അമ്മയുടെ കെട്ടുതാലി വരെ വിറ്റ് അച്ഛന്‍ മദ്യപിച്ചിരുന്നു;വീട്ടില്‍ വഴക്കും മര്‍ദ്ദനവും മാത്രം; പിന്നെ വേലക്കാരിയെ പോലെ ബന്ധുവീടുകളില്‍ ജീവിതം,ശേഷം അനാഥാലയത്തില്‍; വെളിപ്പെടുത്തി ജെന്‍സി

705

ജെന്‍സി ജെനൂസ് വേള്‍ഡ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തയായ വ്‌ലോഗറാണ് ജെന്‍സി. തന്റെ കഷ്ടപ്പാടിനും ദുരിതത്തിനും ശേഷമാണ് ഇവിടെ വരെ എത്തിയതെന്ന് ജെന്‍സി പറയുന്നുണ്ട്. അച്ഛന്‍ കുട്ടിക്കാലം തൊട്ട് മദ്യപിച്ച് വന്ന് അമ്മയേയും തന്നേയും സഹോദരിയേയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നു എന്ന് ജെന്‍സി പറയുകയാണ്.

അച്ഛന്‍ മര്‍ദ്ദിക്കാതെ ഉറങ്ങിയ ദിവസങ്ങള്‍ ഉണ്ടായിട്ടില്ല. വെറുതെ കാരണങ്ങള്‍ ഉണ്ടാക്കി ഞങ്ങളെ തല്ലുന്നത് അച്ഛന്റെ ഒരു വിനോദമായിരുന്നു. കോണ്‍ട്രാക്ടര്‍ ആയിരുന്ന അച്ഛന്‍ പല കാര്യങ്ങള്‍ പറഞ്ഞു മദ്യപാനം ആരംഭിച്ചു. അച്ഛന്റെ അക്കൗണ്ടില്‍ കിടന്ന ലക്ഷക്കണക്കിന് രൂപ അച്ഛന്‍ കുടിച്ചു തീര്‍ത്തു. അച്ഛന്‍ വാങ്ങിയ എല്ലാ സാധനങ്ങളും അച്ഛന്‍ തന്നെ നശിപ്പിച്ചു.

Advertisements

സ്‌കൂട്ടറില്‍ നിന്ന് വീണ് കിടപ്പായെങ്കിലും അന്നും അച്ഛന്റെ വഴക്കിന് യാതൊരു കുറവും ഇല്ലായിരുന്നു. അമ്മയുടെ കെട്ടുതാലി വരെ വിറ്റു അച്ഛന്‍ മദ്യപിച്ചു. വീട്ടില്‍ ഒരു തരത്തിലും സമാധാനം ഇല്ലാത്ത അന്തരീക്ഷം. പോരാത്തതിന് കടക്കാര്‍ വേറെയും. ഇങ്ങനത്തെ പ്രശ്നങ്ങള്‍ക്ക് ഇടയിലും ഞങ്ങള്‍ തരക്കേടില്ലാതെ പഠിക്കുമായിരുന്നു.

പത്താംക്ലാസ് അത്യാവശ്യം നല്ല മാര്‍ക്കോടെ പാസായെങ്കിലും വീട്ടില്‍ ആ സന്തോഷം ആഘോഷിക്കാനുളള അവസ്ഥ ആയിരുന്നില്ല. കടം കയറി എന്റെ അമ്മയ്ക്ക് ഗള്‍ഫിലെ ഒരു ജോലി എടുക്കേണ്ടി വന്നു. അതോടെ ഞാന്‍ അമ്മയുടെ അനിയന്റെ വീട്ടിലായിരുന്നു താമസം. അവിടെ ഒരു വേലക്കാരിയെ പോലെയായിരുന്മു കണക്കാക്കിയിരുന്നത്. പ്ലസ് വണ്ണിന് ചേര്‍ന്ന സമയത്തൊക്കെ വീട്ടിലെ ജോലി എല്ലാം കഴിഞ്ഞ് വേണം പഠിക്കാന്‍. ബസുകൂലി പോലും അവര്‍ തരില്ലായിരുന്നു. കടങ്ങള്‍ വീട്ടാനുള്ള കാശ് അയയ്ക്കുന്നത് അമ്മാവനായിരുന്നു പക്ഷേ എനിക്ക് മര്യാദയ്ക്ക് ഒരു ഉടുപ്പ് പോലും അവരന്ന് വാങ്ങി തരില്ലായിരുന്നു. അമ്മയും അച്ഛനും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥയിലായിരുന്നു അന്നത്തെ ജീവിതം.

