‘പല്ലിന് കേട് വന്നാൽ ഒരു പരിധിവരെ നമ്മൾ സഹിക്കും, വേദന കൂടിയാൽ പറിച്ചുകളയും’ അതെ ഞാനും ചെയ്തുള്ളു; ദാമ്പത്യത്തിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് വൈക്കം വിജയ ലക്ഷ്മി

132

വ്യത്യസ്തമായ ഗാനാലാപനം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിലൂടെ സംഗീത ലോകത്ത് സജീവമായ താരം അന്യ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇരുൾ മൂടിയ തന്റെ ലോകത്ത് നിന്നാണ് ആസ്വാദകരുടെ മനസ്സിൽ ഇടം നേടാൻ വൈക്കം വിജയലക്ഷ്മിക്കായത്. ഗായികയുടെ പാട്ടുകൾപ്പോലെ തന്നെ സ്വകാര്യ ജീവിതവും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് ഒരു അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. നടി ഗൗതമിയുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.

Advertisements

Also Read
അഭിനയിക്കാനായി നല്ല തുക ചിലവാകും. “പ്രതിഫലം കിട്ടിയാൽ കോസ്റ്റ്യൂമിന് തന്നെ വലിയൊരു ഭാഗം ചിലവാക്കേണ്ടി വരും”. സാരി മാത്രം പോര, ബ്ലൗസ് തയ്പ്പിക്കണം, മാച്ചിങ്ങ് ആക്‌സസറീസ് വേണം. ഉമ നായർക്ക് പറയാനുള്ളത് ഇങ്ങനെ.

സംഗീതത്തെ നിരുത്സാഹപ്പെടുത്തുന്ന വ്യക്തിയായിരുന്നു എന്റെ ഭർത്താവ്. എന്തു ചെയ്താലും അതിന് നെഗറ്റീവ് പറയും. കൈ കൊട്ടുന്നതോ, താളം പിടിക്കുന്നതോ ഒന്നും അയാൾക്ക് ഇഷ്ടമായിരുന്നില്ല. പാട്ടുപാടുന്നതിലും നിബന്ധനകൾ കൊണ്ടു വരാൻ അയാൾ ശ്രമിച്ചു. അയാളൊരു സാഡിസ്റ്റായിരുന്നു.

അച്ഛനെയും അമ്മയേയും എന്നിൽ നിന്ന് അകറ്റിയത് അയാളാണ്. ഇതൊന്നും എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. എല്ലാം മനസ്സിലാക്കിയല്ലേ കല്യാണം കഴിച്ചതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഇനി അയാളുടെ കൂടെ കഴിയാൻ പറ്റില്ലെന്നും പറഞ്ഞു. എല്ലാം എന്റെ തീരുമാനമായിരുന്നു. ആരും ഒന്നും പറഞ്ഞുതന്നതല്ല. സംഗീതവും സന്തോഷവുമാണ് എനിക്ക് വേണ്ടത്. എന്തിനാണ് ഞാൻ എല്ലാം സഹിച്ച് കഴിയുന്നത്.

Also Read
അമ്മമാര്‍ക്ക് 15 കോടി ചെലവഴിച്ച് മന്ദിരം പണിതത് പറഞ്ഞുനടക്കാന്‍ ആഗ്രഹമില്ല; കച്ചവടക്കാരന്‍ എന്ന പേരില്‍ അറിയപ്പെടാനാണ് താത്പര്യം;ഹൃദയം കീഴടക്കി എംഎ യൂസഫലി

സ്‌നേഹം ആത്മാർത്ഥമായിരിക്കണം. പല്ലിന് കേട് വന്നാൽ ഒരു പരിധി വരെ നമ്മൾ സഹിക്കും. വല്ലാതെ കൂടിയാൽ അത് പറിച്ചു കളയില്ലേ. അതാണ് ഞാനും ചെയ്തത്. ഇതാദ്യമായാണ് ഇത്രയും വ്യക്തമായ നിലപാട് ഞാൻ കേൾക്കുന്നതെന്നാണ് നടി ഗൗതമി മറുപടിയായി പറഞ്ഞത്. സൂപ്പർ എന്ന് പറഞ്ഞ താരം വിജയലക്ഷ്മിക്ക് ആശംസകളും അർപ്പിച്ചു.

Advertisement