സിനിമകളിലെ പ്രണയ നായിക, രണ്ടു പെൺകുട്ടികളുടെ അമ്മ: പ്രിയ നടി മധുബാലയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

374

മലയാളം സിനിമാ പ്രേക്ഷക്ഷകർ എല്ലാവരും പ്രായ ഭേദമന്യേ വീണ്ടും വീണ്ടും കാണാൻ ആഹ്രഹിക്കുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ് താരരാജാവ് മോഹൻ ലാലും ജഗതി ശ്രീകുമാറും തകർത്ത് അഭിനയിച്ച സംഗീത് ശിവൻ ചിത്രം യോദ്ധ. ഈ സിനിമ പോലെ തന്നെ ഇതിലെ നായികയും മലയാളികൾക്ക് ഇപ്പോഴും പ്രിയങ്കരിയാണ്.

ചിത്രത്തിൽ അശ്വതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയത് മധുബാല എന്ന താരസുന്ദരി ആയിരുന്നു. മലയാളത്തിൽ യോദ്ധ കൂടാതെ നീലഗിരി, എന്നോടിഷ്ടം കൂടാമോ എന്നീ ചിത്രങ്ങളിലും മധുബാല അഭിനയിച്ചിരുന്നു. താരം അഭിനയിച്ച എല്ലാ സിനിമകളും ഇന്നും മലയാളികൾ ഏറെ ഇഷ്ടപെടുന്നവയാണ്.

Advertisements

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ ആകെ തിളങ്ങി നിന്നിരുന്ന മധുബാല ബോളിവുഡിലും നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, റോജ എന്ന തമിഴ് ചിത്രം ഹിന്ദി, മറാഠി, മലയാളം, കന്നട, തെലുഗു എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തിയിരുന്നു. ഏആർ റഹ്‌മാന്റെ മാന്ത്രിക സംഗീതം ഉള്ള റോജയിലെ ഗാനങ്ങൾ ഇന്നും സൂപ്പർ ഹിറ്റുകളാണ്.

Also Read
ഭാര്യയ്ക്ക് ഞാനത് കൊടുത്തിട്ടില്ല, കല്യാണം കഴിഞ്ഞ് ഇവർ എന്തു ചെയ്യുമെന്ന്‌ എല്ലാവർക്കും കൺഫ്യൂഷനാണ്, എനിക്ക് കുട്ടിത്തം കൂടുതലാണ്, മഹാലക്ഷ്മിയുടെ ഭർത്താവ് പറയുന്നത് കേട്ടോ

റോജ എന്ന പേരിലാണ് മധുബാല കൂടുതലും അറിയപ്പെട്ടിരുന്നത് തന്നെ. സംവിധായകൻ മണിരത്‌നത്തിന് ദേശിയ അംഗീകാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് റോജ. ഇതടക്കം നിരവധി ദേശിയ അംഗീകാരങ്ങൾ റോജക്ക് ലഭിച്ചിരുന്നു, അരവിന്ദ് സ്വാമിയും മധുബാലയും മത്സരിച്ച് അഭിനയിച്ച റോജ അവരുടെ കരിയറിലെ ഏറ്റവും മികച്ചത് എന്ന് ഇപ്പോഴും വിലയിരുത്തുന്ന ചിത്രങ്ങളിൽ ഒന്നാണ്.

മധുബാല രഘുനാഥ് എന്നാണ് താരത്തിന്റെ മുഴുവൻ പേര്. 1969 ൽ ഒരു തമിഴ് കുടുംബത്തിൽ ജനിച്ചു. നടി ഹേമ മാലിനി, ജൂഹി ചൗള എന്നിവർ നടിയുടെ ബന്ധുക്കൾ ആണ്. തമിഴിൽ മധു എന്ന പേരിലാണ് നടി അറിയപ്പെട്ടിരുന്നത്. മുംബൈയിലെ ജുഹ സെന്റ് ജോസഫ് സ്‌കൂളിലാണ് പഠിച്ചത്. ശാസ്ത്രത്തിൽ ബിരുദം നേടിയതിന് ശേഷമാണ് സിനിമയിൽ എത്തിയത്.

1999ൽ വിവഹിത ആയ മധുബാലയുടെ ഭർത്താവിന്റെ പേര് ആനന്ദ് ഷാ എന്നാണ്. ഇവർക്ക് രണ്ടു പെണ്മക്കൾ ആണ് ഉള്ളത്. ഇപ്പോഴും സന്തോഷകരമായി വിവാഹ ജീവിതം മുന്നോട്ട് കൊണ്ടു പോവുകയാണ് മധുബാല. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നയനായ അഴകൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മധുബാല അഭിനയ രംഗത്തേക്ക് വരുന്നത്.

കുക്കു കോഹ്ലിയുടെ സൂപ്പർ ഹിറ്റായ ബോളിവുഡ് ചിത്രം ഫൂൽ ഔർ കാണ്ഡേ, മണിരത്‌നത്തിന്റെ തമിഴ് ചിത്രമായ റോജ, കെ. രാഘവേന്ദ്ര റാവു തെലുങ്ക് ഹിറ്റ് ചിത്രമായ ആൾരി പ്രിയു, സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ, എസ് ശങ്കറിന്റെ തമിഴ് ഹിറ്റ് ജെന്റിൽമാൻ, ഒറ്റയാൾ പട്ടാളം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

Also Read
അന്ന് ദിലീപുമായുള്ള വിവാഹത്തിന് വേണ്ടി വളരെ വിഷമത്തോടെ ആണ് ഞാൻ മഞ്ജുവിനെ ഒരുക്കിയത്, അതിന് കാരണവും ഉണ്ട്: അനില ജോസഫ് പറയുന്നു

വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത മധുബാല പക്ഷെ വീണ്ടും സിനിമയിൽ സജീവമായിരുന്നു. മലയാളത്തിൽ നസ്രിയ ചിത്രമായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു. ഇപ്പോൾ തമിഴിൽ തലൈവി എന്ന ചിത്രത്തിലും മധുബാല അഭിനയിച്ചിരുന്നു.

Advertisement