ആ മമ്മൂട്ടി ചിത്രത്തിൽ നിന്ന് ദിലീപിന്റെ സീനുകൾ വെ ട്ടി മാറ്റി, സംഭവമിറിഞ്ഞ് ദിലീപിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, പിന്നെ സംഭവിച്ചത് ഇങ്ങനെ

1433

മിമിക്രി രംഗത്ത് നിന്നും സംവിധായകന്റെ കമലിന്റെ സഹായിയായി സിനമയിലേക്ക് എത്തി അവിടെ നിന്നും പടിപടിയായി ഉയർന്നു വന്ന താരമാണ് നടൻ ദിലീപ്. ആദ്യം ചെറിയ വേഷങ്ങളിൽ അഭിനയിച്ച് പിന്നീട് നായകനായി അവിടെ നിന്നും ജനപ്രിയ നടൻ എന്ന പേരോട് കൂടി സൂപ്പർ താരമായി മാറുകയായിരുന്നു ദിലീപ്.

തന്റെ തുടക്കകാലത്ത് താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ, സൂപ്പർ താരം ജയറാം തുടങ്ങിയവർക്ക് ഒപ്പമല്ലാം ദിലീപ് ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു. അതിൽ കൂടൂതലും ദിലീപ് ചെറിയവേഷത്തിൽ എത്തിയത് മെഗാസ്റ്റാറിന് ഒപ്പമായിരുന്നു. സിനിമാ രംഗത്ത് മെഗാസ്റ്റാറുമായി നല്ല അടുപ്പം പുലർത്തുന്ന താരം കൂടിയാണ് ദിലീപ്.

Advertisements

ആദ്യ കാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിൽ വേഷമിട്ടപ്പോൾ ദിലീപ് കണ്ണുനിറക്കേണ്ട ഒരവസരം വന്നിരുന്നു. ആ സംഭവം ഇങ്ങനെ: മലയാള സിനിമയ്ക്കു മറക്കാൻ കഴിയാത്ത നിരവധി നല്ല ചിത്രങ്ങൾ സമ്മാനിച്ച കൂട്ടു കെട്ടായിരുന്നു സിബി മലയിലും ലോഹിതദാസും ചേർന്നുള്ളത്.

Also Read
പ്രഭാസിനോട് എനിക്ക് കടുത്ത പ്രണയമാണെന്ന് നടി സ്വര ഭാസ്‌കർ, മുൻ കാമുകനെ ഒഴിവാക്കിയതിനെ കുറിച്ചും താരം

മമ്മൂട്ടിയേ നായകനാക്കി തനിയാവർത്തനം എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും കൂട്ടുകെട്ടു തുടങ്ങുന്നത്. പിന്നീട് സാഗരം സാക്ഷി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തന്നെ ആ കൂട്ടുകെട്ടു പിരിഞ്ഞു. ദിലീപ് കമലിന്റെ സഹ സംവിധായകൻ ആയും കൂടാതെ ചെറിയ വേഷങ്ങളിലും അഭിനയിച്ചും വരുന്ന സമയത്താണു സാഗരം സാക്ഷി എന്ന ചിത്രത്തിൽ തരക്കേടില്ലാത്ത ഒരു വേഷം കിട്ടുന്നത്.

നടൻ എൻ എഫ് വർഗീസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകന്റെ വേഷമായിരുന്നു ചിത്രത്തിൽ ദിലീപിന്. അഞ്ചോളം സീനുകളിൽ ദിലീപ് അഭിനയിച്ചിരുന്നു. പക്ഷേ ചിത്രം എഡിറ്റ് ചെയ്തു വന്നപ്പോൾ ദിലീപിന്റെ സീൻ ഒരെണ്ണമായി കുറഞ്ഞു. ചിത്രം റിലീസ് ചെയ്തപ്പോൾ ഏറെ പ്രതീക്ഷയോടെ തീയേറ്റിൽ എത്തിയ താരത്തിനു പക്ഷേ നിരാശ ആയിരുന്നു ഫലം. ഒരു സീനിൽ മാത്രമേ താൻ ഉള്ളു എന്നറിഞ്ഞപ്പോൾ അന്ന് ദിലീപിന്റെ കണ്ണ് നിറഞ്ഞൊഴുകി എന്നും പറഞ്ഞു കേട്ടിരുന്നു.

അതേ സമയം വോയിസ് ഓഫ് സത്യനാഥൻ ആണ് ദിലീപിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.അതേ സമയം പിന്നീടും നിരവധി സിനിമകളിൽ ദീലീപും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. രണ്ട് പേർക്കും തുല്യ പ്രാധാന്യമുള്ള സിനിമകളും ഇറങ്ങിയിരുന്നു.

റാഫി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ജോജു ജോർജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വീണാ നന്ദകുമാർ ആണ് സിനിമയിൽ നായിക ആയി എത്തുന്നത്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആണ് ദിലീപ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി മിൽക്കി ബ്യൂട്ടി തമന്നയാണ് നായികയായി എത്തുന്നത്.

Also Read
വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷം, ഒടുവില്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ തന്നെ പൊന്നോമനയെത്തി, സന്തോഷത്തില്‍ മതിമറന്ന് രജിത്ത് മേനോന്‍

Advertisement