ഋതുമതിയായപ്പോള്‍ കമ്മല്‍ സമ്മാനിച്ചു. ചോദിക്കുമ്പോഴൊക്കെ കാശും തരും, കൊച്ചുപ്രേമനെക്കുറിച്ച് അഭയ അന്ന് കുറിച്ചത്

1369

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന പ്രണയവും ലിവിംഗ് ടുഗദറും ആയിരുന്നു അഭയയെ ഏറെയും വാര്‍ത്തകളില്‍ നിറച്ചത്.

Advertisements

വേറിട്ട ശബ്ദം കൊണ്ട് മലയാളി മനസില്‍ ഇടം നേടിയ ഗായികയാണ് അഭയ ഹിരണ്മയി. ഖല്‍ബില്‍ തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടിക്കിയ അഭയയിപ്പോള്‍ സ്റ്റേജ് ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്. ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷന്റെ പേരിലാണ് അഭയ ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്.

Also Read: വിവാഹത്തിന് ക്ഷണം പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക്; മാത്യകയായി തെന്നിന്ത്യൻ താരസുന്ദരി

വിവാഹിതനായ ആളോടൊപ്പം ലിവിങ് ടുഗെദര്‍ ആണ് നയിക്കുന്നത് എന്ന അഭയയുടെ തുറന്നുപറച്ചിലാണ് വലിയ തോതില്‍ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയ്ക്ക് വഴിവെച്ചത്. അന്ന് അഭയയ്‌ക്കെതിരെ രൂക്ഷ വി മര്‍ശ നങ്ങള്‍ ഉയര്‍ന്നിരുന്നു.
നീണ്ട 14 വര്‍ഷത്തെ ബന്ധത്തിന് ശേഷം ഇരുവരും പിരിയുകയും പിന്നീട് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയായിരുന്നു.

അന്തരിച്ച നടന്‍ കൊച്ചുപ്രേമനെക്കുറിച്ച് അഭയ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. അഭയയുടെ അമ്മാവനാണ് കൊച്ചുപ്രേമന്‍. അഭയ ഗിഫ്റ്റ് ബോക്‌സ് എന്നാണ് അമ്മാവനെ വിളിച്ചുകൊണ്ടിരുന്നത്. ഋതുമതിയായപ്പോള്‍ അമ്മാവന്‍ തനിക്ക് സ്വര്‍ണകമ്മല്‍ സമ്മാനിച്ചിരുന്നുവെന്ന് കൊച്ചുപ്രേമന്‍ പറയുന്നു.

Also Read: എനിക്ക് മുന്നിലിരിക്കുന്നത് മറ്റാരോ ആണെന്നാണ് തോന്നിയത്, യഥാർത്ഥ ജീവിതത്തിൽ വളരെ സീരിയസായ വ്യക്തിയാണ് സാമന്ത, അവൾ തിരിച്ച് വരും; മനസ്സ് തുറന്ന് ഉറ്റ സുഹൃത്ത്.

എപ്പോഴും ഓരോ സമ്മാനങ്ങള്‍ തരാറുണ്ടായിരുന്നുവെന്നും ചോദിക്കുമ്പോഴൊക്കെ കാശൊക്കെ തരാറുണ്ടായിരുന്നുവെന്നും അഭയയുടെ കുറിപ്പില്‍ പറയുന്നു. കൊച്ചുപ്രേമന്റെ വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രമുഖരടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നത്.

Advertisement