പ്രണയം പറഞ്ഞപ്പോള്‍ ഗിരിജ എതിര്‍ത്തു, പട്ടിണി കിടന്ന് വീഴ്ത്തി, താലികെട്ടിയത് മൂന്ന് തവണ, കൊച്ചുപ്രേമന്റെയും ഗിരജയുടെയും പ്രണയ കഥ ഇങ്ങനെ

2283

മലയാള സിനിമ സീരിയല്‍ രംഗത്ത് സജീവമായ നടനാണ് കൊച്ചുപ്രേമന്‍. നടന്റെ വിയോഗം സിനിമാ സീരിയല്‍ പ്രേമികളെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസമാണ് നടന്‍ അന്തരിച്ചത്.

ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. പ്രമുഖരടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നത്. നാടകങ്ങളിലൂടെ സിനിമയിലെത്തിയ കൊച്ചുപ്രേമന്‍ ഹാസ്യ കഥാപാത്രങ്ങളായിരുന്നു ഏറെയും ചെയ്തത്.

Advertisements

ഏകദേശം ഇരുന്നൂറില്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. വേറിട്ട സംഭാഷശൈലിയും ശബ്ദവുമൊക്കെ ആയിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. കൊച്ചുപ്രേമന്റെ വിയോഗം മലയാള സിനിമയെ വേദനയിലാഴ്ത്തുകയാണ്.

Also Read; പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പായി, കാശ്മീരിയായ അരവിന്ദിന്റെ കള്‍ച്ചര്‍ അറിയാന്‍ 10 ദിവസം അവിടെ പോയി, വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് നിത്യ ദാസ്

നടി ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് ഗിരിജ. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ഇവര്‍ക്ക് ഒരു മകനുണ്ട്. തങ്ങളുടെ മനോഹരമായ പ്രണയ കഥ കൊച്ചുപ്രേമന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു ഗിരിജയെ കണ്ടുമുട്ടിയതെന്നും പ്രണയം പറഞ്ഞപ്പോള്‍ ആദ്യം ഗിരിജ എതിര്‍ത്തുവെന്നും നിരാഹാരം കിടന്നുവെന്നും ഒടുവില്‍ താന്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്ത കൊച്ചുപ്രേമനോട് ഗിരിജ ഇഷ്ടമാണെന്ന് പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read: വിവാഹത്തിന് ക്ഷണം പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക്; മാത്യകയായി തെന്നിന്ത്യൻ താരസുന്ദരി

അങ്ങനെ കുറേക്കാലം പ്രണയിച്ച് നടന്നു. തുടര്‍ന്ന് വിവാഹത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞു. ഗിരിജയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിര്‍പ്പായിരുന്നുവെന്നും പിന്നീട് രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നുവെന്നും കൊച്ചുപ്രേമന്‍ പറഞ്ഞിരുന്നു.

Advertisement