രണ്ടാമതും വിവാഹിതയായ ദിവസം; ഭർത്താവ് അരുണിനെ ചേർത്ത് നിർത്തി സന്തോഷം അറിയിച്ച് നടി ദിവ്യാ ഉണ്ണി

344

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നായിക നടിയായിരുന്നു ദുവ്യ ഉണ്ണി. വിവാഹ ശേഷം അഭിനയ രംഗം വിട്ട നടി നൃത്ത സ്‌കുളുകളും നൃത്തവുമായി സജീവമാണ്. ആഴ്ചകൾക്ക് മുൻപാണ് നടി ദിവ്യ ഉണ്ണിയുടെ ഇളയമകൾ ഐശ്വര്യയുടെ ഒന്നാം ജന്മദിനം ആഘോഷിച്ചത്.

കൊവിഡ് തുടങ്ങുന്നതിന് തൊട്ട് മുൻപ് 2020 ജനുവരിയിലായിരുന്നു നടി മൂന്നാമതും അമ്മയായത്. അന്ന് മുതൽ മക്കൾക്കൊപ്പമുള്ള നിരവധി ഫോട്ടോസ് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിലെ മറ്റൊരു വിശേഷത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. ദിവ്യ ഉണ്ണിയും ഭർത്താവ് അരുൺ കുമാറിന്റെയും വിവാഹ വാർഷികമായിരുന്നു.

Advertisements

ഇതേ കുറിച്ച് സൂചിപ്പിച്ച് കൊണ്ടാണ് പുതിയ പോസ്റ്റുമായി നടി എത്തിയത്. തങ്ങളുടെ മൂന്നാം വിവാഹ വാർഷികം ആഘോഷിച്ചത് എങ്ങനെയാണെന്ന് സൂചിപ്പിച്ച് സോഷ്യൽ മീഡിയയിൽ അരുണിനൊപ്പമുള്ള ചിത്രം ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുകയാണ്.

ഒപ്പം പ്രണയത്തെ കുറിച്ചുള്ള എഴുത്തും ഉണ്ട്. ഞങ്ങൾ ഇവിടെ തന്നെയുണ്ട്. ഞങ്ങളുടെ സ്നേഹവും സാഹസികതകളുമൊക്കെ ഹൃദയത്തിലാണ്. സ്വപ്നങ്ങളും സൂര്യാസ്തമയങ്ങളും പങ്കുവെക്കുന്ന മറ്റൊരു വർഷത്തിലേക്ക് കടന്നു. ഹാപ്പി ആനിവേഴ്സറി മൈ ലവ് എന്നാണ് ഭർത്താവിനെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രത്തിന് താഴെ ദിവ്യ ഉണ്ണി കുറിച്ചത്.

നടിമാരായ ഭാമ, മന്യ എന്നിവർക്ക് പുറമേ നിരവധി പേരാണ് താരദമ്ബതിമാർക്ക് ആശംസ നേർന്ന് എത്തിയിരിക്കുന്നത്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം 2018 ലാണ് അരുൺ കുമാറുമായി ദിവ്യ രണ്ടാം വിവാഹം നടന്നത്.

ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് ഫെബ്രുവരി നാലിനായിരുന്നു വിവാഹം. മീനാക്ഷി, അർജുൻ എന്നിങ്ങനെ ആദ്യ ബന്ധത്തിലെ മക്കളും ദിവ്യയ്ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ 2019 ലാണ് താൻ മൂന്നാമതും ഗർഭിണിയാണെന്ന കാര്യം ദിവ്യ ഉണ്ണി വെളിപ്പെടുത്തുന്നത്.

കൊവിഡ് കാലമായതിനാൽ മക്കളെയും കൊണ്ട് കാര്യമായി പുറത്ത് പോവാറില്ലായിരുന്നു. മകളുടെ ഒന്നാം പിറന്നാളും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായിട്ടാണ് ആഘോഷിച്ചത്. ഇപ്പോൾ വിവാഹ വാർഷികവും അങ്ങനെ തന്നെയാണെന്നാണ് താരം വെളിപ്പെടുത്തുന്നത്.

Advertisement