ഹലോ ഞാൻ മമ്മൂട്ടി ആണെന്ന് പറഞ്ഞതും ഒന്നു വെച്ചിട്ട് പോടോ എന്ന് ദേഷ്യപ്പെട്ട് രമ്യാ നമ്പീശൻ, പിന്നെ സംഭവിച്ചത് ഇങ്ങനെ, മമ്മൂട്ടി ഫോൺ ചെയ്തപ്പോൾ സംഭവിച്ചത് വെളിപ്പെടുത്തി താരം

11520

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ നടിയായും ഗായികയായും തന്റേതായ സാഥാനം നേടിയെടുത്ത താരമാണ് രമ്യാ നമ്പീശൻ. ജയറാമിന്റെ നായികയായി എത്തിയ ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.

നടി എന്നതിൽ ഉപരി മികച്ച ഒരു ഗായികയും നർത്തർത്തകിയും മോഡലും കൂടിയാണ് രമ്യാ നമ്പീശൻ. വളരെ ചെറുപ്പത്തിൽ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ നമ്പീശൻ അനേകം ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഒരു ടെലിവിഷൻ പരിപാടിയുടെ അവതാരക ആയിട്ടായിരുന്നു രമ്യാ നമ്പീശൻ തന്റെ കരിയർ ആരംഭിച്ചത്.

Advertisements

ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ആയിരുന്നു രമ്യാ നമ്പീശൻ സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ സഹനടിയായി പ്രത്യക്ഷപ്പെട്ട രമ്യ നമ്പീശൻ ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തം എന്ന ചിത്രത്തിലൂടെ യാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിൽ നിന്നും മറ്റു ഭാഷകളിലേക്കും ചേക്കേറി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടിയായി രമ്യാ നമ്പീശൻ മാറിയിരുന്നു. ഇതിനോടകം മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം ശ്രദ്ധേയമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിൽ ആയിരുന്നു തുടക്കം എങ്കിലും, തമിഴ് സിനിമയിൽ ആണ് മികച്ച വേഷങ്ങൾ രമ്യയെ കാത്തിരുന്നത്.

തന്റെ അഭിനയ തിരക്കിന് ഇടയിലും സംഗീതത്തിനായി താരം സമയം മാറ്റി വെയ്ക്കാറുണ്ട്. ചെറുപ്പത്തിൽ തന്നെ നൃത്തവും സംഗീതവും കൈകാര്യം ചെയ്തിരുന്ന രമ്യ അനേകം ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് രമ്യാ നമ്പീശൻ.

Also Read
ചിത്രത്തിലുള്ളത് ഒരു മിഡില്‍ ക്ലാസ് സ്ത്രീ; പക്ഷെ മേക്കപ്പ് കണ്ടാല്‍ ഒരു ഫുള്‍ ഗ്ലാമറസ് നൈറ്റ് പാര്‍ട്ടി കഴിഞ്ഞ പോലെ ആണല്ലോ; അശ്വതിക്ക് നേരെ പരിഹാസ കമന്റ്; വൈറലായി മറുപടി

തനിക്ക് ഒരിക്കൽ സംഭവിച്ച ഒരു അബദ്ധത്തെ കുറിച്ച് രമ്യാ നമ്പീശൻ അടുത്തിടെ വെളിപ്പെടുത്തിയത് ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്നെ അഭിനന്ദിച്ച് ഫോൺ വിളിച്ചപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ച് ആണ് താരം വെളിപ്പെടുത്തിയത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു രമ്യാ നമ്പീശൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലെ ആണ്ടേ ലോണ്ടേ എന്ന ഗാനം ആലപിച്ച് രമ്യ നമ്പീശൻ ഹിറ്റായ സമയം. വളരെയധികം ശ്രദ്ധിക്കപ്പെട്ട ഗാനത്തിന് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ആ സമയത്ത് ആണ് രമ്യാ നമ്പീശൻ ഡ്രൈവിങ് പഠിക്കുന്നത്.

വളരെ ആശങ്കയിൽ ക്ലച്ചും ഗിയറുമൊക്കെ മാറ്റി കൺഫ്യൂഷനിൽ നിൽക്കുമ്പോഴാണ് ഒരുദിവസം രമ്യക്ക് മമ്മൂട്ടിയുടെ ഒരു കോൾ വന്നത്. വ്യാജ കോളുകൾ സർവ്വ സാധാരണമായ ഇക്കാലത്ത് സെലിബ്രിറ്റികളുടെ പേരിൽ ആരോ വിളിച്ച് തന്നെ പറ്റിക്കാൻ ശ്രമിച്ചെന്നായിരുന്നു രമ്യ കരുതിയത്. എന്നാൽ വിളിച്ചത് യഥാർത്ഥത്തിൽ മമ്മൂട്ടി തന്നെയായിരുന്നു.

ഹലോ, ഞാൻ മമ്മൂട്ടിയാണെന്ന് വിളിച്ചയാൾ പറഞ്ഞു. എന്നാൽ ഇങ്ങനെയുള്ള ധാരാളം വ്യാജ കോളുകൾ ലഭിച്ചിട്ട് ഉള്ളതിനാലും ഡ്രൈവിങ്ങിന്റെ ടെൻഷനിൽ നിന്നതിനാലും രമ്യാ നമ്പീശൻ പ്രതികരിച്ചത് ഒന്ന് വെച്ചിട്ട് പോടോ എന്നായിരുന്നു.

അൽപ സമയത്തിന് ശേഷം മമ്മൂട്ടിയുടെ സുഹൃത്ത് ജോർജ് വിളിച്ചിട്ട് പറഞ്ഞു, മോളെ അത് ശരിക്കും മമ്മൂട്ടിയാണ്.
അപ്പോഴുണ്ടായ അവസ്ഥ വിവരിക്കാൻ പറ്റില്ലെന്നാണ് രമ്യ പറയുന്നത്. പിന്നീട് തിരികെ വിളിച്ചിട്ട് മമ്മൂക്ക എടുത്തില്ലെന്നും ഇനി സംസാരിക്കേണ്ട എന്ന് പറഞ്ഞെന്നും രമ്യ പറയുന്നു. പിന്നീട് ഒരിക്കൽ ഒരു മീറ്റിങ്ങിന് പോയപ്പോൾ മമ്മൂക്കയെ കണ്ട് സോറിയൊക്കെ പറഞ്ഞിരുന്നു.

അദ്ദേഹം ആ സാരമില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചെങ്കിലും ഞാൻ ശരിക്കും ചമ്മിപ്പോയതു പോലെയായിരുന്നു. പക്ഷെ, അദ്ദേഹത്തിന് ആ സംഭവത്തിൽ എന്നോട് ചെറിയൊരു ദേഷ്യം തോന്നിയിരുന്നു എന്ന് തോന്നുന്നു എന്നും രമ്യ പറയുന്നു. വൈറസ്, അഞ്ചാം പാതിര, ലളിതം സുന്ദരം എന്നിവയാണ് രമ്യ നമ്പീശന്റെ മലയാളത്തിൽ പുറത്തിറങ്ങിയ സമീപകാല ചിത്രങ്ങൾ.

Also Read
മകളെ വിശ്വാസമാണ്, പക്ഷെ അവളുടെ പ്രായത്തെ വിശ്വാസമില്ല; എന്റെ മകളെ വളര്‍ത്തിയത് അങ്ങനെയാണെന്ന് മഞ്ജു പിള്ള

Advertisement