അമ്മമാര്‍ക്ക് 15 കോടി ചെലവഴിച്ച് മന്ദിരം പണിതത് പറഞ്ഞുനടക്കാന്‍ ആഗ്രഹമില്ല; കച്ചവടക്കാരന്‍ എന്ന പേരില്‍ അറിയപ്പെടാനാണ് താത്പര്യം;ഹൃദയം കീഴടക്കി എംഎ യൂസഫലി

53

മക്കളെ പ്രായമായതിന്റെ പേരില്‍ കടപ്പാടോ നന്ദിയോ മനുഷ്യനന്മയോ ഓര്‍ക്കാതെ നടതള്ളുന്നത് ഇന്ന് സാധാരണ കാഴ്ചയാണ്. അഗതി മന്ദിരങ്ങളിലേക്കോ വൃദ്ധ സദനങ്ങളിലോ മാതാപിതാക്കളേയും ഗ്രാന്‍ഡ്പാരന്റ്‌സിനേയും ഉപേക്ഷിക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്നതാണ് കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരനായ വ്യവസായി എംഎ യൂസഫലിയുടെ നന്മ.

സ്വന്തം അല്ലാതിരുന്നിട്ടും തന്റെ ആരും അല്ലാതിരുന്നിട്ടും ഇദ്ദേഹം പ്രായമായ അമ്മമാര്‍ക്കായി കോടികള്‍ ചെലവഴിച്ചാണ് അഗതി മന്ദിരം പണിതുയര്‍ത്തിയിരിക്കുന്നത്.

Advertisements

കഴിഞ്ഞദിവസവും ഇവിടേക്ക് പുതുതായി ഒരു അമ്മയെത്തിയിരുന്നു. കൊല്ലം ജില്ലയിലെ ഓച്ചിറ അമ്പല നടയില്‍ ഉപേക്ഷിക്കപ്പെട്ട അമ്മയാണ് അഗതി മന്ദിരത്തിലേക്ക് എത്തിയത്. പതിനഞ്ച് കോടി രൂപ ചിലവഴിച്ച് എംഎ യൂസഫലി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് വേണ്ടി പണിത കെട്ടിടത്തിലേക്ക് ആണ് ഈ അമ്മയും എത്തിയത്.

ALSO READ- അമ്മയുടെ കെട്ടുതാലി വരെ വിറ്റ് അച്ഛന്‍ മദ്യപിച്ചിരുന്നു;വീട്ടില്‍ വഴക്കും മര്‍ദ്ദനവും മാത്രം; പിന്നെ വേലക്കാരിയെ പോലെ ബന്ധുവീടുകളില്‍ ജീവിതം,ശേഷം അനാഥാലയത്തില്‍; വെളിപ്പെടുത്തി ജെന്‍സി

അതേസമയം, ഗാന്ധിഭവന്റെ പുതിയ കെട്ടിടത്തിലേക്ക് ഉദ്ഘാടന ദിവസം എത്തിയ എംഎ യൂസഫലിയെ കണ്ട് കണ്ണ് നിറഞ്ഞ് കൈകൂപ്പി എഴുനേല്‍ക്കാന്‍ ഒരുങ്ങിയ അമ്മമാരെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് വൈറലായിരുന്നു. ‘അരുത് ഒരിക്കലും എഴുന്നേല്‍ക്കരുത്, അമ്മമാര് മക്കളെ കാണുമ്പോള്‍ എഴുന്നേല്‍ക്കരുത്, മക്കളാണ് എഴുന്നേല്‍ക്കേണ്ടത്’- എന്നാണ് അദ്ദേഹം പറഞ്ഞത്.

‘വളരെ അപ്രതീക്ഷിതമായി 50 അടി ഉയരത്തില്‍നിന്ന് താഴേക്ക് ഞാന്‍ നിലംപതിച്ചപ്പോള്‍ രക്ഷപ്പെടുത്തിയത് ദൈവത്തിന്റെ കരുണയാണ്. ഹൃദയത്തില്‍ നിന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഇതൊന്നും പുറത്തു പറയാന്‍ ആഗ്രഹമില്ല’- എന്നും അമ്മമാരോട് സംസാരിച്ച അദ്ദേഹം പറഞ്ഞു.

ഗാന്ധിഭവനിലെ മന്ദിരത്തിന്റെ വൈദ്യുതിയടക്കമുള്ള ചെലവുകള്‍ക്കായി പ്രതിമാസം ഒരുലക്ഷം രൂപവീതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മ ര ണ ശേഷവും തന്റെ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിന് വ്യവസ്ഥകളുണ്ട് കൃത്യമായി.

ALSO READ- വര്‍ഷങ്ങളായി എനിക്ക് ദേഷ്യം വന്നിട്ട്; ആ തീരുമാനം എടുത്തത് ബിജുവേട്ടന്‍ കാരണം; തുറന്ന് പറഞ്ഞ് സംയുക്ത വര്‍മ്മ

തന്റെ ആറായിരത്തോളം സഹപ്രവര്‍ത്തകരെ വെള്ളത്തിലാക്കില്ല. അതേപോലെ ഈ സ്ഥാപനത്തിന് സംഭാവനകള്‍ നല്‍കുന്ന കാര്യത്തിലും ആ വ്യവസ്ഥയുണ്ടാകും. അതുകൊണ്ട് ആരും വിഷമിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറയുന്നു.

Advertisement