരുന്നു. ഒരുവണ്ടി ഡിം അടിക്കാതെ വന്നപ്പോൾ ഞാൻ അയാളെ ചീത്ത വിളിക്കുകയായിരുന്നു. ആ സമയത്ത് എന്താണ് നടന്നതെന്ന് ഇന്നും അറിയില്ലെന്നാണ് സിദ്ധാർത്ഥ് പറയുന്നത്.

ALSO READ- ‘അച്ഛനും അമ്മയോടും ചോദിച്ചിട്ട് പറയാം എന്നായിരുന്നു അന്നപൂർണയുടെ മറുപടി’; ചാറ്റ് ബോക്‌സിലെ പ്രണയത്തെ കുറിച്ച് കൈലാസ് മേനോൻ

ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാൻ അമ്മയോട് ചർച്ച ചെയ്യാറുണ്ട്. പേഴ്സണൽ കാര്യങ്ങളിൽ അമ്മയുടെ അഭിപ്രായം തേടാറുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. തന്റെ ആദ്യ വിവാഹത്തിൽ പ്രശ്നങ്ങളുണ്ടായ സമയത്ത് എല്ലാം അമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞതും അമ്മയോടായിരുന്നുവെന്നും സിദ്ധാർത്ഥ് വെളിപ്പെടുത്തി.

രണ്ടാമത്തെ വിവാഹം ലവ് മാര്യേജായിരുന്നു. അമ്മയോട് തന്നെയാണ് അതേക്കുറിച്ച് ആദ്യം പറഞ്ഞത്. ഇതെങ്കിലുമൊന്ന് നേരെ കൊണ്ടുപോകണമെന്ന് മാത്രമായിരുന്നു അമ്മ ആദ്യം എന്നോട് പറഞ്ഞത്. അമ്മയാണ് പിന്നീട് എല്ലാ കാര്യവും ശരിയാക്കിയത്. ഞാനെപ്പോഴും ഉണ്ടായെന്ന് വരില്ല. നീ വെറുതെ കളിക്കരുത്. കൃത്യമായി കാര്യങ്ങളെല്ലാം ചെയ്യണമെന്ന് അമ്മ എന്നോട് പറഞ്ഞിരുന്നെന്നും താരം വെളിപ്പെടുത്തുന്നു.

കോവിഡ് വന്ന സമയത്ത് അമ്മ വല്ലാതെ പാനിക്കായിരുന്നു. അമ്മ ആ സമയത്ത് ഷൂട്ടിന് പോവണമെന്നൊക്കെ പറയുമ്പോൾ എനിക്ക് ടെൻഷനാണ്. ഞാൻ സീനുണ്ടാക്കുമ്പോൾ നീ പോടായെന്നായിരുന്നു അമ്മ പറയാറുള്ളത്. കടമുണ്ടെന്നല്ലാതെ എത്രയുണ്ടെന്ന് അമ്മ പറഞ്ഞിട്ടില്ലായിരുന്നു എന്നും സിദ്ധാർത്ഥ് പറയുന്നു.

പണം കൊടുത്ത് തീർക്കാനുണ്ടെന്ന് പറയാറുണ്ട്. എനിക്ക് കിട്ടുന്നത് ഞാൻ അമ്മയുടെ കയ്യിൽ ഏൽപ്പിക്കാറുണ്ടായിരുന്നു. ഞാൻ കൊണ്ടുപോയി കളഞ്ഞു എന്ന പരാതി വേണ്ടല്ലോ.

അമ്മയ്ക്ക് വയ്യാതായതോടെ അമ്മയെ മോശം ട്രീറ്റ്മെന്റ് നടത്തി ഞാൻ കൊല്ലാൻ നോക്കുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. അവരുടെ വായയൊന്നും മൂടിക്കെട്ടാൻ എനിക്കാവില്ലല്ലോയെന്നും സിദ്ധാർത്ഥ് പറഞ്ഞു.

Advertisement