കുഞ്ഞിനെ കാണാന്‍ എത്തി, ഓമനിക്കുന്ന ചിത്രം പങ്കുവെച്ച് വിഷ്ണു; വിവാഹമോചിതരാകുമെന്ന തീരുമാനത്തില്‍ നിന്ന് മാറിയോ? അനുശ്രീയുടെ പ്രതികരണം ഇങ്ങനെ

2804

മിനിസ്‌ക്രീന്‍ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അനുശ്രീ. പ്രണയവും വീട്ടുകാരുടെ എതിര്‍പ്പും ഒളിച്ചോട്ടവും വിവാഹവുമെല്ലാം നടിയുടെ ജീവിതത്തില്‍ വളരെ പെട്ടെന്നാണ് സംഭവിച്ചത്. ക്യാമറാമാനായ വിഷ്ണു സന്തോഷിനെയാണ് താരം വിവാഹം ചെയ്തത്. സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി അടുത്തിടപഴകുന്ന താരം തന്റെ ജീവിതത്തിലെ നല്ലതും മോശമായതുമെല്ലാ കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്.

അതുകൊണ്ട് തന്നെ നടിയുടെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും വാര്‍ത്തകളിലും നിറയുന്നത് പതിവാണ്. ഓമനത്തിങ്കള്‍ പക്ഷിയിലൂടെയാണ് നടി അനുശ്രീ അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ജിത്തു മോന്‍ എന്ന കഥാപാത്രമായാണ് എത്തി താരം ആരാധകരെ ഞെട്ടിച്ചത്.

Advertisements

ബാലതാരമായി തുടങ്ങി പിന്നീട് സഹനടിയായും നായികയായും അനുശ്രീ നിമിഷ നേരംകൊണ്ടാണ് മാറിയത്. താരത്തിന്റെ അഭിനയ മികവ് തന്നെയാണ് ഓരോ ചുവടുകയറ്റത്തിനും സഹായകമായത്.

ALSO READ- സമീപകാല ചിത്രങ്ങളുടെ പരാജയം, പ്രതാപം തിരിച്ചു പിടിക്കാൻ സിദ്ദീഖ് മമ്മൂട്ടിയുമായി കൈകോർക്കുന്നു, തകർപ്പൻ കോമഡി എന്റർടെയിന്റെ് ഒരുങ്ങുന്നു

എന്നാല്‍ ഇപ്പോള്‍ വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിടുകയാണ് അനുശ്രീ. ഇന്‍സ്റ്റഗ്രാം യൂട്യൂബ് തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഏത് വീഡിയോ പങ്കുവെച്ചാലും താരത്തിന് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. ഉപദേശിക്കുന്നവരും അനവധിയാണ്.

ഈ അടുത്തായിരുന്നു താരത്തിന് ആണ്‍കുഞ്ഞ് ജനിച്ചത്. പിന്നാലെ വിവാഹ മോചനത്തെ കുറിച്ചും അനുശ്രീ സൂചന നല്‍കി. പിന്നീട് അനുശ്രീ പറഞ്ഞത് ഭര്‍ത്താവുമായി കാര്യമായി പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും പരസ്പരം തുറന്നു സംസാരിക്കാത്തതിന്റെ പേരില്‍ ഉള്ള ചെറിയ പ്രശ്‌നങ്ങള്‍ ഉള്ളെന്നുമായിരുന്നു.

ALSO READ- ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ എനിക്ക് തോന്നുന്നത് ഇങ്ങനെ, സ്വാസിക പറഞ്ഞത് കേട്ടോ

ഒരുപക്ഷെ, പരസ്പരം സംസാരിച്ച് പഴയത് പോലെ ആകുമെന്നും ചിലപ്പോള്‍ വിവാഹ മോചിതര്‍ ആകുമെന്നുമായിരുന്നു താരം പറഞ്ഞത്. ഇതിനിടെ ഇപ്പോഴിതാ കുഞ്ഞിനെ കാണാന്‍ ആദ്യമായി എത്തിയിരിക്കുകയാണ് വിഷ്ണു. കുഞ്ഞിനെ കാണാന്‍ പോകുകയും കുഞ്ഞിനൊപ്പമുള്ള ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു താരം.

പക്ഷെ അനുശ്രീ വിഷ്ണുവിന്റെയും കുഞ്ഞിന്റെയും ചിത്രമോ ഈ വിശേഷമോ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വയ്ക്കുകയൊന്നും ചെയ്തില്ല. നിരവധി പേര്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചെങ്കിലും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് താരം.

Advertisement