ബോഡിഗാർഡ് മലയാളത്തിൽ ചെയ്യുമ്പോൾ അനുഭവിക്കാത്ത വേദനകൾ ഇല്ല: വെളിപ്പെടുത്തലുമായി സിദ്ധിഖ്

40

ഹിറ്റ് സംവിധാന ജോഡിയായിരുന്ന സിദ്ധിഖ് ലാൽ കൂട്ടുകെട്ട് പിരിഞ്ഞിട്ടും തനിയെ ഒരുക്കി മെഗാ വിജയങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് സിദ്ധിഖ്. എന്നാൽ ഇപ്പോൾ തന്റെ കരിയറിൽ നേരിട്ട വലിയ ഒരു പ്രതിസന്ധി നിമിഷത്തെക്കുറിച്ച് തുറന്ന് പറയുകയാണ് സിദ്ധിഖ്.

ദിലീപും നയൻതാരയും പ്രധാന വേഷത്തിലെത്തെയി ബോഡിഗാർഡ് മലയാളത്തിൽ ചെയ്യുമ്പോൾ താൻ ഏറെ വിഷമിച്ചുവെന്നുവെന്നാണ് സിദ്ധീഖ് പറയുന്നത്. ബോഡിഗാർഡ് മോശമല്ലാത്ത സിനിമയായിരുന്നിട്ടും ആ സിനിമയ്ക്ക് ഏറെയും വിമർശനങ്ങൾ ആണ് ഉയർന്നിരുന്നത് എന്നും സിദ്ധിഖ് പറയുന്നു.

Advertisements

സിദ്ധിഖിന്റെ വാക്കുകൾ ഇങ്ങനെ:

പണ്ടും ഒഴിഞ്ഞു മാറുന്ന സ്വഭാവക്കാരനാണ് ഞാൻ, ഇന്നും അങ്ങനെ തന്നെ. എന്റെ ഒരു ഏരിയയിൽ വരുമ്പോഴാണ് ഞാൻ ശക്തനാകുന്നത്. അല്ലാത്ത സമയത്തൊക്കെ എന്നോട് വാക്ക് തർക്കത്തിന് വരികയാണെങ്കിൽ ഞാൻ പറഞ്ഞു നോക്കും.

എന്റെതായ ഒരു ലെവൽ വച്ച് പറഞ്ഞു നോക്കുന്നതിനപ്പുറത്തേക്ക് അയാൾ ജയിക്കും എന്ന് തോന്നിയാൽ ഞാൻ പിന്മാറും. പക്ഷേ അവസാനം വിജയം എന്റെതാണെന്ന് ഞാൻ തെളിയിക്കും. ഒരുപാട് വിജയിച്ചു നിൽക്കുന്ന ഒരാൾ ഒന്ന് പരാജയപ്പെടണം എന്ന് ചിലർക്ക് എങ്കിലും ഒരു തോന്നാൽ ഉണ്ടോ എന്ന് നമ്മൾ സംശയിച്ചു പോകും.

ബോഡിഗാർഡ് എന്ന സിനിമ ചെയ്യുമ്പോൾ എനിക്ക് എല്ലാ രീതിയിലും വേദന ഉണ്ടാക്കുന്ന അനുഭവങ്ങൾ ആയിരുന്നു. അതിന്റെ നിർമ്മാണ ഘട്ടത്തിൽ ആണെങ്കിലും അതിന്റെ വിതരണ ഘട്ടത്തിൽ ആണെങ്കിലും എല്ലാത്തിലും എനിക്ക് വേദനയാണ് കിട്ടിയിട്ടുള്ളത്.

സിനിമ നല്ലതാണെന്ന് ഒരു വിഭാഗം പറഞ്ഞെങ്കിലും അതിനേക്കാൾ ഏറെ വിമർശനങ്ങളായിരുന്നു ആ സിനിമയ്ക്ക് നേരിടേണ്ടി വന്നത്. പക്ഷേ ഞാൻ അതൊക്കെ മറന്നു. ഒന്നും മിണ്ടാൻ പോയില്ല. ഇന്ന് ബോഡിഗാർഡിനെക്കുറിച്ച് ഓർക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ വിജയ സിനിമയുടെ കഥയായി അത് മാറി എന്നതാണ് ഇപ്പോൾ സിദ്ധിഖ് തുറന്ന് പറയുന്നത്’.

Advertisement