അഭിനയിക്കാനായി നല്ല തുക ചിലവാകും. “പ്രതിഫലം കിട്ടിയാൽ കോസ്റ്റ്യൂമിന് തന്നെ വലിയൊരു ഭാഗം ചിലവാക്കേണ്ടി വരും”. സാരി മാത്രം പോര, ബ്ലൗസ് തയ്പ്പിക്കണം, മാച്ചിങ്ങ് ആക്‌സസറീസ് വേണം. ഉമ നായർക്ക് പറയാനുള്ളത് ഇങ്ങനെ.

109

ഷോർട് ഫിലിമിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന താരമാണ് ഉമ നായർ. നടൻ ജയന്റെ ബന്ധുത്വവുമായി ബന്ധപ്പെട്ട് ഒരിക്കൽ വിവാദങ്ങളിൽ നിറഞ്ഞ് നിന്ന താരം കൂടിയാണ് ഉമ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിലെ നിർമ്മല എന്ന കഥാപാത്രമാണ് താരത്തിന് ആരാധകരെ നേടിക്കൊടുത്തത്. ബാലതാരമായാണ് ഉമ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ചത്. അതും സ്വന്തം അച്ഛൻ സംവിധാനം ചെയ്ത ഷോർട് ഫിലിമിലൂടെ.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അതും സീരിയൽ താരങ്ങളുടെ ശബളത്തെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് നല്കിയ മറുപടി. താരം പറഞ്ഞത് ഇങ്ങനെ. “സീരിയൽ താരങ്ങളുടെ ശബളം ചിലരൊക്കെ എഴുതുന്നത് കണ്ടാൽ ശരിക്കും ആശ്ചര്യം തോന്നും. നമുക്ക് ഈ പറയുന്ന ശബളമൊന്നുമില്ല. സ്ത്രീകളായ ആർട്ടിസ്റ്റുകൾക്ക് കിട്ടുന്ന പ്രതിഫലത്തിൽ ഭുരിഭാഗവും കോസ്റ്റ്യൂമിന് തന്നെ പോകുന്നുണ്ട്. 10 സാരി എടുത്താൽ അതിന് ഇണങ്ങുന്ന തരത്തിലുള്ള ബ്ലൗസ് വേണം, ആക്‌സസറീസ് വേണം. എല്ലാത്തിനും കൂടി നല്ല തുക ചിലവാകും. എല്ലാം കൂടി കണക്ക് കൂട്ടി വരുമ്പോൾ ഒരു ഷെഡ്യൂൾ കഴിയുമ്പോൾ സങ്കടമാണ് വരിക.”

Advertisements

ഉമ തന്റെ ജോലിയെക്കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. 50000 രൂപ ശബളം കിട്ടുന്ന ജോലിക്ക് പോകാൻ തനിക്ക് കഴിയും. പക്ഷെ എനിക്കത് ആസ്വാദിച്ച് ചെയ്യാനാകും എന്ന് ഉറപ്പ് പറയാൻ കഴിയില്ല. അഭിനയിക്കുമ്പോൾ എനിക്ക് ഇഷ്ടമുള്ളതാണ് ചെയ്യുന്നത്. അതിന് ഗുണവും ദോഷവും ഉണ്ടാകാം.

Also Read
അമ്മമാര്‍ക്ക് 15 കോടി ചെലവഴിച്ച് മന്ദിരം പണിതത് പറഞ്ഞുനടക്കാന്‍ ആഗ്രഹമില്ല; കച്ചവടക്കാരന്‍ എന്ന പേരില്‍ അറിയപ്പെടാനാണ് താത്പര്യം;ഹൃദയം കീഴടക്കി എംഎ യൂസഫലി

ഉന്നത വിദ്യാഭ്യാസം നേടിയ ആളുകൾ പോലും തൊഴിൽ രഹിതരായി നടക്കുന്ന സമൂഹമാണ് ഇന്നുള്ളത്. ടെലിവിഷൻ മേഖലയിൽ നോക്കാം. ഇപ്പോൾ 500 ആർട്ടിസ്റ്റുകൾ ഉണ്ടെന്ന് കരുതുക. അതിൽ പകുതിയോളം പേർക്കെ ജോലി ഉണ്ടെന്ന് പറയാനാകു. ബാക്കിയുള്ളവർ ജോലി ഇല്ലാതെ ഇരിക്കുകയാണെന്ന് ആരെങ്കിലും അറിയുന്നുണ്ടോ.

Also Read
അമ്മയുടെ കെട്ടുതാലി വരെ വിറ്റ് അച്ഛന്‍ മദ്യപിച്ചിരുന്നു;വീട്ടില്‍ വഴക്കും മര്‍ദ്ദനവും മാത്രം; പിന്നെ വേലക്കാരിയെ പോലെ ബന്ധുവീടുകളില്‍ ജീവിതം,ശേഷം അനാഥാലയത്തില്‍; വെളിപ്പെടുത്തി ജെന്‍സി

പാത്രം കഴുകി ജിവിക്കേണ്ട അവസ്ഥയാണ് ഇന്ന് സമൂഹത്തിലുള്ളത്. നമുക്കിത് ചോദിക്കണമെങ്കിൽ ചോദിക്കാം. പറയണമെങ്കിൽ പറഞ്ഞുക്കൊണ്ടേ ഇരിക്കാം. ഇഷ്ടപ്പെട്ടത് കൊണ്ട് അഭിനയത്തിലേക്ക് വന്ന വ്യക്തിയാണ് ഞാൻ. തുടർച്ചയായി ജോലി ഉണ്ടെന്ന് എനിക്ക് പറയാൻ സാധിക്കില്ല. കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ പോയി എന്ന അവസ്ഥയാണെന്നുമാണ് ഉമാ നായർ അഭിമുഖത്തിൽ പറയുന്നത്.

വിവിധ സീരിയലുകളിൽ അമ്മ വേഷവും, ചേച്ചി വേഷവുമൊക്കെയായി തിരക്കിലാണ് താരം. തന്നെക്കാൾ പ്രായം കുറഞ്ഞവരുടെയും, കൂടിയവരുടെയും അമ്മയായി താരം വേഷമിട്ട് കഴിഞ്ഞു. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത് ഷോർട് ഫിലിമുകളിലും താരം വേഷമിട്ടിരുന്നു.

Advertisement