അതൊരു വലിയ തെറ്റായി എനിക്ക് തോന്നുന്നില്ല, ടീച്ചേഴ്‌സും ആയി ഡേറ്റിങ്ങിന് പോകുന്ന സുഹൃത്തുക്കൾ എനിക്കും ഉണ്ട് ; അമല പോൾ

2508

വളരെ ചുരിങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത താരമാണ് അമല പോൾ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കുന്ന താരത്തിന്റെ പോസ്റ്റുകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.

2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീല താമരയിലൂടെയാണ് അമല വെള്ളിത്തിരയിലെത്തുന്നത്. പിന്നീടുള്ള താരത്തിന്റെ വളർച്ച ധ്രുദഗതിയിലായിരുന്നു. മലയാളത്തിൽ മാത്രം ഒതുങ്ങി നില്ക്കാതെ സൗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ നടിയായി അമല മാറുകയായിരുന്നു.

Advertisements

അതേസമയം അതിരൻ സിനിമയുടെ സംവിധായകനായ വിവേകിന്റെ പുതിയ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് വരുകയാണ് അമല പോൾ. ഒരിടവേളക്ക് ശേഷമാണ് നടി മലയാളത്തിലേക്ക് തിരിച്ച് വരുന്നത് എന്ന പ്രത്യകതയും ഈ ചിത്രത്തിനുണ്ട്.

Also Read
‘പല്ലിന് കേട് വന്നാൽ ഒരു പരിധിവരെ നമ്മൾ സഹിക്കും, വേദന കൂടിയാൽ പറിച്ചുകളയും’ അതെ ഞാനും ചെയ്തുള്ളു; ദാമ്പത്യത്തിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് വൈക്കം വിജയ ലക്ഷ്മി

ഇപ്പോഴിതാ താരം കൗമുദി മൂവീസിന് നല്കിയ അഭിമുഖമാണ് വാർത്തകളിൽ നിറയുന്നത്. അധ്യാപകരെക്കുറിച്ചും വിദ്യാർത്ഥികളെക്കുറിച്ചുമുള്ള ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് ചർച്ചക്ക് വഴി വെച്ചിരിക്കുന്നത്. അമല പോൾ പറഞ്ഞതിങ്ങനെ. ‘ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെയാണ് പോകുന്നതെന്ന് എന്ന് എനിക്കറിയില്ല. വിദ്യാർത്ഥികൾക്ക് ഒരുപാട് സ്വാതന്ത്ര്യം ഇപ്പോൾ ലഭിക്കുന്നുണ്ട്.അവർ കുറച്ച് കൂടി ഇൻഡിപെൻഡന്റാണ്. ഞങ്ങളുടെയൊക്കെ സമയത്ത് കുറച്ച്കൂടി ബൗണ്ടറികൾ ഉണ്ടായിരുന്നു. വേദനിപ്പിക്കുന്ന, വേദനിപ്പിക്കപ്പെടുന്ന സാഹചര്യത്തിലൂടെ ഞാനും കടന്ന് പോയിട്ടുണ്ട്.’

ടീച്ചേഴ്‌സിനെ ഡേറ്റിന് കൊണ്ടുപോകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തനിക്കും ടീച്ചറിനെ ഡേറ്റിന് കൊണ്ടുപോകുന്ന സുഹൃത്ത് ഉണ്ടെന്നാണ് താരം പറഞ്ഞത്. ടീച്ചേഴ്‌സിനെ ഡേറ്റിന് കൊണ്ടുപോകുന്നത് അത്ര വലിയ പ്രശ്‌നമൊന്നുമായി എനിക്ക് തോന്നുന്നില്ല. കോളേജിലൊക്കെ എത്തുമ്പോഴെക്കും ടീച്ചേഴ്്‌സും സ്റ്റുഡൻസും തമ്മിൽ അതേര വലിയ ഡിഫ്രൻസ് ഒന്നും ഇല്ല.

എനിക്ക് കോളേജിൽ ഒരു മിസ്സ് ഉണ്ടായിരുന്നു. എന്റെ ബെസ്റ്റ ഫ്രണ്ടിനെ പോലെയായിരുന്നു മിസ്സ്. കാരണം ഞാനും അവരും തമ്മിൽ അത്ര വലിയ പ്രായ വ്യത്യാസം ഒന്നുമില്ല. അത് എത്രത്തോളം ഹെൽത്തിയും എത്രത്തോളം പോസറ്റീവാണ് എന്നതിലൊക്കെയെ കാര്യമുള്ളു. തന്റെ സിനിമയിലും വളരെ ഇന്റൻസ് ആയ ടോപ്പിക്കാണ് പറയാൻ ശ്രമിക്കുന്നതെന്നും അമല വ്യക്തമാക്കി.

Also Read
അഭിനയിക്കാനായി നല്ല തുക ചിലവാകും. “പ്രതിഫലം കിട്ടിയാൽ കോസ്റ്റ്യൂമിന് തന്നെ വലിയൊരു ഭാഗം ചിലവാക്കേണ്ടി വരും”. സാരി മാത്രം പോര, ബ്ലൗസ് തയ്പ്പിക്കണം, മാച്ചിങ്ങ് ആക്‌സസറീസ് വേണം. ഉമ നായർക്ക് പറയാനുള്ളത് ഇങ്ങനെ.

റിവഞ്ച് ത്രില്ലർ ജോണറിലാണ് അമലയുടെ പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ദേവിക എന്ന ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറായാണ് അമല ചിത്രത്തിൽ അഭിനയിക്കുന്നത്.

Advertisement