വര്‍ഷങ്ങളായി എനിക്ക് ദേഷ്യം വന്നിട്ട്; ആ തീരുമാനം എടുത്തത് ബിജുവേട്ടന്‍ കാരണം; തുറന്ന് പറഞ്ഞ് സംയുക്ത വര്‍മ്മ

77

മലയാള സിനിയില്‍ വളരെ കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. ഒരു കാലത്ത് മലയാള സിനിമയില്‍ മുന്‍നിര നായികയായി നിന്ന സംയുക്ത കേവലം നാല് വര്‍ഷം മാത്രമേ സിനിമയില്‍ അഭിനയിച്ചിട്ടുള്ളു എന്നുള്ള കാര്യങ്ങള്‍ ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങളള്‍ എന്ന സിനിമയിലൂടെ ആയിരുന്നു സംയുകതാ വര്‍മ്മ സിനിമയില്‍ എത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ നടി 2 വട്ടം ഈ നേട്ടം കൈവരിച്ചിരുന്നു.

Advertisements

മൂന്ന് വര്‍ഷം മാത്രം സിനിമാലോകത്ത് നിന്ന സംയുക്തയെ ഇന്നും ആരാധകര്‍ക്ക് അത്രമേല്‍ ഇഷ്ടമാണെങ്കില്‍ അവരുടെ ജനപ്രിയത ആലോചിക്കാവുന്നതേ ഉള്ളൂ. മഞ്ജു വാര്യര്‍ വന്നത് പോലെ മടങ്ങി വരണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന നടിയാണ് സംയുക്ത വര്‍മ. 1999ല്‍ പുറത്ത് വന്ന വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടി 2002ലാണ് അഭിനയം അവസാനിപ്പിക്കുന്നത്. ദിലീപ് നായകനായി എത്തിയ കുബേരനിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

ALSO READ- തൃശൂരിലെ ഫ്രണ്ട്‌സ് വഴിയാണ് പരിചയപ്പെട്ടത്; ഒന്നരകൊല്ലം എടുത്തു വിവാഹത്തിലെത്താന്‍; എന്നിട്ടും ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞില്ലെന്ന് ശില്‍പയും നടന്‍ റെയ്ജനും

ഇപ്പോഴിതാ താരത്തിന്റെ മുന്‍പത്തെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. അഭിമുഖത്തിന്റെ തുടക്കം മുതല്‍ വളരെ ചിരിച്ച് കൊണ്ട് കൂളായിട്ടാണ് സംയുക്ത സംസാരിച്ചത്. ചിരി മാത്രമല്ല ദേഷ്യവും വരാറുണ്ടെന്നും സംയുക്ത തന്നെ പറയുകയാണ്. നിലവില്‍ ദേഷ്യം വന്നിട്ട് അഞ്ചാറ് വര്‍ഷമായെന്നും വന്നാല്‍ പിടിച്ചാല്‍ കിട്ടില്ലെന്നുമാണ് സംയുക്ത പറയുന്നത്.

ദേഷ്യം വരാറില്ലേ എന്ന ചോദ്യത്തിനായിരുന്നു മറുപടിയായി ഒരു അനുഭവ കഥകൂടി പറയുകയാണ് സംയുക്ത. ‘ഒരു യാത്രയ്ക്കിടയിലാണ് അവസാനമായി ദേഷ്യം വന്നത്. അന്ന് മകന്‍ ദക്ഷ് വളരെ കുഞ്ഞാണ്. എനിക്ക് ഒട്ടും പരിചയമില്ലാത്ത സ്ഥലമായിരുന്നു. ബിജുവേട്ടന്‍ പുറത്ത് നിന്ന് ഉച്ചഭക്ഷണം കഴിക്കാമെന്ന് പറഞ്ഞിട്ട് രാവിലെ പുറത്തേയ്ക്ക് പോയി. വേഗം വരാമെന്ന് പറഞ്ഞാണ് പോയത്. ഞാന്‍ പുറത്ത് പോകാന്‍ വേണ്ടി റെഡിയായി ഇരിക്കുകയായാണ്’

ALSO READ- എംജിആറിന്റെ മകളെ വിവാഹം ചെയ്തു; ചെന്നൈയിലേക്ക് കൂടുമാറിയതോടെ സീരിയലുകളുടെ തലതൊട്ടപ്പനായി; മധുമോഹന്റെ ജീവിതം ഇങ്ങനെ

അങ്ങനെ ഉച്ചയായിട്ടും വൈകുന്നേരമായിട്ടും ആളെ കാണുന്നില്ല. എനിക്ക് ആകെ ടെന്‍ഷനും പേടിയുമൊക്കെ തോന്നി. രാത്രി കിടന്നിട്ടും ഉറക്കം വരുന്നില്ല. ഏകദേശം പുലര്‍ച്ചെ മൂന്ന് മണിയായി. ഒരു കോഫി കുടിക്കാമെന്ന് കരുതി താഴേയ്ക്ക് പോയപ്പോഴുണ്ട് വളരെ ചിരിച്ച് സന്തോഷത്തോടെ ബിജുവേട്ടന്‍ കയറി വരുന്നു.

എന്നിട്ട് എന്താ ഈ നേരത്ത് കോഫി കുടിക്കുന്നതെന്നൊരു ചോദ്യവും. അവിടെ നിന്ന് റൂമില്‍ എത്തിയതിന് ശേഷം എന്താണ് ചെയ്തതെന്ന് എനിക്കൊരു ഓര്‍മയുമില്ല. എടുത്തെറിയാനായി ടേബിള്‍ ലാമ്പ് എടുത്ത് പൊക്കിയപ്പോള്‍ മകന്‍ ദക്ഷ് ഉണര്‍ന്നു. എന്നിട്ട് ബിജുവേട്ടനോട് ‘അച്ഛാ അമ്മ നമ്മളെ കൊല്ലുമോ’ എന്ന് ചോദിച്ചു. അപ്പോഴും എന്റെ ദേഷ്യ മാറിയിരുന്നില്ല’.

ഇല്ലെടാ, കൊല്ലുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ബിജുവേട്ടന്റെ ഉടനെയുള്ള മറുപടി. അത് ശരിക്കും എന്നെ ചിരിപ്പിച്ചു. കരയണോ ചിരിക്കണോ എന്ന് അറിയാന്‍ വയ്യായിരുന്നു. അന്ന് ബാത്ത്റൂമില്‍ പോയി നിന്ന് ഒരുപാട് കരഞ്ഞു. പക്ഷെ അന്ന് തീരുമാനിച്ചതാണ് ഇനി ഇങ്ങനത്തെ ദേഷ്യം വരാന്‍ പാടിയെന്ന്. നമ്മള്‍ ബാലന്‍സ്ഡായിരിക്കണം’- നടി അഭിപ്രായപ്പെട്ടതിങ്ങനെ.

Advertisement