അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ തേടി ഭാഗ്യം: ഭാഗ്യവാൻ ഹരിശ്രീ അശോകന്റെ മരുമകനായ സനൂപ് സുനിൽ

382

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ തേടി ഭാഗ്യം എത്തി. 30 കോടി രൂപയുടെ സമ്മാനമാണ് ഇക്കുറി ഭാഗ്യവാനെ തേടിയെത്തിയിരിക്കുന്നത്.

ദോഹയിൽ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരൻ സനൂപ് സുനിൽ ആണ് 30 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം) ഇന്നലെ(ചൊവ്വ) നടന്ന ബിഗ് ടിക്കറ്റിന്റെ 230ാം സീരീസ് നറുക്കെടുപ്പിൽ സമ്മാനം നേടിയത്. സിനിമാ നടൻ ഹരിശ്രീ അശോകന്റെ മരുമകൻ കൂടിയാണ് സനൂപ്.

Advertisements

Also read

അൻപത് രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്, അതിന്നും മുടക്കമില്ലാതെ തുടരുന്നു ; അമ്മയെ കുറിച്ചുള്ള നടൻ വിജിലേഷിന്റെ പോസ്റ്റ് വൈറലാകുന്നു

സനൂപിന്റെ പേരിൽ ഇദ്ദേഹവും മറ്റു 19 പേരും ചേർന്നെടുത്ത ലോട്ടറി ടിക്കറ്റിനാണു സമ്മാനം. എറണാകുളം സ്വദേശി സുനിൽ ജൂലൈ 13ന് ഓൺലൈനിലൂടെ എടുത്ത 183947 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ദീർഘ നേരത്തെ ശ്രമത്തിനു ശേഷമാണു സംഘാടകർക്ക് സനൂപുമായി ബന്ധപ്പെടാൻ കഴിഞ്ഞത്.

Also read

തൃശ്ശൂരിലെ വീട്ടിൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം ആസ്വദിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോൾ, പുതിയ വിശേഷം പങ്കുവെച്ച് ഭാവന

ടിക്കറ്റ് സംഘാടകപ്രതിനിധി റിചാർഡ്, സനൂപിന്റെ മൊബൈലിലേക്കു പല പ്രാവശ്യം വിളിച്ചെങ്കിലും ബന്ധപ്പെടാൻ ആദ്യം ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.

ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ മലയാളിയായ ജോൺസൺ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിർഹവും ഇന്ത്യക്കാരനായ റെനാൾഡ് ഡാനിയേലിന് 1,00000 ദിർഹവും സമ്മാനം ലഭിച്ചു.

Advertisement