മഞ്ഞ പട്ടുസാരിയിൽ അതീവ സുന്ദരിയായി നയൻതാര, മുണ്ടും ഷർട്ടുമണിഞ്ഞ് വിഘ്നേഷ്: പ്രണയജോഡികളുടെ പരമ്പരഗത വേഷത്തലുള്ള ചിത്രം വൈറൽ

208

മലയാളിയായ തെന്നിന്ത്യൻ താര സുന്ദരിയാണ് നടി നയൻതാര. സത്യൻ അന്തിക്കാടിന്റെ സൂപ്പർഹിറ്റ് സിനിമയായ മനസ്സിനക്കരെയിൽ കൂടി ജയറാമിന്റെ നായികയായിട്ടായിരുന്നു നയൻതാരയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഒന്നു രണ്ട് സിനിമയിൽ കൂടി അഭിനയിച്ച ശേഷം താരം തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു.

ഇപ്പോൾ തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. തെന്നിന്ത്യയിലെ മറ്റു ഭാഷകളിലേക്ക് ചേക്കേറിയെങ്കിലും ഇടക്കിടെ താരം മലയാളത്തിലും വന്ന് മുഖം കാണിച്ചിരുന്നു. താരം അഭിനയിച്ച മലയാളത്തിലെ സിനിമകളും സൂപ്പർഹിറ്റുകളായിരുന്നു.

Advertisements

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ് നയൻ താരയുടെയും തമിഴകത്തെ യുവസംവിധായകൻ വിഘ്നേഷ് ശിവന്റെയും പ്രണയം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇരുവരുടേയും പുതിയ ഒരു മനോഹര ചിത്രമാണ് വൈറലാകുന്നത്.

പാരമ്പര്യ വസ്ത്രത്തിലാണ് ഇരുവരും ഫൊട്ടോയിലുളളത്. മുണ്ടും ഷർട്ടുമാണ് വിഘ്‌നേഷ് ധരിച്ചത്. നയൻതാരയാവട്ടെ തന്റെ ഇഷ്ടവേഷമായ സാരിയും. പട്ടുസാരിയിൽ അതി സുന്ദരിയായിരുന്നു നയൻതാര. സാരിയോട് നയൻതാരയ്ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. പൊതുപരിപാടികൾക്ക് നയൻതാര പലപ്പോഴും സാരിയാണ് തിരഞ്ഞെടുക്കാറുളളത്.

വിഘ്‌നേഷ് ശിവന്റെ പ്രൊഡക്ഷൻ കമ്പനിയാണ് റൗഡി പിക്‌ചേഴ്‌സ്. അടുത്തിടെ പിഎസ്‌വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കൽ സിനിമയുടെ പകർപ്പവകാശം കമ്പനി വാങ്ങിയിരുന്നു. ഈ സിനിമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് റോട്ടർഡാമിലേക്ക് (ഐഎഫ്എഫ്ആർ) തിരഞ്ഞെടുക്കപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട നടന്ന ചടങ്ങിലാണ് ഇരുവരും എത്തിയത്. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

Advertisement