ആൻ അഗസ്റ്റിനെ കല്യാണം കഴിക്കാനാഗ്രഹിക്കുന്നു എന്നു ജോമോൻ പറഞ്ഞപ്പോൾ ആനിന്റെ അമ്മ ചോദിച്ചതിങ്ങനെ: വൈറലാകുന്ന സംഭവം

1475

കുഞ്ചാക്കോ ബോബനെ നായകനാക്കി ലാൽജോസ് ഒരുക്കിയ എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തിയ താരമാണ് ആൻ അഗസ്റ്റിൻ. അന്തരിച്ച് നടനും നിർമ്മാതാവുമായ അഗസ്റ്റിന്റെ മകളാണ് ആൻ.

എൽസമ്മ എന്ന ആൺ കുട്ടിയിലെ ടൈറ്റിൽ വേഷത്തിന് ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ക്യാമറ മാൻ ജോമോൻ ടി ജോണിനെ ആൻ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു.

Advertisements

എന്നാൽ ഇരുവരും വേർപിരിയുന്നു എന്ന വാർത്തയാണ് അടുത്തിടെ പുറത്ത് വന്നത്. ഏറെ ഞെട്ടലോടെ ആണ് ഈ വാർത്ത പ്രേക്ഷകർ ഏറ്റെടുത്തത്. ജോമോൻ ആണ് വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചു എന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോമോന്റെ ഹർജി പരിഗണിച്ച കോടതി ആൻ അഗസ്റ്റിൻ ഈ വരുന്ന ഫെബ്രുവരി 9നു കോടതിയിൽ ഹാജരാകാൻ താരത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.

ഇരുവരും ഏറെനാളായി വേർപിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2014 ലാണ് വിവാഹിതരായത്. ആഘോഷപൂർവം ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.
ഇരുവരുടെയും പ്രണയവും, കഴിഞ്ഞദിവസം പുറത്തുവന്ന വിവാഹമോചനവും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആയിരുന്നു.

ഇതിനിടയിൽ ആണ് ആനിന്റെ അമ്മയുടെ വാക്കുകളും വൈറൽ ആകുന്നത്. ആനിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നു ജോമോൻ പറഞ്ഞ ഉടൻ ആനിന്റെ അമ്മ ചോദിച്ചതിങ്ങനെ എന്ന ക്യാപ്ഷനോടെ ഉള്ള ഒരു മാധ്യമ റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് ജോമോന്റെ ആഗ്രഹം കേട്ടപ്പോൾ, എത്ര നാളായി തുടങ്ങിയിട്ട്? എന്ന മറുചോദ്യമാണത്രെ അമ്മ ഉന്നയിച്ചത്.

അമ്മയുടെ ചോദ്യത്തിന് മൂന്നാഴ്ച എന്നു ജോമോൻ മറുപടി പറഞ്ഞപ്പോൾ, മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്ന മറു ചോദ്യം വീണ്ടും അമ്മ തിരിച്ച് ചോദിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നു.
ഇരുവരുടെയും ആ സൗഹൃദം വീണ്ടും തുടർന്നപ്പോൾ അവർക്ക് ഒരുമിച്ചു ജീവിക്കാനാകും എന്ന് എല്ലാവരും തിരിച്ചറിയുക ആയിരുന്നു എന്നും ഇപ്പോൾ ശ്രദ്ധ നേടുന്ന റിപ്പോർട്ടിൽ പറയുന്നായി സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം പതിനഞ്ചോളം മലയാള ചിത്രങ്ങളി അഭിനയിച്ചു കഴിഞ്ഞപ്പോൾ ആണ് ആൻ അഗസ്റ്റിൻ വിവാഹിതയാകുന്നത്. വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ആൻ അഭിനയിച്ചത്.

Advertisement