“എന്റെ ഭയം ഇഷ്ടം വന്നാൽ ഗർഭിണി ആകുമോ എന്നായിരുന്നു”. 35 ന് മുകളിലുള്ള പ്രായമാണ് പൊളി, തുറന്ന് പറച്ചിലുകളുമായി മഞ്ജു പത്രോസ്;

9996

റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മഞ്ജുവും സുഹൃത്തായ സിമിയും ചേർന്ന് കൊണ്ടുപോകുന്ന യൂട്യൂബ് ചാനലാണ് ബ്ലാക്കിസ്. രസകരമായ പല വിശേഷങ്ങളും തന്റെ ചാനലിലൂടെ ആണ് താരം പങ്ക് വെക്കാറ്.

ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ സുഹൃത്തുക്കളുടെ ചില ചോദ്യങ്ങൾക്ക് മറുപടി നല്കിയിരിക്കുകയാണ് മഞ്ജു പത്രോസ്. കൂടെ സുഹൃത്തായ സിമിയും ഉണ്ട്. ഞങ്ങളോട് ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾക്കുള്ള മറുപടി ഇതാ എന്ന് പറഞ്ഞുക്കൊണ്ടാണ് ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Advertisements

Also Read
ഹലോ ഞാൻ മമ്മൂട്ടി ആണെന്ന് പറഞ്ഞതും ഒന്നു വെച്ചിട്ട് പോടോ എന്ന് ദേഷ്യപ്പെട്ട് രമ്യാ നമ്പീശൻ, പിന്നെ സംഭവിച്ചത് ഇങ്ങനെ, മമ്മൂട്ടി ഫോൺ ചെയ്തപ്പോൾ സംഭവിച്ചത് വെളിപ്പെടുത്തി താരം

ഫസ്റ്റ് ക്രഷ് ആരായിരുന്നു എന്ന ചോദ്യത്തിന്, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അത് സംഭവിച്ചതെന്നും, അരുൺ എന്നായിരുന്നു പേരെന്നുമാണ് താരം പറയുന്നത്. സിനിമകളിൽ കണ്ട് ശീലിച്ചത് വിശ്വസിച്ച് അന്ന് ഇഷ്ടം വന്നാൽ ഗർഭിണി ആകുമോ എന്നായിരുന്നു ഭയം. അതുകൊണ്ട് എന്നെ ഗർഭിണി ആക്കല്ലേ ദൈവമേ എന്ന് പ്രാർത്ഥിച്ചിരുന്നതായും മഞ്ജു പറയുന്നുണ്ട്.

അതേ സമയം എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പ്രേമിച്ചിരുന്ന പയ്യന് ഒരു പേന സമ്മാനിച്ചിരുന്നു. അമ്മയുടെ സഹോദരൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന പേനയായിരുന്നു അത്. പപ്പക്കാണ് ആ പേന സമ്മാനിച്ചത്. എന്നാൽ കാമുകനോടുള്ള ഇഷ്ടം കൊണ്ട് പപ്പയുടെ കയ്യിൽ നിന്ന് പേന മോഷ്ടിച്ച് അത് ആ ചേട്ടന് കൊണ്ടു പോയി കൊടുത്തു. ആ ചേട്ടനാകട്ടെ ഈ പേനയും കുത്തി കവലയിലേക്ക് പോയി. ഇത് കണ്ട പപ്പ വീട്ടിൽ വന്ന് പേന തിരഞ്ഞു. കണ്ടില്ല. നോക്കിയിട്ടും കാണാതായപ്പോൾ പപ്പ എന്റെ ചെവി പിടിച്ച് തിരിച്ചു. പ്രേമം ആയിരുന്നു എന്ന് അന്ന് ഞാൻ സമ്മതിച്ചില്ല. വീട്ടിൽ നിന്ന് അന്നൊരുപാട് ചീത്തകിട്ടി. അയാളോട് ഉണ്ടായിരുന്നത് ഇൻഫാക്ചുവേഷൻ ആയിരുന്നു.

Also Read
മകളെ വിശ്വാസമാണ്, പക്ഷെ അവളുടെ പ്രായത്തെ വിശ്വാസമില്ല; എന്റെ മകളെ വളര്‍ത്തിയത് അങ്ങനെയാണെന്ന് മഞ്ജു പിള്ള

ഇതുവരെ ജീവിച്ചതിൽ ഏത് പ്രായം തിരിച്ച് കിട്ടണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോൾ 35 ന് മുകളിൽ ഉള്ള പ്രായമെന്നാണ് മഞ്ജുവും കൂട്ടുക്കാരിയും പറയുന്നത്. ഇത് ഭയങ്കര പൊളിയാണ്, നമുക്ക് അപാര ധൈര്യം തോന്നും. കുട്ടികളൊക്കെ വളർന്നു, പക്വത ഉള്ളവരായി, ഞങ്ങളുടെ മക്കൾ ഞങ്ങളുടെ നല്ല സുഹൃത്തുക്കളായി. അതിനാൽ മറ്റൊരു പ്രായത്തിലേക്ക് തിരിച്ച് പോകണമെന്ന് ആഗ്രഹമില്ല എന്നാണ് ഇരുവരും പറഞ്ഞത്.

Advertisement