കാലങ്ങൾക്ക് ശേഷം ഒരേ വേദിയിൽ കാവ്യ മാധവനും മഞ്ജു വാര്യരും, വീഡിയോ വൈറൽ

11582

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സന്തത സഹചാരിയും നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിന്റേയും വിവാഹ സത്കാരത്തിന്റേയും വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. മോഹൻലാൽ തന്ന ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഡിസംബർ 28ന് നടന്ന അനിഷയുടെയും എമിലിന്റെയും വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഏഴ് മിനിറ്റിലേറെ നീണ്ട വീഡിയോയിൽ നിരവധി താരങ്ങൾ വിരുന്നെത്തിയത് കാണാനാകും.

Advertisements

മലയാള സിനിമിയയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹച്ചടങ്ങിൽ എത്തിയിരുന്ന, ഏറെആഘോഷകരമായി നടന്ന വിവാഹം തന്നെആയിരുന്നു, മോഹൻലാൽ ആയിരുന്നു വിവാഹത്തിന് ചുക്കാൻ പിടിച്ച് മുന്നിൽ ഉണ്ടായിരുന്നത്. കുടുംബ സമേതമാണ് ലാലേട്ടൻ ചടങ്ങിനെത്തിയിരുന്നത്.

ആന്റണിയുടെ കുടുംബത്തിലെ സന്തോഷനിമിഷങ്ങളിലെല്ലാം മോഹൻലാലിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്. വിവാഹനിശ്ചയത്തിൽ മാത്രമല്ല വിവാഹ ചടങ്ങിലും മോഹൻലാൽ കുടുംബസമേതമായി എത്തിയിരുന്നു. പ്രണവ് മാത്രമല്ല മകൾ വിസ്മയയും ഇത്തവണ ചടങ്ങിൽ പങ്കെടുത്തിരുന്നു. സിനിമാലോകത്തുനിന്നും നിരവധി പേരാണ് താരവിവാഹത്തിൽ പങ്കെടുക്കാനായെത്തിയത്.

ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുടുംബസമേതമായുള്ള മോഹൻലാലിന്റെ വരവിനെക്കുറിച്ചായിരുന്നു ആരാധകർ പറഞ്ഞത്. നാളുകൾക്ക് ശേഷമായാണ് വിസ്മയയെ കുടുംബത്തിനൊപ്പം കാണുന്നത്.

ശരീരഭാരം കുറച്ചതിനെക്കുറിച്ച് പറഞ്ഞുള്ള വിസ്മയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. പ്രണവിന്റെ കൈപിടിച്ച് സ്‌റ്റൈലിഷായാണ് വിസ്മയ എത്തിയത്. ഇവരുടെ പുറകിലായാണ് മോഹൻലാലും സുചിത്രയും നടന്നത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു താരകുടുംബം എത്തിയത്.

മെഗാസ്റ്റാർ മമ്മൂട്ടി, ടോവിനോ, ജയസൂര്യ, മഞ്ജു വാര്യർ, ദിലീപ് കാവ്യാമാധവൻ, ജയറാം, പാർവതിജയറാം തുടങ്ങിയ മലയാള സിനിമിയയിലെ ഒട്ടുമിക്ക താരങ്ങളുംവിവാഹച്ചടങ്ങിൽ എത്തിയിരുന്നു മിക്ക താരങ്ങളും കറുത്ത വസ്ത്രത്തിലാണ് എത്തിയിരിക്കുന്നത്.

മഞ്ജു വാര്യരും കാവ്യാ മാധവനും കുറെ നാളുകൾക്ക് ശേഷം ഒന്നിച്ച് ഒരേ വേദിയിൽ എത്തിയ നിമിഷം കൂടിയാണ് ഇത്. എന്റെ വീട്ടിൽ നടക്കുന്നൊരു ചടങ്ങുപോലെയാണ് ഇതെന്നും 33 വർഷമായി ആന്റണി എന്റെ കൂടെയുണ്ടെന്നും എന്റെ മകളുടെ കല്യാണം നടക്കുന്ന പോലെയാണ് ഇതെന്നും മോഹൻലാൽ പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

ശേഷം പള്ളിയിലെ വിവാഹച്ചടങ്ങുുകളും പിന്നീട് നടന്ന താരലോകം വിരുന്നെത്തിയ വിവാഹ റിസപ്ഷനും വീഡിയോയിൽ കാണാൻ കഴിയും. മോഹൻലാലിന്റെ ഡ്രൈവറായി തുടങ്ങി താരകുടുംബത്തിലെ അംഗമായി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. അഭിനയിക്കാനും നിർമ്മാണക്കമ്പനിയുടെ ചുമതലകൾ ഏറ്റെടുക്കാനുമെല്ലാം മുന്നിലുണ്ട് അദ്ദേഹം.

മോഹൻലാലിലേക്ക് എത്താനുള്ള എളുപ്പവഴിയായും പലരും ആന്റണിയെ വിശേഷിപ്പിക്കാറുണ്ട്. മോഹൻലാലിന് മുൻപ് കഥ കേൾക്കാനുള്ള അവസരവും ആന്റണിക്ക് ലഭിക്കാറുണ്ട്. മോഹൻലാലിന്റെ കഥാപാത്രങ്ങളെക്കുറിച്ചും അഭിനയ ശൈലിയെക്കുറിച്ചും താൽപര്യത്തെക്കുറിച്ചുമെല്ലാം കൃത്യമായി അറിയാവുന്നയാൾ കൂടിയാണ് അദ്ദേഹം.

Advertisement