സുന്ദരികളെ കാണിച്ച് മയക്കി വിവാഹം, തൊലിവെളുപ്പിൽ വീഴുന്ന പുരുഷൻമാരുടെ പണവും സ്വർണവും അടപലം അടിച്ചുമാറ്റി മുങ്ങും, ഇതുവരെ പറ്റിച്ചത് 50 ഓളം പോരെ, സിനിമയെ വെല്ലുന്ന തട്ടിപ്പ്

148

സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ് നടത്തിയ സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. പാലക്കാട് ജീല്ലയിലെ കൊഴിഞ്ഞാമ്പാറയിൽ ആണ് സംഭവം. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ തൃശൂർ സ്വദേശി സുനിൽ പാലക്കാട് കേരളശേരി സ്വദേശി കാർത്തികേയൻ എന്നിവർക്കൊപ്പം വധുവായി വേഷം കെട്ടിയ വനിത ഉൾപ്പെടെ മൂന്ന് സ്ത്രീകളും പിടിയിലായി.

സേലം സ്വദേശിയുടെ പരാതിയിൽ കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരെ പിടികൂടിയത്. സുനിൽ, കാർത്തികേയൻ എന്നിവർക്ക് പുറമെ പാലക്കാട് സ്വദേശികളായ സജിത, ദേവി ,സഹീദ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ പന്ത്രണ്ടിനാണ് സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പുണ്ടായത്.

Advertisements

Also Read
വേദിയിൽ പാടിക്കൊണ്ടിരിക്കെ പോപ്പ് താരം മിലിയുടെ വസ്ത്രം അഴിഞ്ഞു വീണു; വേദിയുടെ പുറകിലേയ്ക്ക് ഓടി താരം, വീഡിയോ കാണാം

വരനായി വേഷം കെട്ടിക്കുക. വിവാഹം കഴിഞ്ഞതിന് ശേഷം പണം തട്ടി കൈയ്യൊഴിയുക. അത്തരത്തിൽ ഇതരസംസ്ഥാനങ്ങളിൽ കേട്ടിട്ടുള്ള തട്ടിപ്പ് കേരള തമിഴ്‌നാട് അതിർത്തിയിലും. തമിഴ്‌നാട്ടിൽ വിവാഹപ്പരസ്യം നൽകിയിരുന്ന സേലം സ്വദേശി മണികണ്ഠനെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്.

മണികണ്ഠനെ ഗോപാലപുരം അതിർത്തിയിലെ ക്ഷേത്രത്തിലെത്തിച്ച് സജിതയെ വിവാഹം കഴിപ്പിക്കുക ആയിരുന്നു. വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ഉടൻ വിവാഹം വേണമെന്നതാണ് കാരണമായി പറഞ്ഞത്. വിവാഹം നടത്തിയ വകയിൽ കമ്മിഷനായി ഒന്നരലക്ഷം വാങ്ങുകയും ചെയ്തു.

വിവാഹദിവസം വൈകീട്ടോടെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന കാർത്തികേയനുമെത്തി. അടുത്ത ദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഇരുവരും നാട്ടിലേക്ക് കടന്നു. പിന്നീട് ഇവരുടെ ഫോൺ പ്രവർത്തന രഹിതമായി.

ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് മണികണ്ഠനും സുഹൃത്തുക്കളും നടത്തിയ അനേഷണത്തിൽ എല്ലാം വ്യാജമെന്ന് തിരിച്ചറിഞ്ഞു. കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സൈബർ സെല്ലിന്റെ സഹാത്തിൽ ഇവരെ പിടികൂടുകയായിരുന്നു.

Also Read
ഭ്രാന്തമായ സ്‌നേഹം; കാമുകൻ ശരത്ത് പുളിമൂടിന് ഒപ്പം രണ്ട് വർഷം തികച്ചതിന്റെ സന്തോഷം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

സമാന രീതിയിൽ അമ്പതോളം പേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചിറ്റൂർ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement