നീയൊരു പുരുഷവർഗീയ വാദിയാണ്, വർഷങ്ങളോളം നീയെന്നെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, നിന്നിൽ നിന്ന് എനിക്ക് എന്നെ തന്നെ രക്ഷിക്കാനായി ; ബോളിവുഡ് സൂപ്പർ താരത്തിനെതിരെ മുൻ കാമുകി.

1579

ബോളിവുഡിലെ സൂപ്പർ താരമാണ് സൽമാൻ ഖാൻ. അഭിനയത്തിലൂടെ കടന്ന് വന്ന താരം പിന്നീട് പ്രൊഡ്യൂസർ, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനായി. നിലവിൽ ഹിന്ദിയിലെ ബിഗ്‌ബോസിന്റെ അവതാരകനാണ് അദ്ധേഹം.

പ്രണയങ്ങൾക്കും, പ്രണയ തകർച്ചകൾക്കും പേര് കേട്ട നടൻ കൂടിയാണ് സൽമാൻ ഖാൻ. ലോക സുന്ദരി ഐശ്വര്യ റായി അടക്കമുള്ളവർ അദ്ദേഹത്തിന്റെ പ്രണയിനികൾ ആയിരുന്നു. 2002 ൽ സൽമാനും ആയി ഐശ്വര്യ വേർപിരിഞ്ഞു. താരം ഐശ്വര്യയെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ പുറത്ത് വന്നിരുന്നു.

Advertisements
Courtesy: Public Domain

എന്നാലിതാ താരത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സൽമാന്റെ മുൻ കാമുകിയായ സോമി അലി. സൽമാൻ ഖാനുമായി 8 വർഷത്തോളം പ്രണയത്തിലായിരുന്നു നടി. തന്റെ സോഷ്യൽ മീഡിയ സൈറ്റായ ഇൻസ്റ്റാഗ്രാമിലൂടെയാണ് സോമി സൽമാനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

Also Read
അതൊരു വലിയ തെറ്റായി എനിക്ക് തോന്നുന്നില്ല, ടീച്ചേഴ്‌സും ആയി ഡേറ്റിങ്ങിന് പോകുന്ന സുഹൃത്തുക്കൾ എനിക്കും ഉണ്ട് ; അമല പോളിനും ചിലത് പറയാനുണ്ട്

സോമിയുടെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ: ‘നീയൊരു ഭീരുവാണ്. എന്റെ ഷോകൾ ഇന്ത്യയിൽ വിലക്കി ലോ സ്യൂട്ട് നല്കു. എനിക്കിവിടെ 50 അഭിഭാഷകർ ഉണ്ട്. വർഷങ്ങളോളം നീ നടത്തിയ ശാരീരിക അതിക്രമങ്ങളിൽ നിന്നും, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിൽ നിന്നും എനിക്ക് എന്നെ രക്ഷിക്കാനായി. നീയൊരു മെയിൽ ഷോവനിസ്റ്റ് പിഗ് ആണ്. ഒരുപാട് സ്ത്രീകളെ മർദ്ദിച്ചിട്ടുള്ള നിന്നെ പോലുള്ളവരെ പിന്തുണക്കുന്ന നടിമാരെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു. ഇത് യുദ്ധത്തിനുള്ള സമയമാണ്.’

Courtesy: Public Domain

Also Read
‘പല്ലിന് കേട് വന്നാൽ ഒരു പരിധിവരെ നമ്മൾ സഹിക്കും, വേദന കൂടിയാൽ പറിച്ചുകളയും’ അതെ ഞാനും ചെയ്തുള്ളു; ദാമ്പത്യത്തിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് വൈക്കം വിജയ ലക്ഷ്മി

അതേസമയം പോസ്റ്റ് പ്രത്യക്ഷപ്പെട്ട് കുറച്ച് സമയത്തിനുള്ളിൽ തന്നെ നടി പോസ്റ്റ് ഡിലീറ്റ് ആക്കി. ഭീഷണിയുടെ പുറത്താണ് നടി പോസ്റ്റ് പിൻവലിച്ചതെന്ന് ആരോപണമുണ്ട്. നേരത്തെയും സൽമാൻ ഖാനെതിരെ സോമി പ്രതികരിച്ചിട്ടുണ്ട്. അന്നൊന്നും പേരെടുത്ത് പറയാതെയാണ് താരം പ്രതികരിച്ചിരുന്നതെങ്കിൽ ഇപ്പോൾ സൽമാന്റെ പേരെടുത്ത് പറഞ്ഞാണ് വിമർശനം

Advertisement