പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പായി, കാശ്മീരിയായ അരവിന്ദിന്റെ കള്‍ച്ചര്‍ അറിയാന്‍ 10 ദിവസം അവിടെ പോയി, വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് നിത്യ ദാസ്

246

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് പ്രധാന വേഷത്തിലെത്തിയ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തില്‍ കൂടി മലയാള സിനിമയില്‍ നായികയായി അരങ്ങേറിയ താരമാണ് നിത്യാദാസ്. ദിലീപിന് ഒപ്പം നിത്യ ദാസും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച ഈ സിനിമ വന്‍വിജയമായിരുന്നു നേടിയെടുത്തത്.

ബസന്തി എന്ന കഥാപാത്രമായ മലയാളിയുടെ മനസ്സിലേക്ക് നിത്യാദാസ് കയറി ചെല്ലുകയായിരുന്നു.പിന്നീട് നിരവധി സിനിമയില്‍ നായികയായി താരം എത്തി. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും താരത്തിന് ലഭിക്കുകയുണ്ടായി.

Advertisements

പിന്നീട് ആറു വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്നു നിത്യദാസ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറാന്‍ നിത്യ ദാസിന് കഴിഞ്ഞു.

Also Read: ഋതുമതിയായപ്പോള്‍ കമ്മല്‍ സമ്മാനിച്ചു. ചോദിക്കുമ്പോഴൊക്കെ കാശും തരും, കൊച്ചുപ്രേമനെക്കുറിച്ച് അഭയ അന്ന് കുറിച്ചത്

2007 ല്‍ താരം വിവാഹിതയായി. പൈലറ്റ് ആയിരുന്ന അരവിന്ദ് സിംഗ് ആയിരുന്നു വരന്‍. പ്രണയിച്ചാണ് ഇവര്‍ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടുമക്കളാണുള്ളത്. കാശ്മീരിയായ അരവിന്ദ് എയര്‍ ഇന്ത്യയില്‍ ക്യാബിന്‍ ക്രൂവായിരുന്നു. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും നിത്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

അദ്ദേഹം കാശ്മീരിയാണെന്ന് കേട്ടപ്പോള്‍ വിവാഹത്തിന് ആദ്യം വീട്ടുകാര്‍ എതിര്‍പ്പായിരുന്നുവെന്നും അരവിന്ദിന്റെ കള്‍ച്ചര്‍ മനസ്സിലാക്കാന്‍ 10 ദിവസം കാശ്മീരിലേക്ക് പോയിരുന്നുവെന്നും അച്ഛനും അമ്മയ്ക്കും എല്ലാം ബോധ്യപ്പെട്ടതിന് ശേഷമായിരുന്നു തങ്ങളുടെ വിവാഹം എന്നും നിത്യ പറയുന്നു.

Also Read; അഭിമുഖത്തിനിടെ ഭാര്യയോട് വഴക്കിട്ട് ഇറങ്ങിപ്പോയി മിനിസ്‌ക്രീൻ താരം; വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇടി തുടങ്ങിയോ, വൈറലായി വീഡിയോ.

അരവിന്ദിന്റെ നാട്ടിലെ കുറേ ആചാരങ്ങള്‍ ആദ്യം തനിക്ക് ബുദ്ധിമുട്ടിയാരുന്നുവെന്നും പിന്നീട് എല്ലാം ശീലമായി എന്നും ഒത്തിരി ക്വാളിറ്റികളുള്ള ആളാണ് അരവിന്ദെന്നും നിത്യ പറയുന്നു.

Advertisement