മമ്മൂക്കയോട് അസൂയ ഉള്ള ഒരാളാണ് ഞാൻ, കാരണം സഹിതം വെളിപ്പെടുത്തി നടൻ സൂരജ് സൺ

188

ടിക്ക്‌ടോക്ക് വീഡിയോകളിലൂടെ സ സോഷ്യൽ മീഡിയയിലെ സ്റ്റാറായി മാറി പിന്നീട് മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സൂരജ് സൺ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സൂരജിന്റെ ആദ്യത്തെ സീരിയൽ ആയിരുന്നു പാടാത്ത പൈങ്കിളി.

ദേവ എന്ന ഒറ്റ കഥാപാത്രം കൊണ്ട് തന്നെ സൂരജ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാവുകയായിരുന്നു. എന്നാൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പരമ്പര മുന്നോട്ട് പോകുമ്പോഴായിരുന്നു നടൻ സീരിയലിൽ നിന്ന് മാറുന്നത്. ആരോഗ്യ പ്രശ്‌നം കൊണ്ടാണ് മാറിയതെന്നാണ് സൂരജും പാടാത്ത പൈങ്കിളി ടീമും പറഞ്ഞത്. എന്നാൽ ഇത് വിശ്വസിക്കാൻ പ്രേക്ഷകർക്ക് പൂർണ്ണമായും കഴിഞ്ഞിരുന്നില്ല.

Advertisements

ദേവയായി പുതിയ താരം വന്നിട്ടും പ്രേക്ഷകർക്ക് അംഗീകരിക്കാൻ ഇത് കഴിഞ്ഞിട്ടില്ല. സൂരജ് പോയതോടെ ടോപ്പ് ഫൈവ് ലിസ്റ്റിൽ നിന്ന് പാടാത്ത പൈങ്കിളി താഴെ പോയിട്ടുണ്ട്. സീരിയലിൽ നിന്ന് പിൻമാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സൂരജ്. തന്റെ വിശേഷങ്ങളും മോട്ടിവേഷൻ വീഡിയോകളുമെല്ലാം നടൻ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂരജിന്റെ ഒരു കമന്റാണ്.

Also Read
ജോണിന് വേണ്ടി പെണ്ണ് ആലോചിക്കാൻ എന്നെ ഏൽപ്പിച്ചതാണ്, അവസാനം ഞാൻ തന്നെ കെട്ടേണ്ടിവന്നു: ജോണുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് ധന്യ മേരി വർഗീസ്

മെഗാസ്റ്റാറിന്റെ പുതിയ ചിത്രത്തിനാണ് താരം കമന്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനോടൊപ്പം തന്നെ സൂരജിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ച ചിത്രത്തിൽ ഒരേ ഒരു രാജാവ് എന്ന് നടൻ കമന്റ് ചെയ്തിരുന്നു. മെഗാസ്റ്റാറിന്റെ ലുക്കിനെ പ്രശംസിച്ചായിരുന്നു നടൻ ഇത്തരത്തിൽ കമന്റ് ചെയ്തത്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

അത്രക്കും വേണ്ടായിരുന്നു, ലൂസിഫറിലെ ഡയലോഗ്, കുറച്ചു കൂടി പോയോ എന്നൊരു ഡൗട്ട് ഇല്ലാതില്ല എന്നിങ്ങനെയുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രേക്ഷകരുടെ ഇടയിൽ കമന്റ് ചർച്ചയായപ്പോൾ വിശദീകരണവുമായി നടൻ വീണ്ടും രംഗത്ത് എത്തുകയായിരുന്നു.

സ്വന്തം ശരീരത്തിന് സൗന്ദര്യം വർധിപ്പിക്കാൻ ഇഷ്ടമുള്ള ഭക്ഷണത്തെ മാറ്റിവയ്ക്കാൻ തയ്യാറാവാത്ത വരാണ് നമ്മളിൽ പലരും. അതുപോലെ ജിമ്മിൽ പോയി മൊബൈൽ കുറച്ച് സെൽഫി എടുത്ത് അതോടെ ജിമ്മിലെ ക്ലാസ് അവസാനിപ്പിക്കുന്ന വരാണ് നമ്മളിൽ പലരും.

Also Read
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ തേടി ഭാഗ്യം: ഭാഗ്യവാൻ ഹരിശ്രീ അശോകന്റെ മരുമകനായ സനൂപ് സുനിൽ

അതൊക്കെ വെച്ച് നോക്കുമ്പോൾ മമ്മൂക്കയെ കാണുന്ന ചെറുപ്പക്കാർ പോലും ഉള്ളിൽ അസൂയ കൊണ്ടാണ് നോക്കുന്നത്. അങ്ങനെ അസൂയ ഉള്ള ഒരാളാണ് ഞാൻ. ആ രാജകീയമായ വരവാണ് എന്റെ ക്യാപ്ഷൻ അതെ ഒരേ ഒരു രാജാവ് (ലാലേട്ടാ ലവ് യു) എന്നായിരുന്നു സൂരജ് സൺ കുറിച്ചത്. അതേ സമയം സൂരജിന്റെ ഈ കമന്റും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Advertisement