എനിക്ക് മുന്നിലിരിക്കുന്നത് മറ്റാരോ ആണെന്നാണ് തോന്നിയത്, യഥാർത്ഥ ജീവിതത്തിൽ വളരെ സീരിയസായ വ്യക്തിയാണ് സാമന്ത, അവൾ തിരിച്ച് വരും; മനസ്സ് തുറന്ന് ഉറ്റ സുഹൃത്ത്.

63

തെന്നിന്ത്യയിലെ മിന്നും താരമാണ് സാമന്ത റൂത്ത് പ്രഭു. കൈ നിറയെ സിനിമകളാണ് താരത്തിനുള്ളത്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ സാമന്ത അസുഖത്തെ തുടർന്ന് ഇപ്പോൾ ചികിത്സയിലാണ്. മയോസൈറ്റിസ് എന്ന രോഗവുമായി പോരാടുകയാണ് താരമിപ്പോൾ. ചികിത്സയുടെ ഭാഗമായി വിദേശത്താണ് താരമിപ്പോൾ.

അടുത്തിടെ തന്റെ അസുഖത്തെക്കുറിച്ചും, അവസ്ഥയെക്കുറിച്ചും താരം മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖം വൈറലായിരുന്നു. അഭിമുഖത്തിനിടെ സാമന്ത കരയുക വരെ ഉണ്ടായി. ഇപ്പോഴിതാ താരത്തെ കുറിച്ച് സുഹൃത്തുക്കളിലൊരാളായ വിജെ രമ്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

Advertisements
Courtesy: Public Domain

‘സിനിമയിൽ വരുന്നതിന് മുമ്പ് ഞാനും സാമും പരസ്പരം അറിയും. ജിമ്മിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്. അന്ന് മുതലുള്ള സൗഹൃദമാണ്. വെയിറ്റ്‌ എടുത്തുള്ള വർക്കൗട്ടുകൾ ചെയ്യാനാണ് സാമന്തക്ക് താത്പര്യം. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് എല്ലാ വർഷവും തിരുപ്പതിയിലേക്ക് മുടങ്ങാതെ പോകാറുള്ളത്. രണ്ട് മണിക്കൂറുക്കൊണ്ട് ഞങ്ങൾ തിരുപ്പതി മല കയറും, അതിനിടയിൽ ഒരുപാട് സംസാരിച്ചിട്ടുണ്ടാകും.’

Also Read
നീയൊരു പുരുഷവർഗീയ വാദിയാണ്, വർഷങ്ങളോളം നീയെന്നെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, നിന്നിൽ നിന്ന് എനിക്ക് എന്നെ തന്നെ രക്ഷിക്കാനായി ; ബോളിവുഡ് സൂപ്പർ താരത്തിനെതിരെ മുൻ കാമുകി.

ആദ്യമായി ഞാനൊരു അഭിമുഖം എടുക്കാൻ പോയി ഇമോഷണൽ ആയിട്ടുണ്ടെങ്കിൽ അത് സാമന്തയുടേതാണ്. സാധാരണ അഭിമുഖങ്ങളിൽ എത്ര പരിചയം ഉള്ള ആളാണെങ്കിൽ പോലും ഒരു പരിധി വരെ മാത്രമേ ഞാൻ കാര്യങ്ങൾ സംസാരിക്കാറുള്ളു. എന്നാൽ അന്ന് ഞാൻ സാമന്തയെ കെട്ടിപ്പിടിച്ച് കരഞ്ഞു. എനിക്കറിയാവുന്ന സാമിനെയല്ല അന്ന് ഞാൻ അവിടെ കണ്ടത്.

എനിക്ക് അറിയാവുന്ന സാം വളരെ പവർഫുള്ളും പ്രചോദനം നല്കുന്ന ക്യാരക്ടറിന് ഉടമയുമാണ്. എന്നാൽ അന്ന് ആ അഭിമുഖത്തിനിരുന്നപ്പോൾ എനിക്ക് മുന്നിലിരിക്കുന്നത് മറ്റാരോ ആണെന്ന് തോന്നിപ്പോയി. യഥാർത്ഥ ജീവിതത്തിൽ വളരെ സീരീയസായ വ്യക്തിയാണ് സാമന്ത. തന്റെ 100 ശതമാനവും വർക്കിനായി നല്കും. അസുഖമെല്ലാം മാറി സാം തിരിച്ച് വരും. ഇന്ന് ശരിയായില്ലെങ്കിൽ നാളെ അവളുടെ അസുഖമെല്ലാം ശരിയാകും. അവൾ തീർച്ചയായും സുഖം പ്രാപിക്കും.

Also Read
അതൊരു വലിയ തെറ്റായി എനിക്ക് തോന്നുന്നില്ല, ടീച്ചേഴ്‌സും ആയി ഡേറ്റിങ്ങിന് പോകുന്ന സുഹൃത്തുക്കൾ എനിക്കും ഉണ്ട് ; അമല പോളിനും ചിലത് പറയാനുണ്ട്

നിലവിൽ യശോദയാണ് സാമിന്റേതായി പുറത്തിറങ്ങിയ സിനിമ. ശ്രീദേവി മൂവീസിന്റെ ബാനറിൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗരിയും, ഹരീഷും ചേർന്നാണ്. 5 ഭാഷകളിലായി നവംബർ 11 നാണ് ചിത്രം തിയ്യറ്ററുകളിൽ എത്തിയത്.

Advertisement