അഭിമുഖത്തിനിടെ ഭാര്യയോട് വഴക്കിട്ട് ഇറങ്ങിപ്പോയി മിനിസ്‌ക്രീൻ താരം; വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇടി തുടങ്ങിയോ, വൈറലായി വീഡിയോ.

195

സീരിയലിൽ നായക വേഷത്തിൽ തിളങ്ങി നില്ക്കുന്ന നടനാണ് ജിത്തു വേണുഗോപാൽ. മൗനരാഗം സീരിയലിലാണ് താരമിപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്.

എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ജിത്തുവിന്റെ അഭിമുഖവും, തുടർന്നുള്ള വഴക്കുമാണ്. അവതാരികയായ ലക്ഷ്മി നക്ഷത്ര ജിത്തുവിന്റെ വീട്ടുക്കാരെയും ഭാര്യയെയും പരിചയപ്പെടുത്താനായി ഒരുക്കിയ വീഡിയോയാണ് അടിപിടിയിൽ എത്തിയത്. എന്റെ വീടിനടുത്താണ് ജിത്തുവിന്റെ വീടെന്ന് പറഞ്ഞാണ് ലക്ഷ്മി വീഡിയോ ആരംഭിക്കുന്നത്. ചെറുപ്പത്തിലെ ജിത്തുവിന്റെ കഥകൾ ലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. വായി നോക്കാനായി ജിത്തു വ്ന്നിരിക്കുന്ന കലുങ്കും ലക്ഷ്മി വീഡിയോയിൽ കാണിക്കുന്നുണ്ട്.

Advertisements
Courtesy: Public Domain

Also Read
എനിക്ക് മുന്നിലിരിക്കുന്നത് മറ്റാരോ ആണെന്നാണ് തോന്നിയത്, യഥാർത്ഥ ജീവിതത്തിൽ വളരെ സീരിയസായ വ്യക്തിയാണ് സാമന്ത, അവൾ തിരിച്ച് വരും; മനസ്സ് തുറന്ന് ഉറ്റ സുഹൃത്ത്.

വീട്ടിലെത്തി വീട്ടുക്കാരെ പരിചയപ്പെടുത്തിയ ലക്ഷ്മി നക്ഷത്ര തുടർന്ന് നവ ദമ്പതികൾക്കായി കാൻഡിൽ നൈറ്റ് ഡിന്നർ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് രണ്ടാളുടെയും വിശേഷങ്ങൾ ലക്ഷ്മി ചോദിക്കുന്നത്. മറുപടിയായി വീട്ടിൽ നിന്ന് മാറി നില്ക്കുന്നതിന്റെ വിഷമം മാത്രമേ ഉള്ളുവെന്നാണ് ജിത്തുവിന്റെ ഭാര്യ കാവേരി പറയുന്നത്. ജോലി ചെയ്തിരുന്നെന്നും ഇപ്പോൾ അതില്ലെന്നും കാവേരി പറയുന്നുണ്ട്. എം ബി എ ബിരുദ്ധധാരിയാണ് ജിത്തുവിന്റെ ഭാര്യ.

ജിത്തുവുമായി പരിചയപ്പെടുത്തിയത് ചേച്ചിയാണ്. പിന്നീട് ഫോണിലൂടെ സംസാരിച്ചു. ആദ്യം പ്രൊപ്പോസ് ചെയ്തത് ജിത്തുവാണ്. ഭാര്യയുടെ അമ്മക്ക് ഇത് ആദ്യം വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് വീഡിയോ കോളിൽ സംസാരിച്ചപ്പോഴാണ് മനസ്സിലായത്. പ്രൊപ്പോസ് ചെയ്ത് ഒരാഴ്ച്ചക്കു ശേഷമാണ് മറുപടി കൊടുത്തതെന്നാണ് കാവേരി പറയുന്നത്.

Courtesy: Public Domain

Also Read
നീയൊരു പുരുഷവർഗീയ വാദിയാണ്, വർഷങ്ങളോളം നീയെന്നെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, നിന്നിൽ നിന്ന് എനിക്ക് എന്നെ തന്നെ രക്ഷിക്കാനായി ; ബോളിവുഡ് സൂപ്പർ താരത്തിനെതിരെ മുൻ കാമുകി.

അഭിമുഖത്തിനിടയിൽ ജിത്തുവും കാവേരിയും തമ്മിൽ വഴക്കായി. ഭാര്യയുടെ കൈയ്യിൽ തട്ടിയിട്ട് സമയം വൈകിയെന്നും തിരുവനന്തപുരത്തേക്ക് പോവേണ്ടതല്ലേ എന്നും ജിത്തു ചോദിക്കുന്നുണ്ട്. എന്റെ കൈയ്യിൽ വാച്ചില്ലെന്നാണ് കാവേരി മറുപടിയായി പറയുന്നത്. തുടർന്ന് നീ വരണ്ടെന്ന് പറഞ്ഞ് ജിത്തു ചൂടാവുന്നു. ഇതോടെ കാവേരി കരച്ചിലായി. ബാക്കി പിന്നെ ചെയ്യാമെന്ന് പറഞ്ഞ് പെട്ടെന്ന് ജിത്തു പുറത്തേക്ക് ഇറങ്ങി പോയി. ഭാര്യയോട് ഓട്ടോയിൽ വരാനും പറഞ്ഞു. ഇതോടെ വീഡിയോ അവസാനിച്ചെങ്കിലും ഇതൊരു പ്രാങ്ക് ആണെന്നാണ് ആരാധകർ പറയുന്നത്. അതേസമയം വിവാഹം കഴിഞ്ഞ് 8 ദിവസത്തിനുള്ളിൽ തന്നെ ഇങ്ങനെയാണെങ്കിൽ ഇത് എവിടെചെന്ന് അവസാനിക്കുമെന്നാണ് ആരാധകർ ചോദിക്കുന്നത്.

Advertisement