ഭർത്താവ് ഡിവോഴ്സ് നോട്ടീസ് അയച്ചത് ചായ ഉണ്ടാക്കി കൊടുത്തില്ലെന്ന് പറഞ്ഞ്; വിവാഹ മോചനത്തെ കുറിച്ച് ലക്ഷ്മി ജയൻ പറയുന്നു

1780

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് ലക്ഷ്മി ജയൻ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗർ സീസൺ ഏഴിൽ മൽസരാർത്ഥിയായി എത്തിയാണ് ലക്ഷ്മി ജയൻ പ്രേക്ഷകർക്ക് ഇടയിൽ സുപരിചിത ആയി മാറിയത്.

മികച്ച ഗായിക എന്നതിൽ ഇപരി വയലിനിസ്റ്റ് റേഡിയോ ജോക്കി ടെലിവിഷൻ അവതാരക എന്നീ നിലകളിലും ലക്ഷ്മി ജയൻ പ്രശസ്തയാണ്. ചെറിയ പ്രായത്തിൽ തന്നെ തന്റെ കരിയർ ജീവിതം ആരംഭിച്ച താരം ഏഷ്യാനെറ്റിലെ ബിഗ് ബോസിൽ മത്സരത്തിയായി എത്തിയപ്പോൾ നടത്തിയ ചില തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധ നേടിയിരുന്നു.

Advertisements

വ്യത്യസ്തമായ ശബ്ദങ്ങളിലൂടെ ഗാനം ആലപിക്കാനുള്ള കഴിവും ലക്ഷ്മി ജയന് ഉണ്ട്. ചെറിയ പ്രായത്തിൽ വിവാഹിത ആയ താരത്തിന്റെ വിവാഹ ജീവിതം പരാജയം ആയിരുന്നു. ഇപ്പോൾ മകനും അമ്മയ്ക്കും ഒപ്പമാണ് താരം കഴിയുന്നത്. തന്റെ ജീവിതത്തിലേക്ക് ഭർത്താവ് വന്നത് ഒരുപാട് നന്മകൾ കൊണ്ടായിരുന്നെന്ന് ലക്ഷ്മി പറയുന്നു.

Also Read
അന്ന് മമ്മൂട്ടി എന്നോട് അങ്ങനെ ചെയ്തത് എനിക്ക് ഭയങ്കര വിഷമമായി, എന്നാൽ പിന്നീട് മമ്മൂട്ടി എന്നോട് മാപ്പ് ചോദിച്ചു, പ്രായശ്ചിത്തവും ചെയ്തു: നടി അഞ്ചു വെളിപ്പെടുത്തുന്നു

അയാൾ തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഇന്നു കാണുന്ന താൻ ഉണ്ടാകില്ലായിരുന്നു. താൻ കലാരംഗത്ത് നിൽക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല. താൻ നല്ലൊരു പാട്ടുകാരിയാണെങ്കിൽ ചിത്ര ച്ചേച്ചിയെ പോലെ സ്റ്റേജിൽ നല്ല പാട്ടുകൾ പാടി കഴിവ് തെളിയിക്കണം എന്നായിരുന്നു അയാൾ തന്നോട് പറഞ്ഞത്.

തന്നെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് താൻ ആദ്യം കരുതി ഇരുന്നത്. അങ്ങനെ ഞാൻ ഭർത്താവിനെ ഇംപ്രസ്സ് ചെയ്യിക്കാൻ വേണ്ടി പാട്ടൊക്കെ പാടി തുടങ്ങി. അങ്ങനെ തനിക്ക് ഒരു റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം കിട്ടിയെന്ന് ലക്ഷ്മി പറയുന്നു. അതിനു ശേഷമാണ് അയാൾ ആദ്യമായി തനിക്ക് വക്കീൽ നോട്ടീസ് അയക്കുന്നത്.

അതിൽ എഴുതിയിരിക്കുന്നത് വെറും അനാവശ്യം ആയിട്ടുള്ള കാര്യങ്ങൾ ആയിരുന്നു. താൻ കുഞ്ഞിനെ കളയാൻ ശ്രമിച്ചു. ചായ ഇട്ടുകൊടുത്തില്ല അങ്ങനെയുള്ള ചെറിയ കാര്യങ്ങൾ ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. അത് കണ്ടാൽ തോന്നും ചൂരലിൽ രണ്ടെണ്ണം കൊടുക്കാൻ. ആ സമയത്ത് തനിക്ക് ഡിപ്രെഷൻ വന്നുവെന്ന് താരം പറയുന്നു.

ഭാഗ്യത്തിന് തനിക്ക് തന്നെ തിരിച്ചറിയാൻ പറ്റിയിരുന്നു. പക്ഷെ ആരോടും മിണ്ടാൻ സാധിച്ചിരുന്നില്ല. ഇതിനിടെ ആ വയലിനെടുത്തു വായിക്കാൻ തന്റെ ചിറ്റ പറഞ്ഞു. അങ്ങനെ താൻ വയലിൻ വായിച്ചു തുടങ്ങുകയും പ്രോഗ്രാമുകൾ ചെയ്യാനും തുടങ്ങി. പിന്നീട് എല്ലാം നല്ലതായി തുടങ്ങി.

തന്റെ ജീവിതത്തിലേക്ക് ആ മനുഷ്യൻ വന്നില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നെന്ന് ലക്ഷ്മി പറയുന്നു. ഇപ്പോൾ തനിക്ക് ഒറ്റയ്ക്ക് ജീവിക്കാനും യാത്ര ചെയ്യാനും ഏത് കാര്യവും നേരിടാനും സാധിച്ചു. അതിനാൽ അദ്ദേഹത്തോട് താൻ വളരെയധികം കടപ്പെട്ടിരികുന്നെന്നു താരം പറയുന്നു.

Also Read
വാൽസല്യം സിനിമയിൽ മമ്മൂട്ടി ആഭിനയിച്ചത് ഒരു പെൺകുട്ടിയുടെ കല്യാണം നടത്താൻ, പിന്നെ സംഭവിച്ചത് ഇങ്ങനെ

Advertisement