ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ എനിക്ക് തോന്നുന്നത് ഇങ്ങനെ, സ്വാസിക പറഞ്ഞത് കേട്ടോ

1440

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായി സിദ്ധാർത്ഥ് ഭരതൻ ഒരുക്കുന്ന ഏറ്റവും പുതിയ സിനമായണ് ചതുരം. എ സർട്ടിഫിക്കറ്റ് കിട്ടിയ ഈ സിനിമയിൽ റോഷൻ മാത്യുവും സ്വാസികയും ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും എല്ലാം ഏറെ വൈറൽ ആയി മാറിയിരുന്നു. അതേ സമയം ഈ ചിത്രത്തിന്റെ ട്രെയ്ലർ എത്തിയപ്പോൾ മുതൽസിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ ഏറെ ചർച്ചയായി മാറിയിരുന്നു.

Advertisements

അതേ സമയം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുയാണ്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രം നിർമ്മിക്കുന്നതുംസിദ്ധാർഥ് ഭരതൻ തന്നെയാണ്.

Also Read
പനിപിടിച്ച് കിടന്നപ്പോള്‍ രണ്ടാംക്ലാസ്സ് മുതലുള്ള പ്രണയത്തെക്കുറിച്ച് പറയേണ്ടി വന്നു, രഹസ്യങ്ങളെല്ലാം ഭാര്യ ചോര്‍ത്തിയെടുത്തു, തുറന്നുപറഞ്ഞ് സാജന്‍ സൂര്യ

ഇപ്പോഴിതാ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാനായി താൻ നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയരിക്കുകയാണ് നടി സ്വാസിക. തനിക്ക് ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ ചിരി വരുമെന്നും പലപ്പോഴും റീടേക്ക് പോയിട്ടുണ്ട് എന്നുമാണ് സ്വാസിക പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിന് മുമ്പ് താൻ ചെയ്ത കാര്യം തിരക്കഥ നന്നായി വായിക്കുക എന്നതാണ്. എന്താണോ സംവിധായകൻ പറയുന്നത് അത് വ്യക്തമായി കേട്ട് മനസിലാക്കുകയും ചെയ്തു. ആ രംഗത്ത് വരുന്ന തനിക്കും റോഷനും അലൻ ചേട്ടനും എല്ലാം സംവിധായകൻ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരും. അങ്ങനെ എല്ലാം വ്യക്തമായിട്ടാണ് ടേക്കിലേക്ക് കടക്കുക.

Also Read
ആ മമ്മൂട്ടി ചിത്രത്തിൽ നിന്ന് ദിലീപിന്റെ സീനുകൾ വെ ട്ടി മാറ്റി, സംഭവമിറിഞ്ഞ് ദിലീപിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, പിന്നെ സംഭവിച്ചത് ഇങ്ങനെ

ഇന്റിമേറ്റ് രംഗത്തിൽ അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നാമത് അത്രയും നേരം സംസാരിച്ചു നിന്ന സുഹൃത്തിനൊപ്പമാണ് ഇത്തരമൊരു രംഗത്ത് അഭിനയിക്കേണ്ടി വരിക. ചിരി വരും. അപ്പോൾ റീ ടേക്ക് പോവും. അതല്ലെങ്കിൽ ലൈറ്റ് പോവും, ഫോക്കസ് പോകും.

അപ്പോഴൊക്കെ റീ ടേക്കുകൾ വരും. അങ്ങനെ വരുമ്പോൾ മടുപ്പാകും, എന്തിനാണ് ഈ രംഗം ചെയ്യുന്നത് എന്ന തോന്നൽ പോലും ഉണ്ടാവും. നാല് സെക്കന്റ് മാത്രമേ ആ രംഗം ഉള്ളുവെങ്കിലും. അതിന് എടുക്കുന്ന പരിശ്രമം വളരെ കൂടുതലാണ് എന്നും സ്വാസിക വ്യക്കമാക്കുന്നു.

Advertisement