Home Entertainment Celebrities

പേര് ധന്യയെന്നാണ്, നവ്യ എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം സിബി മലയില്‍, പൊതുവേദിയില്‍ വെച്ച് വികാരഭരിതയായി നവ്യ നായര്‍

160

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

Advertisements

പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി.

Also Read; പ്രണയം പറഞ്ഞപ്പോള്‍ ഗിരിജ എതിര്‍ത്തു, പട്ടിണി കിടന്ന് വീഴ്ത്തി, താലികെട്ടിയത് മൂന്ന് തവണ, കൊച്ചുപ്രേമന്റെയും ഗിരജയുടെയും പ്രണയ കഥ ഇങ്ങനെ

തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു പരിപാടിയില്‍ വെച്ച് കരയുന്ന നവ്യയയുടെ ചിത്രങ്ങളാണ്. മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ ഉദ്ഘാടനത്തിടെയായിരുന്നു നവ്യ വികാരഭരിതയായത്. താന്‍ ഇന്ന് ഇത്രയും അറിയപ്പെടാന്‍ കാരണം സംവിധായകന്‍ സിബി മലയില്‍ ആണെന്ന് നവ്യ പറയുന്നു.

Also Read: വിവാഹത്തിന് ക്ഷണം പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക്; മാത്യകയായി തെന്നിന്ത്യൻ താരസുന്ദരി

തന്റെ പേര് ശരിക്കും ധന്യയെന്നായിരുന്നുവെന്നും നവ്യ എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം സിബി അങ്കിളാണെന്നും അദ്ദേഹമാണ് ആ പേര് തനിക്ക് സമ്മാനിച്ചതെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

Advertisement