നിങ്ങളെന്നോട് ചതി ചെയ്തു, സീമ ഉണ്ടെന്ന് പറഞ്ഞില്ല, എനിക്ക് അവളെ ഭയമാണ്: നെടുമുടി വേണു അന്ന് പറഞ്ഞത് ഇങ്ങനെ

6524

അഭിനയകലയുടെ വിസ്മയകരമായ വേഷ പകർച്ചകളൾ മലയാളികൾക്കായി കാഴ്ചവെച്ച നടന കുലപതിയാണ് നടൻ നെടുമുടി വേണു. ഒന്നിനൊന്നും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിൽ നെടുമുടിക്ക് ഒരു പ്രത്യേക കഴുവുതന്നെയുണ്ട്.

നായകനായും വില്ലനായും അച്ഛനായും മുത്തശ്ശനായും സഹനടനായും ഒക്കെ തിളങ്ങിയ അദ്ദേഹം ചില തമിഴ് സിനിമകളിലും ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. വർഷങ്ങൾ നീണ്ട കരിയറിൽ നിരവധി ശ്രദ്ധേയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

Advertisements

മലയാള സിനിമയുടെ താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്കൊപ്പം എല്ലാം നിരവധി സിനിമകളിൽ നെടുമുടി വേണു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. പോയ വർഷമാണ് മലയാള സിനിമയെ തീരാ നഷ്ടത്തിലാക്കി നെടുമുടി വേണു അന്തരിച്ചത്.

Also Read
പാർവതിയെ കല്ല്യാണം കഴിക്കാൻ അന്ന് അവള്ഡ സമ്മതിച്ചില്ല, എനിക്ക് ധൈര്യവും ഇല്ലായിരുന്നു; ദിനേശ് പണിക്കർ പറഞ്ഞത് കേട്ടോ

അതേ സമയം മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധയായയ അഭിനേത്രി ആയിരുന്നു സീമ. സീമയുടേയും നെടുമുടി വേണുവിന്റെയും പിറന്നാൾ ഒരേ ദിനത്തിലാണ്. എന്തും തന്മയത്തോടെ പറയുന്ന സ്വഭാവക്കാരൻ ആയിരുന്നു നെടുമുടി വേണു.

എന്നാൽ സീമ എന്തും വെട്ടിത്തുറന്ന് പറയുന്ന കക്ഷിയും. നേരത്തെ ഒരു ടെലിവിഷൻ പരിപാടിയിൽ ഇരുവരും ഒരുമിച്ച് എത്തിയപ്പോൾ തനിക്ക് സീമയെ ഭയമാണെന്ന് നെടുമുടി വേണു പറഞ്ഞിരുന്നു. ആ വിഡിയോ ആണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്.

ഈ ഷോയിൽ വന്നതിൽ സന്തോഷമുണ്ട്. പക്ഷേ നിങ്ങൾ എന്നോട് ചതി ചെയ്തു. ഇവിടെ സീമയുണ്ടെന്ന കാര്യം പറഞ്ഞില്ല. എനിക്ക് സീമയെ ഭയമാണ്. വേറൊന്നും കൊണ്ടല്ല, ഏതു സമയത്ത് എന്താണ് പറയുക എന്നത് ദൈവം തമ്പുരാന് പോലും അറിയില്ല.

ചുറ്റുപാടിലും ഉള്ളവർ കേൾക്കാവുന്നത് ആണോ കേൾക്കാൻ പാടില്ലാത്തത് ആണോ മൈക്കിന് മുൻപിൽ എന്തെങ്കിലും വിളിച്ചുപറയുമോ എന്നൊക്കെ പേടിയുണ്ട്. എന്നെ കുറിച്ച് നല്ലതൊക്കെ സീമ പറയും. അതേ പോലെ തന്നെ വേറെ ചിലതും പറയും എന്നായിരുന്നു നെടുമുടു വേണു പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് സീമ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

Also Read
കറുത്ത മണിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് മലയാള നടിമാര്‍, ലോക സുന്ദരി ഐശ്വര്യ റായി ആ ഒറ്റ രംഗം അഭിനയിക്കാന്‍ മണിയെ കാത്തിരുന്നത് മണിക്കൂറുകള്‍, കലാഭവന്‍ മണിയുടെ വളര്‍ച്ച അതിശയിപ്പിക്കുന്നത്

Advertisement