കല്യാണത്തിന് കാശ് തന്ന് സഹായിച്ച മമ്മൂട്ടിയോട് ശ്രീനിവാസൻ പറഞ്ഞു, നിങ്ങൾ കല്ല്യാണത്തിന് വരരുത് വന്നാൽ കല്യാണം മുടങ്ങും; പിന്നെ സംഭവിച്ചത്

402

മലയാളികളുടെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനും ആണ് ശ്രീനിവാസൻ. വർഷങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന അദ്ദേഹം ഇപ്പോൾ രോഗബാധിതനായി ചികിൽസയിലും വിശ്രമത്തിലും ഒക്കെയാണ്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട ഒരു കഥയാണ് സമൂഹ മാധ്യങ്ങളിൽ വൈറലായി മാറുന്നത്. 1984 ലാണ് നടനും തിരക്കഥാകൃത്തും ആയ ശ്രീനിവാസന്റെ വിവാഹം. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിർമിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് തീരുമാനം. സംഭവത്തെ കുറിച്ച് മുൻപ് ഒരു ചാനൽ പരിപാടിയിൽ ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ:

Advertisements

ആരെയും ക്ഷണിക്കുന്നില്ല എന്നും രജിസ്റ്റർ ഓഫീസിൽവച്ചാണ് വിവാഹമെന്നും ശ്രീനിവാസൻ നടൻ ഇന്നസെന്റിനോട് പറഞ്ഞു. സെറ്റിൽ നിന്ന് ഇറങ്ങാൻ നേരം ഇന്നസെന്റ് കൈയ്യിൽ ഒരു പൊതി തന്നു. അതിൽ 400 രൂപയുണ്ടായിരുന്നു.

Also Read
ആ ദിലീപ് ചിത്രത്തിന് ഏറ്റത് ഷംന കാസിമിന്റെ ശാപം, നായികായിരുന്ന തന്നെ സിനിമയിൽ നിന്നും ഒഴിവാക്കി, ദീലീപ് വിളിച്ചത് പറഞ്ഞത് ഇങ്ങനെ: കണ്ണീരോടെ ഷംന വെളിപ്പെടുത്തിയത്

ഇന്നത്തെ പോലെയല്ല നാനൂറ് രൂപയ്ക്ക് വിലയുണ്ട്. ഇതെങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിച്ചപ്പോൾ, ഭാര്യയുടെ രണ്ട് വളകൂടെ വിറ്റു എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. ഇന്നസെന്റ് കൊടുത്ത പണം കൊണ്ട് വധുവിനുള്ള സാരിയും മറ്റുമൊക്കെ വാങ്ങി. അതിരാത്രം സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് മമ്മൂട്ടിയെ ക്ഷണിച്ചത്.

കണ്ണൂരാണ് ലൊക്കേഷൻ. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടൽ മുറിയുടെ വാതിൽ തുറന്നതും ഞാൻ പറഞ്ഞു നാളെ എന്റെ വിവാഹമാണ്. എനിക്കൊരു രണ്ടായിരം രൂപ വേണം, രജിസ്റ്റർ വിവാഹമാണ് ആരെയും ക്ഷണിക്കുന്നില്ലെന്നും ഞാൻ മമ്മൂട്ടിയോട് പറഞ്ഞു. തുക തന്നിട്ട് അദ്ദേഹം പറഞ്ഞു കല്യാണത്തിന് ഞാനും വരും.

അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു, കല്യാണത്തിന് വരരുത്, വന്നാൽ കല്യാണം കലങ്ങും. അദ്ദേഹം വരുമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഞാൻ വീണ്ടും പറഞ്ഞു, ആരും അറിയാതെ രെജിസ്റ്റർ ചെയ്യാനാണ് പ്ലാൻ. എന്നെ ഇവിടെ ആർക്കും അറിയില്ല. പക്ഷെ നിങ്ങൾ അങ്ങനെയല്ല അറിയപ്പെടുന്ന താരമാണ്.

നിങ്ങൾ വന്നാൽ സംഭവം എല്ലാവരും അറിയും. അതുകൊണ്ട് വരരുത്. എന്നാൽ വരുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെ സ്വർണതാലി വാങ്ങി, രജിസ്റ്റർ ഓഫീസിന്റെ വരാന്തയിൽ വെച്ചായിരുന്നു ശ്രീനിവാസന്റെ താലി കെട്ട്.

ഒരു ക്രിസ്ത്യാനി തന്ന നാനൂറ് രൂപ, മുസ്ലീമായ മമ്മൂട്ടി തന്ന 2000 രൂപ, ഹിന്ദുവായ പെൺകുട്ടിയുടെ കഴുത്തിൽ കെട്ടിയ സ്വർണ താലി. ഇങ്ങനെ ആയിരുന്നു തൻറെ വിവാഹമെന്ന് ശ്രീനിവാസൻ പറഞ്ഞപ്പോൾ സദസ്സിൽ കരഘോഷം ആയിരുന്നു.

Also Read
നിങ്ങളെന്നോട് ചതി ചെയ്തു, സീമ ഉണ്ടെന്ന് പറഞ്ഞില്ല, എനിക്ക് അവളെ ഭയമാണ്: നെടുമുടി വേണു അന്ന് പറഞ്ഞത് ഇങ്ങനെ

ഒരു ചാനൽ പരിപാടിയിൽ മത സൗഹാർദത്തെ കുറിച്ച് സംസാരിക്കവെയാണ് നടൻ ശ്രീനിവാസൻ തന്റെ കല്യാണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. കാലങ്ങൾക്ക് ശേഷം വീണ്ടും പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.

Advertisement