നിങ്ങളുടെ ഉള്ളിലെ മാലാഖയ്ക്ക് ഒന്നും അസാധ്യമല്ല, പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാര്‍ത്തിക ദീപം താരം ജിസ്മി

96

മലയാള സീരിയല്‍ പ്രേമികളുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജിസ്മി. സോന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Advertisements

ജിസ്മി ചെയ്ത സോന എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിന് ശേഷം കാര്‍ത്തിക ദീപം എന്ന സീരിയലിലാണ് ജിസ്മി ഇപ്പോള്‍ അഭിനയിക്കുന്നത്.

Also Read: കൈവിട്ടുപോയ കഥാപാത്രം, കരിയറിലെ തന്നെ വലിയ നഷ്ടം, മണിച്ചിത്രത്താഴിലെ രാമനാഥനെക്കുറിച്ച് നടന്‍ വിനീത്

ഒരു വില്ലത്തി കഥാപാത്രത്തെയാണ് ജിസ്മി ഇതില്‍ അവതരിപ്പിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ ജിസ്മി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ ജിസ്മി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മാലാഖയെ പോലെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Also Read; പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പായി, കാശ്മീരിയായ അരവിന്ദിന്റെ കള്‍ച്ചര്‍ അറിയാന്‍ 10 ദിവസം അവിടെ പോയി, വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് നിത്യ ദാസ്

‘നിങ്ങളുടെ ഉള്ളിലെ മാലാഖയ്ക്ക് ഒന്നും അസാധ്യമല്ല’, ‘എല്ലാ തെറ്റുകള്‍ക്കും എതിരെ പൊരുതി വിജയിക്കാന്‍ നിങ്ങളുടെ ചിരി ആയുധമാക്കുക’ തുടങ്ങിയ ക്യാപ്ഷനുകള്‍ നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Advertisement