പുതിയ സന്തോഷ വാർത്ത അറിയിച്ച് സീരിയൽ മേഘന വിൻസെന്റ്, ഇതാണ് ഞങ്ങൾ കാത്തിരുന്നത് എന്ന് ആരാധകർ

353

മലയാളം സീരിയൽ ആരാധകരായ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേഘന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സൂപ്പർഹിറ്റ് സീരിയലിലെ അമൃത എന്ന കഥാപാത്രമായി എത്തിയാണ് മേഘന ആരാധകരുടെ പ്രിയങ്കരിയായി മാറയത്.

പ്രമുക സീരിയൽ താരം ഡിംപിൾ റോസിന്റെ സഹോദരനെ ആയിരുന്നു താരം വിവാഹം കഴിച്ചിരുന്നത്. എന്നാൽ ആ ദാമ്പത്യ ജീവിതം അധിക കാലം മുന്നോട്ട് പോയില്ല. ഇരുവരും തമ്മിലെ പ്രശ്‌നങ്ങൾ കൂടി വന്നതോടെ വിവാഹ മോചിതർ ആവുകയും ചെയ്തു.

Advertisements

അടുത്തിടെ സിംപിൾ സഹോദരന്റെ ആദ്യ ഭാര്യയും തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുമായ മേഘനയെയും സഹോദരന്റെ ഇപ്പോഴത്തെ ഭാര്യയെയും കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ആ കുടുംബത്തിലെ ആരുമായും ഒരുപാട് ബന്ധവും നിലനിർത്തുന്നില്ല എന്നാണ് താരം വ്യക്തമാക്കിയത്.

Also Read
ആദ്യം ടൈം പാസ് പോലെ മദ്യം കുടിക്കും, വലിയ ആളുകളല്ലേ എന്ന് കരുതി കമ്പനി കൊടുക്കും, പല അപകട സാഹചര്യങ്ങളിലും ഞാൻ പെട്ടിട്ടുണ്ട്, മീരാ ജാസ്മിൻ പറയുന്നു

വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും വലിയൊരു ഇടവേള എടുത്ത താരം വിവാഹ മോചനത്തോടെ മിസ്റ്റർ ഹിറ്റ്‌ലർ എന്ന ജനപ്രിയ പരമ്പരയിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ മേഘന ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത് സീരിയലിന്റെ മഹാ എപ്പിസോഡുമായി താരങ്ങൾ വൈകുന്നേരം ഫേസ്ബുക്ക് ലൈവിൽ എത്തുന്നു ഐന്നാണ്.

ഇത് ആരാധകരെ ഏറെ സന്തോഷത്തിൽ ആക്കിയിരിക്കുകയാണ്. ഈ ലൈവ് വീഡിയോ കാണാൻ വേണ്ടി ലക്ഷക്കണക്കിന് ആരാധകരാണ് കാത്തിരിക്കുന്നത്. അതോടൊപ്പം കേരളത്തിന്റെ പ്രിയപ്പെട്ട വിശേഷമായ ഓണത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിട്ടുണ്ട്.

നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും സന്തോഷം അറിയിച്ചും ഓണാശംസകൾ അറിയിച്ചും എത്തിയിരിക്കുന്നത്. മേഘന എന്നും ഒരു മലയാള തനിമ നിറഞ്ഞ പെൺകുട്ടിയാണ്. താരത്തിന്റെ കഥാപാത്രങ്ങളും വസ്ത്രങ്ങളും എല്ലാം തന്നെ അത്തരത്തിൽ ഉള്ളതാണ്.

അതേ സമയം മേഘന ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന മിസ്റ്റർ ഹിറ്റ്‌ലർ എന്ന പരമ്പര റേറ്റിംഗിൽ വളരെ മുന്നിൽ തന്നെ നിൽക്കുന്ന ഒന്നാണ്. നിരവധി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഇത്. മിനിസ്‌ക്രീൻ പ്രേക്ഷകർ ചന്ദന മഴയും അമൃതയെയും സ്‌നേഹിച്ചത് പോലെയും നെഞ്ചിലേറ്റിയത് പോലെ തന്നെയുമാണ് ഇപ്പോൾ താരത്തിന്റെ മിസ്റ്റർ ഹിറ്റ്‌ലർ എന്ന പരമ്പരയും നെഞ്ചിൽ ഏറ്റിയിരിക്കുന്നത്.

Also Read
എനിക്ക് പ്രായമായി, നീ ഇപ്പോഴും പഴയതുപോലെ തന്നെ, ഞാൻ നിന്നെ സ്‌നേഹിച്ചു കൊണ്ടേയിരിക്കുന്നു: ഭാര്യയെ കുറിച്ച് ദുൽഖർ സൽമാൻ

Advertisement