സച്ചിനെ അറിയാത്ത സുശീല ചേച്ചിയാണ് ശരി: 1983 ലെ ശ്രിന്ദയുടെ കഥാപാത്രത്തെ ചർച്ചായാക്കി മലയാളി പ്രേക്ഷകർ

71

ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായിരുന്ന സച്ചിൻ ടെണ്ടുൽക്കർ കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് പരോക്ഷ പിന്തുണ അറിയിച്ചത് കഴിഞ്ഞ ദിവസം ആയിരുന്നു. ഈ സംഭവം വൻ വിവാദം സൃഷ്ടിച്ചിരിക്കുന്ന വേളയിൽ മലയാളി നടി ശ്രിന്ദ നിവിൻ പോളി നായകനായ 1983 എന്ന സിനിമയിൽ അവതരപ്പിച്ച സുശീല എന്ന കഥാപാത്രം വീണ്ടും ശ്രദ്ധേയമാവുകയാണ്.

പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും സച്ചിനെ അറിയാത്ത ചേച്ചിയാണ് ശരി എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. സച്ചിനെ അറിയാത്ത പെൺകുട്ടി എന്ന ലേബലിൽ വന്ന കഥാപാത്രം ശ്രിന്ദയ്ക്ക് ഒരു മികച്ച ബ്രേക്ക് തന്നെയാണ് അന്ന് നൽകിയത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന സിനിമയിൽ കഥാപാത്രമായിരുന്നു സുശീല.

Advertisements

സിനിമയിലെ ഒരു രംഗത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്ന രമേശൻ എന്ന കഥാപാത്രത്തിന്റെ മുറിയിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന സച്ചിൻ ടെണ്ടുൽകാറിന്റെ ചിത്രം നോക്കി ഇതാരാ ചേട്ടാ എന്ന് ശ്രിന്ദ ചോദിക്കുന്നുണ്ട്. ഇതാരാണെന്ന് നിനക്ക് അറിയില്ലേ എന്ന നിവിൻ പോളി ചോദിക്കുമ്പോൾ ഞാനീ ഹിന്ദി സിനിമ ഒന്നും കാണാറില്ല എന്നാണ് ശ്രിന്ദയുടെ മറുപടി.

രംഗത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ കഥാപാത്രം വീണ്ടും സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലാവുകയാണ്. സച്ചിനെ അറിയാത്തതിൽ വലിയ തെറ്റില്ലെന്നും മഹാന്മാരെ അടുത്തറിഞ്ഞാൽ മനസിലെ വിഗ്രഹം ഉടഞ്ഞുപോകുമെന്നുമൊക്കെയാണ് സമൂഹ മാധ്യമങ്ങളിപ്പോൾ വരുന്ന പോസ്റ്റുകൾ.

നോൺസെൻസ് എന്ന സിനിമയുടെ സംവിധായകൻ എംസി ജിതിൻ അടങ്ങുന്ന പ്രമുഖരും പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. വിഷയത്തിൽ നിരവധി ട്രോളുകളാണ് സച്ചിനെതിരെ വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. അതെ സമയം മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ബോളിവുഡ് താരം തപ്സി പന്നവും ഉൾപ്പടെ നിരവധിപേർ സച്ചിനെതിരെ രംഗത്തെത്തിയിരുന്നു.

Advertisement