അതിന് ശേഷം ഒരു സിനിമ പോലും അദ്ദേഹം എനിക്ക് നൽകിയിട്ടില്ല, അതോർത്ത് ഞാൻ ഇന്നും സങ്കടപ്പെടാറുണ്ട്: വെളിപ്പെടുത്തലുമായി അശോകൻ

209

പത്മരാജന്റെ സിനിമയിലൂടെ എത്തി പിന്നീട് മലയാളത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടൻ അശോകൻ. നായകനായും വില്ലനായും തമാശക്കാരനായും സഹനടനായും എല്ലാം തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി അശോകൻ.

നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകൻ പത്മരാജനാണ് അശോകനെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് അശോകൻ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

Advertisement

അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങി പ്രശസ്തരായ സംവിധായകർക്ക് എല്ലാം ഒപ്പം വർക്ക് ചെയ്യാനുള്ള അപൂർവ്വ ഭാഗ്യവും അശോകന് ലഭിച്ചിരുന്നു. ഇപ്പോൾ തന്റെ ആദ്യ ചിത്രം നിർമ്മിച്ച് നിർമ്മാതാവ് പ്രേം പ്രകാശിനോട് സ്നേഹപൂർവമായ ഒരു പരാതിയുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അശോകൻ.

പെരുവഴിയമ്പലത്തിന് ശേഷം പ്രേം പ്രകാശ് നിർമ്മിച്ച ഒരൊറ്റ ചിത്രത്തിൽ പോലും തനിക്ക് വേഷം നൽകിയില്ല എന്നതാണ് അശോകന്റെ പരാതി. അശോകന്റെ വാക്കുകളിങ്ങനെ:

പ്രേം പ്രകാശ് ചേട്ടൻ നിർമ്മിച്ച് പത്മരാജൻ സാർ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് ഞാൻ എന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. എന്നിലെ നടനെ കണ്ടെടുത്ത പത്മരാജൻ സാറിനോടും, പ്രേം പ്രകാശ് ചേട്ടനോടും എനിക്ക് കടപ്പാടുണ്ട്.

പത്മരാജൻ സാർ എനിക്ക് വീണ്ടും സിനിമയിൽ വേഷങ്ങൾ നൽകി. പക്ഷേ പ്രേം പ്രകാശ് ചേട്ടൻ പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയിൽ പോലും എനിക്ക് ഒരു വേഷം നൽകിയില്ല. അത് എന്നും അദ്ദേഹത്തോടുള്ള സ്നേഹപൂർവമായ എന്റെ പരാതിയാണ്.

എത്രയോ ഹിറ്റ് സിനിമകൾ നിർമ്മിച്ച പ്രേം പ്രകാശ് ചേട്ടന്റെ ഒരു സിനിമയിൽ എനിക്ക് അഭിനയിക്കാൻ കഴിയാതെ പോയ കാര്യമോർത്ത് ഞാൻ ഇന്നും സങ്കടപ്പെടാറുണ്ടെന്നും അശോകൻ പറയുന്നു.

Advertisement