ഭര്‍ത്താവിന്റെയും സഹോദരന്റെയും കൂടെ ഒരിക്കലും ഡ്രൈവിങ് പഠിക്കരുത്, ഉപദേശവുമായി അശ്വതി ശ്രീകാന്ത്, രസകരമായ അനുഭവം പങ്കുവെച്ച് താരം

583

അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായി മാറിയത്.

കുഞ്ഞേല്‍ദോ എന്ന സിനിമയിലും അശ്വതി തിളങ്ങിയിരുന്നു. അവതാരക എന്ന നിലയില്‍ വേറിട്ട ശൈലി പിന്തുടരാറുള്ള അശ്വതി ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് ഉള്‍പ്പെടെ നിരവധി ഷോകളുടെ അവതാരകയായിരുന്നു അശ്വതി. മികച്ച ഒരു എഴുത്തുകാരി കൂടിയാണ് താരം.

Advertisements

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. സ്വന്തമായി യൂടൂബ് ചാനലുമുള്ള അശ്വതി തന്റെ വിശേഷങ്ങള്‍ യൂ ടൂബ് ചാനലിലൂടെയും പങ്കുവെക്കാറുണ്ട്.

Also Read: പ്രണയം പറഞ്ഞപ്പോള്‍ ഗിരിജ എതിര്‍ത്തു, പട്ടിണി കിടന്ന് വീഴ്ത്തി, താലികെട്ടിയത് മൂന്ന് തവണ, കൊച്ചുപ്രേമന്റെയും ഗിരജയുടെയും പ്രണയ കഥ ഇങ്ങനെ

ലൈഫ് അണ്‍ എഡിറ്റഡ് എന്നാണ് അശ്വതിയുടെ യൂടൂബ് ചാനലിന്റെ പേര് . ഇപ്പോഴിതാ അശ്വതി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. സ്ത്രീകള്‍ ഡ്രൈവിങ് പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് അശ്വതി വീഡിയോയില്‍ പറയുന്നത്.

തനിക്ക് ഡ്രൈവിങ് പഠിക്കാന്‍ പേടിയായിരുന്നുവെന്നും താന്‍ അത് പഠിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആര്‍ക്കും സാധിക്കുന്ന കാര്യമാണ് അതെന്നും എന്നാല്‍ ഒരിക്കലും ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍ എന്നിവര്‍ക്കൊപ്പം ഡ്രൈവിങ് പഠിക്കാന്‍ പോകരുതെനന്നും അശ്വതി പറയുന്നു.

Also Read: വിവാഹത്തിന് ക്ഷണം പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക്; മാത്യകയായി തെന്നിന്ത്യൻ താരസുന്ദരി

തന്റെ അനിയനായിരുന്നു ആദ്യം ഡ്രൈവിങ് പഠിപ്പിച്ചതെന്നും അന്ന് ഒരു ബസ്സിന്റെ മുന്നില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു. അന്ന് അനിയന്റെ കൈയ്യില്‍ നിന്നും തനിക്ക് തല്ല് കിട്ടിയെന്നും പിന്നീട് ഡ്രൈവിങ് സ്‌കൂളില്‍ പോയി പഠിച്ചുവെന്നും അശ്വതി പറയുന്നു.

Also Read: പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പായി, കാശ്മീരിയായ അരവിന്ദിന്റെ കള്‍ച്ചര്‍ അറിയാന്‍ 10 ദിവസം അവിടെ പോയി, വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് നിത്യ ദാസ്

വിവാഹ ശേഷം താന്‍ വണ്ടി എടുക്കുമ്പോള്‍ ഭര്‍ത്താവിന് പേടിയായിരുന്നുവെന്നും നിരുത്സാഹപ്പെടുത്താന്‍ ഭര്‍ത്താവ് പല തവണ നോക്കിയെങ്കിലും ആത്മധൈര്യത്തോടെ താന്‍ മുന്നോട്ട് പോവുകയായിരുന്നുവെന്നും താരം പറയുന്നു.

Advertisement