ALSO READ- വര്‍ഷങ്ങളായി എനിക്ക് ദേഷ്യം വന്നിട്ട്; ആ തീരുമാനം എടുത്തത് ബിജുവേട്ടന്‍ കാരണം; തുറന്ന് പറഞ്ഞ് സംയുക്ത വര്‍മ്മ

പിന്നീട് അച്ഛന്‍ വന്ന് എന്നെയും അനിയത്തിയേയും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. പക്ഷേ അവിടെയും പഴയത് പോലെ തന്നെ ആയിരുന്നു. വഴക്ക്, അടിയൊക്കെയായി. അങ്ങനെ ജീവിതം ആകെ മടുത്ത് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ അച്ഛന്റെ അമ്മ കന്യാകുമാരിയിലെ അവരുടെ വീട്ടിലേക്ക് വന്ന് കൊണ്ടുപോയി.

പക്ഷെ പഠനം മുടങ്ങി. അന്ന് മാമന്റെ വീട്ടില്‍ താമസിച്ചിരുന്ന പോലത്തെ സമാനമായ ജീവിതം തന്നെയായിരുന്നു അവിടേയും. അമ്മ അയയ്ക്കുന്ന കാശ് പോരായെന്നും പറഞ്ഞു അമ്മൂമ്മ എന്നും വഴക്കായിരുന്നു. എന്നെ അവിടുത്തെ സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ക്കാതെ തമിഴ് സ്‌കൂളില്‍ ചേര്‍ത്തിരുന്നു. പിന്നീട് കുറച്ച് നാള്‍ കഴിഞ്ഞ് എന്നെ നോക്കാന്‍ പറ്റില്ലെന്നും പറഞ്ഞു അവര്‍ ഒരു അനാഥാലയത്തില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തു.

ഇതോടെ ജീവിതം തന്നെ മടുത്തതോടെ ഞാന്‍ ആരോടും പറയാതെ തിരികെ വന്നു. ഈ കാര്യമെല്ലാം ഞങ്ങളുടെ ഒരു ചിറ്റപ്പനെ അറിയിച്ചു. പുള്ളിക്കാരനാണ് അമ്മയെ ഇതൊക്കെ വിളിച്ചറിയിച്ചത്. അമ്മ അപ്പോഴേക്കും അവിടുന്ന് തിരികെ വരികയും ഞങ്ങളെല്ലാവരും ഒരു വീട്ടില്‍ താമസമാക്കുകയും ചെയ്തു. എന്നാല്‍ പിന്നെയും കടങ്ങളും ദുരിതങ്ങളും ബാക്കിയായി. ഒരിക്കല്‍ രാത്രിയില്‍ കുടിച്ചിട്ട് വന്ന അച്ഛന്‍ വഴക്കിട്ട് കത്തിയെടുത്ത് ഞങ്ങളെ കുത്താന്‍ വന്നു.

ALSO READ- തൃശൂരിലെ ഫ്രണ്ട്‌സ് വഴിയാണ് പരിചയപ്പെട്ടത്; ഒന്നരകൊല്ലം എടുത്തു വിവാഹത്തിലെത്താന്‍; എന്നിട്ടും ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞില്ലെന്ന് ശില്‍പയും നടന്‍ റെയ്ജനും

എന്റെ കയ്യില്‍ കുത്ത് കിട്ടി 4 സ്റ്റിച്ചോളം ഉണ്ടായിരുന്നു. ഈ വഴക്കോടെ ഞങ്ങള്‍ വീട് വിട്ട് ഇറങ്ങിപ്പോയി. സ്റ്റേഷനില്‍ രാത്രിയില്‍ വിളിച്ച് രക്ഷിക്കണമെന്ന് കരഞ്ഞുപറഞ്ഞ സമയമുണ്ടായിട്ടുണ്ട്. പക്ഷെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പറയുകയാണ് ജെന്‍സി.

Advertisement