സമീപകാല ചിത്രങ്ങളുടെ പരാജയം, പ്രതാപം തിരിച്ചു പിടിക്കാൻ സിദ്ദീഖ് മമ്മൂട്ടിയുമായി കൈകോർക്കുന്നു, തകർപ്പൻ കോമഡി എന്റർടെയിന്റെ് ഒരുങ്ങുന്നു

4357

സിദ്ധീഖ്‌ലാൽ കൂട്ടുകെട്ടിലും തനിച്ചും മലയാളികൾക്ക് നിരവധി സിനികൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിദ്ധീഖ്. ലാലിന് ഒപ്പം ചേർന്ന് സംവിധാനം ചെയ്ത റാംജിറാവു സ്പീക്കീങ്, ഇൻ ഹരിഹർനഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ സിനിമകൾ സർവ്വകാല ഹിറ്റായി മാറിയിരുന്നു.

പിന്നീട് ഈ കൂട്ടുകെട്ട് പൊളിഞ്ഞ ശേഷം ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്, ക്രോണിക്ക് ബാച്ചിലർ, ബോഡിഗാർഡ്, ഭാസ്‌കർ ദി റാസ്‌കൽ, ലേഡീസ് ആൻഡ് ജെന്റിൽ മാൻ, ഫുക്രി, ബിഗ്ബ്രദർ തുടങ്ങിയ സിനിമകൾ സിദ്ധീഖ് തനിച്ച് സംവിധാനം ചെയ്തിരുന്നു.

Advertisements

എന്നാൽ ഇതിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ ലേഡീസ് ആൻഡ് ജെന്റിൽമാൻ, ബിഗ്ബ്രദർ എന്നീ ചിത്രങ്ങൾ ദയനീയ പരാജയം ആയി മാറിയിരുന്നു. മലയാളികൾക്ക് ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് സിദ്ദീഖ്. മോഹൻലാൽ കൂട്ടുകെട്ടിൽ ഉണ്ടാക്കിയ ചിത്രങ്ങളെല്ലാം പരാജയങ്ങൾ ഏറ്റുവാങ്ങിയതോടെ ഒന്നിച്ച് ഒരു സിനിമ തൽക്കാലത്തേക്ക് വേണ്ട എന്ന് ഇരുവരും തീരുമാനിച്ചിരിക്കുകയാണ്.

Also Read
ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ എനിക്ക് തോന്നുന്നത് ഇങ്ങനെ, സ്വാസിക പറഞ്ഞത് കേട്ടോ

തന്റെ കരിയറിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെ ആണ് മമ്മൂട്ടി കടന്നുപോകുന്നത്. അഭിനയിക്കുന്ന എല്ലാ സിനിമകളും സൂപ്പർഹിറ്റ് ആകുവാൻ താരത്തിന് ഇപ്പോൾ സാധിക്കുകയാണ്. എല്ലാ സിനിമകൾക്കും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹാസ്യത്തെ അടിസ്ഥാനമാക്കി താരം എടുക്കുന്ന എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റുകൾ ആയിരിക്കും.

ഇപ്പോൾ ഇതാ തന്റെ പഴയ പ്രതാപം തിരിച്ചു പിടിക്കുവാൻ വേണ്ടി മമ്മൂട്ടിയുമായി കൈ കോർക്കുക ആണ് സിദ്ധീഖ്. ഒരു മുഴു നീള കോമഡി എന്റർടൈൻമെന്റ് ആയിരിക്കും ചിത്രം എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും ഒന്നിച്ചപ്പോൾ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളാണ് മലയാളികൾക്ക് ലഭിച്ചിട്ടുള്ളത്.

അതുകൊണ്ടു തന്നെ ഈ വാർത്ത വന്നത് മുതൽ ഏറെ ആകാംക്ഷയോടെ ആണ് എല്ലാവരും കാത്തിരിക്കുന്നത്. ഇരുവരും അവസാനമായി ഒന്നിച്ചത് ഭാസ്‌കർ ദി റാസ്‌കൽ എന്ന ചിത്രത്തിൽ ആയിരുന്നു. നയൻതാര നായികയായി എത്തിയ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു.

ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ നായികയായി എത്തുന്നത് തമന്ന ആണെന്നും റിപ്പോർട്ടുകളിൽ ഉണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം അവസാനം ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാ പനത്തിന് കാത്തിരിക്കുക ആണ് ആരാധകർ.

Also Read
തുടക്ക കാലത്ത് മോഹൻലാൽ ചിത്രങ്ങളിൽ എനിക്ക് അവസരം ലഭിച്ചപ്പോൾ മറ്റു പല നടിമാരും മോഹൻലാലിനെയും എന്നെയും ചേർത്ത് ഗോസിപ്പുകൾ പറഞ്ഞു പരത്തി; നയൻ താര

അതേ സമയം നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം. ക്രിസ്റ്റഫർ, നൻപകൽ നേരത്ത് മയക്കം എന്നിവയാണ് മമ്മൂട്ടിയുടെ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രങ്ങൾ.
ബി ഉണ്ണികൃഷ്ണനാണ് ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയാണ് നൻപകൽ നേരത്ത് മയക്കം സംവിധാനം ചെയ്യുന്നത്.

Advertisement