പുരുഷൻമാരെ താൻ ഇത്ര അധികം വെറുക്കാനുള്ള കാരണം വ്യക്തമാക്കി നടി നിത്യാ മേനോൻ

3996

ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി വിലസുന്ന താരമാണ് നിത്യാ മേനോൻ. ഇതിനോടകം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള നിത്യാ മേനോൻ മലയാളികൾക്ക് പ്രിയപ്പെട്ട നടിമാരിൽ എന്നും ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത താരം കുടിയാണ്.

ഒന്നിന് പുറകേ ഒന്നായി നിരവധി നല്ല നല്ല കഥാപത്രങ്ങൾ കൊണ്ട് അത്രയ്ക്ക് മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടാൻ നിത്യാ മേനോന് കഴിഞ്ഞിട്ടുണ്ട്. അതേ സമയംപല തരത്തിലുള്ള ഗോസിപ്പുകൾക്കും താരം ഇരയായിട്ടുണ്ട്. എന്നാൽ അനാവശ്യമായ ഗോസിപ്പുകളെല്ലാം തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് താരം മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

Advertisements

നേരത്തെ തെലുങ്കിലെ ഒരു പ്രമുഖ നടന്റെ വിവാഹ മോചനത്തിന് പിന്നിൽ നിത്യാ മേനോൻ ആണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ആ പ്രണയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം രംഗത്ത് എത്തിയിരുന്നു. ഗോസിപ്പുകളോട് ഒരിക്കലും താൻ പ്രതികരിക്കാറില്ല. എന്നാൽ ചില ഗോസിപ്പുകൾ പലപ്പോഴും തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നാണ് നിത്യാ മേനോൻ പറഞ്ഞത്.

Also Read
ഭര്‍ത്താവിന്റെയും സഹോദരന്റെയും കൂടെ ഒരിക്കലും ഡ്രൈവിങ് പഠിക്കരുത്, ഉപദേശവുമായി അശ്വതി ശ്രീകാന്ത്, രസകരമായ അനുഭവം പങ്കുവെച്ച് താരം

മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ കർമഫലം കിട്ടും. ആദ്യ പ്രണയത്തിൽ ഞാൻ വളരെ സീരിയസ്സ് ആയിരുന്നു. പ്രണയം തകർന്നപ്പോൾ വല്ലാത്ത അവസ്ഥയിലായി. തന്റെ ആദ്യപ്രണയം തകർന്നപ്പോൾ മുതൽ തനിക്ക് പുരുഷന്മാരോട് വെറുപ്പായിരുന്നു. കുറച്ചു കാലത്തേക്ക് പുരുഷന്മാരോടു തന്നെ വെറുപ്പായിരുന്നു.

അതിന് ശേഷം അത്തരത്തിൽ ഒരു ബന്ധം ഉണ്ടായിട്ടില്ല. എന്നാൽ പ്രമുഖ നടനുമായിള്ള പ്രേമബന്ധ ഗോസിപ്പ് എന്നെ ഏറെ വേദനിപ്പിച്ചു. പക്ഷേ ഞാൻ ആരോടും ഒന്നും വിശദീകരിക്കാൻ പോയില്ല. നമ്മളെ വേദനിപ്പിച്ചവർക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും. പിന്നെ ആ പ്രേമം സത്യമല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും.

അദ്ദേഹം വിവാഹ മോചനം നേടിയിട്ട് ഇപ്പോൾ ഒരുപാട് നാളായല്ലോ. വാർത്ത സത്യമാണെങ്കിൽ ഞങ്ങൾ ഇതിനകം വിവാഹിതർ ആകേണ്ടതല്ലേ. എന്റെ ലോകം എന്റേതു മാത്രമാണ്. ഇത് തന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. ഇപ്പോൾ ഗോസിപ്പുകളോട് താൻ പ്രതികരിക്കാറില്ല.എന്ന് കരുതി അവ മനസിനുണ്ടാകുന്ന വേദനയ്ക്ക് ഒട്ടും കുറവുണ്ടാക്കാറില്ല.

മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ ഫലം കിട്ടും. എന്റെ ലോകം എന്റേത് മാത്രമാണ്. വിവാഹം കഴിക്കാൻ പറ്റിയ ഒരാളെ കണ്ടെത്തിയാൽ വിവാഹം കഴിക്കുമെന്നും നിത്യാ മേനോൻ വളിപ്പെടുത്തിയിരുന്നു.

Also Read
പേര് ധന്യയെന്നാണ്, നവ്യ എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം സിബി മലയില്‍, പൊതുവേദിയില്‍ വെച്ച് വികാരഭരിതയായി നവ്യ നായര്‍

Advertisement