ഒടുവിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച് യുവ കൃഷ്ണയും മൃദുല വിജയിയും, സന്തോഷത്തിൽ ആരാധകർ

46

മലയാളം ടെലിവിഷൻ സീരിയലുകളിലൂടെ മിനിസ്‌ക്രീൻ ആരാധകരുയെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങൾ ആണ് നടൻ യുവ കൃഷ്ണയും നടി മൃദുല വിജയിയും. വ്യത്യസ്തമായി സീരിയലുകളിലൂടെ മികച്ച വേഷങ്ങൾ ചെയ്താണ് ഇരവരു പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞത്.

ഏഷ്യാനെറ്റിലെ കല്യാണ സൗഗന്ധികം എന്ന പരമ്പരയിലൂടെ മിനി സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ച മൃദുല വിജയ് പിന്നീട് മഴവിൽ മനോരമയിലെ കൃഷ്ണ തുളസി എന്ന പരമ്പരയിലൂടെ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

കൃഷ്ണ തുളസിയിലെ കൃഷ്ണ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച വെച്ച മൃദുല പ്രേക്ഷരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു. ഇത് കൂടാതെ ഭാര്യ പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലും മൃദുല അഭിനയിച്ചിട്ടുണ്ട്.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു യുവ കൃഷ്ണ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. സീരിയലിൽ ആദ്യം നെഗറ്റീവ് കഥാപാത്രമായി എത്തിയ താരം പിന്നീട് പോസിറ്റിവ് കഥാപാത്രമായി മാറുക ആയിരുന്നു.

അടുത്തിടെ ആയിരുന്നു ഇവർ രണ്ടുപേരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തകൾ പുറത്തുവന്നത്. അതിനു പിന്നാലെ ഇക്കഴിഞ്ഞ ഡിസംബർ 23ന് ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നു.
നടി രേഖ രതീഷ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇരുവരുടെയും അമ്മ കഥാപാത്രമായി വേഷമിട്ട രേഖ ആണ് ഇങ്ങനെ ഒരു പ്രൊപ്പോസൽ കൊണ്ട് വരുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായി ആയിരുന്നു വിവാഹ നിശ്ചയം നടത്തിയത്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും വിഡിയോയും ഒക്കെ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു.

അതേ സമയം വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും എന്നാണ് വിവാഹമെന്നത് ഇവർ പുറത്തുവിട്ടുരുന്നില്ല. നിശ്ചയം കഴിഞ്ഞത് മുതൽ ഇരുവരോടും ആരാധകർ ചോദിക്കുന്ന ചോദ്യമാണ് ഇനി വിവാഹം എന്നാണ് എന്നത്. ആരാധകർ അത്രയും ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് ഇരുവരുടേതും. വിവാഹ നിശ്ചയം ലളിതമായി നടത്തിയത് കൊണ്ട് വിവാഹം ഗംഭീരമാക്കണം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

എന്നാൽ ഈ വർഷം (2021) തന്നെ വിവാഹം കാണും എന്ന സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹം എന്നാണ് എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് മൃദുല വിജയ്. ആറ് മാസങ്ങൾക്ക് ശേഷം ആയിരിക്കും തങ്ങളുടെ വിവാഹം എന്നും വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും നടി വ്യക്തമാക്കി.

കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാകാം വിവാഹം നീട്ടി വെക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. വാക്‌സിൻ വിതരണം ആരംഭിച്ച സ്ഥിതിക്ക് ആറ് മാസങ്ങൾക്കു ശേഷം വിവാഹം ഗംഭീരമായി നടത്താം എന്ന കണക്ക് കൂട്ടലിലാകാം ഇരുവരുടെയും കുടുംബം. നേരത്തെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്.

എന്നാൽ വിവാഹം എല്ലാവരെയും അറിയിച്ചു വളരെ ഗംഭീരമായി നടത്തും എന്നാണ് സൂചന. വിവാഹം ലളിതമായാലും ഗംഭീരമായാലും കൊട്ടിയാഘോഷിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് സോഷ്യൽ മീഡിയയിലെ ഇരുവരുടെയും ആരാധകർ.

Advertisement