വേദിയിൽ പാടിക്കൊണ്ടിരിക്കെ പോപ്പ് താരം മിലിയുടെ വസ്ത്രം അഴിഞ്ഞു വീണു; വേദിയുടെ പുറകിലേയ്ക്ക് ഓടി താരം, വീഡിയോ കാണാം

601

വേദിയിൽ പരിപാടി നടക്കുന്നതിനിടെ പ്രശസ്ത പോപ്പ് താരം മിലി സൈറസിന്റെ വസ്ത്രം അഴിഞ്ഞു വീണതാണ് സൈബർ ലോകത്ത് വൈറലാകുന്നത് വൈറലാകുന്നത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം.

‘We Can’t Stop’ എന്ന തന്റെ പ്രശസ്ത ഗാനം ആലപിക്കുന്നതിനിടെയായിരുന്നു ഗായികയ്ക്ക് അബദ്ധം സംഭവിച്ചത്.
ഗാനത്തിനിടെ മിലി സൈറസിന്റെ ടോപ്പ് അഴിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഗായിക സ്റ്റേജിന്റെ പിൻഭാഗത്തേയ്ക്ക് ഓടിപ്പോകുകയായിരുന്നു.

Advertisements

നേർത്ത സിൽവർ ഔട്ട് ഫിറ്റിലായിരുന്നു താരം വേദിയിലെത്തിയത്. ഊർന്നു വീണ വസ്ത്രം കൈകൊണ്ട് പിടിച്ച് മിലി ആലാപനം തുടർന്നു. ഇടയ്ക്ക് മിലി സൈറസ് വേദിയുടെ പിൻഭാഗത്തേക്ക് പോയി മുൻവശം തുറന്ന ചുവന്ന ഓവർകോട്ട് ധരിച്ച് തിരികെ വേദിയിൽ എത്തി ഗാനം തുടരുകയായിരുന്നു.

Also Read
എന്തുകൊണ്ട് തങ്കച്ചനെ സ്റ്റാർ മാജിക് ഓഴിവാക്കി: വെളിപ്പെടുത്തലുമായി അനുകുട്ടി, വെറുതെ ഞങ്ങളെ പൊങ്കാലയിട്ടിട്ട് ഒരു കാര്യവുമില്ലെന്നും അനു

എല്ലാവരും ഇപ്പോൾ എന്നിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുകയാണ്’. തന്റെ പ്രശസ്തമായ ഗാനത്തിലെ വരികൾ ഉൾക്കൊണ്ടു കൊണ്ട് മിലി സൈറസ് സന്ദർഭോചിതമായി പറഞ്ഞത് ഇങ്ങനെയാണ്. എന്നെ ഏറ്റവും കൂടുതൽ വസ്ത്രം ധരിച്ച് നിങ്ങൾ കാണുന്നത് ഇപ്പോഴായിരിക്കും ഗാനത്തിനിടെ മിലി പറഞ്ഞു.

മോശം സംഭവങ്ങളുണ്ടായെങ്കിലും ഈ സായാഹ്നം മനോഹരമാക്കാൻ സാധിച്ചു. എല്ലാവർക്കും നന്ദി എന്നും പരിപാടിക്കു ശേഷം പോപ്പ് താരം വ്യക്തമാക്കി.

Also Read
പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തിൽ തികഞ്ഞ കമ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി ; അരുൺ ഗോപിയെ അദ്ഭുതപ്പെടുത്തി മന്ത്രി പി പ്രസാദ്

Advertisement