Home Entertainment Celebrities

കയറെടി അകത്തെന്ന് സംവിധായകൻ, കൂടെ വൃത്തികെട്ട ഒരു വാക്കും? ചെവിക്കുറ്റിക്ക് ഒറ്റയടി കൊടുത്തു: വെളിപ്പെടുത്തലുമായി ഭാഗ്യ ലക്ഷ്മി

3013

മലയാളികളുടെ പ്രിയപ്പെട്ട ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടിയുമാണ് ഭാഗ്യ ലക്ഷ്മി. ബിഗ് ബോസ് മലയാളത്തിലും ഭാഗ്യലക്ഷ്മി മൽസരാർത്ഥി ആയി എത്തിയിരുന്നു. നാല് പതിറ്റാണ്ടുകളിൽ ഏറെ ആകുന്നു ഭാഗ്യലക്ഷ്മി എന്ന ശബ്ദ സൗന്ദര്യം മലയാള സിനിമയുടെ ഭാഗം ആയിട്ട്.

വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ നായികമാരുടെ അഭിനയത്തിന് മിഴിവേകിയതിൽ ഭാഗ്യലക്ഷ്മിയുടെ പങ്ക് നിസ്തുലമാണ്. എന്നാൽ വളരെ മോശമായ അനുഭവങ്ങളും ആദ്യകാലങ്ങളിൽ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

Advertisements

നേരത്തെ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സിനിമയുടെ ഡബ്ബിംഗ് വേളയിൽ സംവിധായകനിൽ നിന്ന് തന്നെയാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ

റേ പ്പിം ഗ് സീൻ ആയിരുന്നു ഡബ്ബ് ചെയ്തു കൊണ്ടിരുന്നത്. അത് ശരിയാവുന്നില്ല, റേ പ്പിം ഗ് ശരിയാവുന്നില്ല എന്ന് പർപ്പസ്ഫുള്ളി ഡയറക്ടർ പറഞ്ഞു കൊണ്ടിരുന്നു. സാർ റേ പ്പിം ഗ് ഞാനല്ലല്ലോ ശരിയാക്കേണ്ടത് വില്ലൻ അല്ലേ എനിക്കിങ്ങനെ അലറി വിളിക്കാനല്ലേ കഴിയൂ എന്ന മറുപടിയും ഞാൻ നൽകി.

Also Read
ആ വൃത്തികെട്ടവൻമാർ എന്റെ അ ര ക്കെട്ടിന്റെയും മാ റി ട ത്തിന്റെയും ചിത്രം പകർത്തും, അത് കണ്ട് സ്വ യം ഭോ ഗം ചെയ്യുകയാണെന്ന് മെസ്സേജുകൾ അയക്കും: ചിന്മയി നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കുറേ കഴിഞ്ഞപ്പോൾ ഡയറക്ടർ, നിങ്ങൾക്ക് മര്യാദയ്ക്ക് ഒരു റേ പ്പിം ഗ് സീന് പോലും ഡബ്ബ് ചെയ്യാനറിയില്ലെങ്കിൽ നിങ്ങൾ എന്ത് ഡബ്ബിംഗ് വലിയ ആർട്ടിസ്റ്റാണെന്ന് പറഞ്ഞ് ഒരു വൃത്തികെട്ട വാക്ക് പറഞ്ഞു. അതുകേട്ടപ്പോൾ സോറി ഡബ്ബ് ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി.

ഓഹോ അങ്ങനെ നീ പോവോ, നിന്നെ കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടേ ഞാൻ വിടുന്നുള്ളൂ, കേറടി അകത്തെന്ന് അയാളും. എടീപോടി എന്ന് വിളിച്ചാലുണ്ടല്ലോ വിവരമറിയുമെന്ന് ഞാൻ പറഞ്ഞു. ആ.. വിളിച്ചാൽ നീ എന്തു ചെയ്യും.. ഒന്നൂ കൂടെ നീ വിളിച്ചു നോക്ക്.

അയാൾ വീണ്ടും വിളിച്ചു. കൊടുത്തു ഒ റ്റ യടി എന്നിട്ട് പുറത്തിറങ്ങി. എവിഎം സ്റ്റുഡിയോയിലായിരുന്നു സംഭവം. അതിന്റെ ഓണർ എവിഎം ശരവണൻ സാർ വെളിയിൽ വന്ന് എന്നമ്മ കാര്യം എന്ന് തിരക്കി. ഞാൻ പറഞ്ഞു സാർ എടീപോടി എന്നൊക്കെ വിളിക്കുന്നു.

അങ്ങനെയൊന്നും എനിക്ക് ഡബ്ബ് ചെയ്യാൻ സാധിക്കില്ല. അദ്ദേഹം പറഞ്ഞു ഈ സ്റ്റുഡിയോയിൽ സ്ത്രീകളോട് ഇങ്ങനെ അപമര്യാദയായി പെരുമാറാൻ സാധിക്കില്ല. ഭാഗ്യലക്ഷ്മി എന്റെ കാറിൽ വീട്ടിലേക്ക് പൊയ്ക്കോളൂ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആ പടം വേണ്ടാന്നു വച്ചെന്നുമായിരുന്നു ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്.

Also Read
സൂരരൈ പൊട്രു സംവിധായിക സുധ കൊങ്ങാരക്ക് അപകടം; അപകടത്തിൽ പരിക്കേറ്റ കയ്യുടെ ചിത്രങ്ങൾ പങ്ക് വെച്ച് സംവിധായിക

Advertisement