നാനും ടിനി ടോമും ഉണ്ണി മുകുന്ദനും ഉണ്ട്, ഞങ്ങളൊരു ലെമൺ ടീ കുടിച്ചു: രസകരമായി അടിക്കുറിപ്പുമായി താരങ്ങളുടെ ഫോട്ടോ, ഏറ്റെടുത്ത് ആരാധകർ, വൈറൽ

136

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഏറെ വൈറലായ ഒന്നായിരുന്നു രമേഷ് പിഷാരടിയും ടിനിടോമും ചേർന്ന് നടൻ ബാലയെ പരിഹസിച്ച് പറഞ്ഞ ഒരു കഥ. നാന് പ്രിത്തിരാജ് അനൂപ് മേനോൻ ഉണ്ണിമുകുന്ദൻ എന്ന ഡന്ന യലോഗും ഏറെ വൈറലായി മാറിയിരുന്നു.

ബാല സംവിധാനം ചെയ്ത ഹിറ്റ്‌ലിസ്റ്റ് എന്ന സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട കഥയായിരുന്നു ടിനി ടോം തമാശയായി പറഞ്ഞ്. എന്നാൽ രമേഷ് പിഷാരടി ഓവർ സ്മാർട്‌നസ് കളിച്ച് ബാലയെ പരിഹസിക്കുക ആയിരുന്നു. ഇപ്പോഴിതാ നടൻ ടിനി ടോമും ഉണ്ണി മുകുന്ദനും സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്.

Advertisements

Also Read
പ്രഭാസിനോട് എനിക്ക് കടുത്ത പ്രണയമാണെന്ന് നടി സ്വര ഭാസ്‌കർ, മുൻ കാമുകനെ ഒഴിവാക്കിയതിനെ കുറിച്ചും താരം

ഒരുമിച്ചൊരു യാത്ര, എക്കാലവും സുഹൃത്തുക്കൾ. ഞങ്ങൾ ഒരു ലെമൺ ടീ കുടിച്ചു. എന്നാണ് ടിനി ടോം ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. രസകരമായ കമന്റുകളാണ് ചിത്രത്തിനു വന്നുകൊണ്ടിരിക്കുന്നത്. അനൂപ് മേനോനും പൃഥ്വിരാജും എവിടെപ്പോയെന്നാണ് ആരാധകരുടെ സംശയം.

അടുത്ത ഫോട്ടോയിൽ രണ്ട് പേരെയും ഉൾപ്പെടുത്തണമെന്നും ഇവർ പറയുന്നു. നാനും ടിനി ടോമും ഉണ്ണി മുകുന്ദനും എങ്ങോട്ടാ യാത്ര എന്താണ് ടിനി ചേട്ടാ ഉണ്ണി മുകുന്ദൻ ഉണ്ടല്ലോ അനൂപ് മേനോൻ, പ്യഥ്വിരാജ് എവിടെ, ഞാൻ ഉണ്ണി മുകുന്ദൻ ടിനി ടോം. ഫ്രണ്ട്സ് സെറ്റപ്പിൽ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

നടൻ ബാലയെ അനുകരിച്ച് ടിനി ടോം പറഞ്ഞൊരു ഡയലോഗ് സമൂഹമാധ്യമങ്ങളിൽ ഏറെ ചിരി പടർത്തിയിരുന്നു. ബാലയുമായി ബന്ധപ്പെട്ട രസകരമായൊരു ഓർമ പങ്കുവയ്ക്കുന്ന ടിനി ടോമിന്റെയും രമേഷ് പിഷാരടിയുടെയും വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്.

Also Read
പനിപിടിച്ച് കിടന്നപ്പോള്‍ രണ്ടാംക്ലാസ്സ് മുതലുള്ള പ്രണയത്തെക്കുറിച്ച് പറയേണ്ടി വന്നു, രഹസ്യങ്ങളെല്ലാം ഭാര്യ ചോര്‍ത്തിയെടുത്തു, തുറന്നുപറഞ്ഞ് സാജന്‍ സൂര്യ

2012ൽ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാൻ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഒർമ്മകളുമാണ് തമാശ രൂപേണ ഒരു റിയാലിറ്റി ഷോയിൽ പങ്കുവച്ചത്. ഇതിന് പിന്നാലെ ബാല പരസ്യമായി തന്നെ രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Advertisement