കല്യാണത്തിനു മുന്നെ തന്നെ ഷാനിദിന് ഒപ്പം താമസിച്ച് തുടങ്ങിയിരുന്നു, ഇപ്പോൾ 9 മാസം ഗർഭിണിയാണ്, സംശയങ്ങൾക്ക് എല്ലാം വ്യക്തത വരുത്തി ഷംന കാസിം

764

മലയാളം മിനിസ്‌ക്രീൻ റിയാലിഷോയിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. മികച്ച ഒരു നർത്തകി കൂടിയായ ഷംന കാസ്സിം 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ആണ് സിനമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോൾ മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്നത്.

Advertisements

എം പത്മകുമാർ സംവിധാനം ചെയ്ത വിസിതിരനാണ് ഷംനയുടേതായി പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം. പത്മകുമാറിന്റെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ ജോസഫിന്റെ തമിഴ് പതിപ്പാണ് വിസിതിരൻ. ഷംനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ സെലക്ടീവ് ആയിട്ടാണ് ഷംന സിനിമകൾ ചെയ്യുന്നത്.

Also Read
മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ജയറാമിനും ദിലീപിനും എല്ലാം ഒപ്പം അഭിനയിച്ചിട്ടും മോഹൻലാലിന്റെ നായിക ആകാൻ ആനിക്ക് സാധിച്ചില്ല, കാരണം ഇതാണ്

അതേ സമയം വിവാഹത്തെ തുടർന്ന സിനിമയിൽ സജീവം അല്ല ഷംന കാസിം. ദുബായിയിലെ ബിസിനസ്സുകാരൻ ആയ ഷാനിദ് ആസിഫലിയാണ് താരത്തിന്റെ ഭർത്താവ്. താഅമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷ വാർത്ത ഷംന കാസിം അടുത്തിടെയാണ് പങ്കട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു പ്രേക്ഷകരെ താരം ഈ വാർത്ത അറിയിച്ചത്.

വലിയ ആഘോഷത്തോടെ ആണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്. കഴിഞ്ഞ ഒക്ടോബർ മാസം ആയിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭർത്താവ് ഷാനിദ് ആസിഫ് അലി. ബേബി ഷവർ ചിത്രങ്ങൾ ഷംന പങ്കുവെച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ നിരവധി ചോദ്യങ്ങൾ വന്നിരുന്നു.

ഒക്ടോബറിൽ വിവാഹിത ആയ നടി എങ്ങനെ ഏഴ് മാസം ഗർഭിണി ആയി, വിവാഹത്തിന് മുമ്പ് തന്നെ ഗർഭിണിയായോ എന്നുള്ള തരത്തിലുള്ള ചോദ്യങ്ങളാണ് ഷംനയ്ക്ക് നേരിടേണ്ടി വന്നത്. അന്നൊന്നും ഈ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഷംന തയ്യാറായിരുന്നില്ല. ഇപ്പോഴിത ഒക്ടോബറിൽ വിവാഹിത ആയ താൻ മൂന്ന് മാസം കഴിഞ്ഞപ്പോൾ എങ്ങനെ ഏഴാം മാസത്തിലെ ബേബി ഷവർ നടത്തി എന്നതിന് കൃത്യമായ മറുപടി നൽകി രംഗത്ത് എത്തിയയിരിക്കുകയാണ് താരം.

നിക്കാഹ് കഴിഞ്ഞപ്പോൾ മുതൽ ഭർത്താവിന് ഒപ്പം ലിവിങ് ടുഗെതർ ആയിരുന്നു എന്നാണ് നടി പറയുന്നത്. ഇന്ന് ഈ വീഡിയോ ചെയ്യുന്നത് ഒരു ക്ലാരിഫിക്കേഷൻ തരാൻ വേണ്ടിയാണ്. ക്ലാരി ഫിക്കേഷൻ എന്ന് ഇതിനെ പറയേണ്ട ആവശ്യമുണ്ടോ എന്ന് എനിക്കറിയില്ല.

Also Read
വാൽസല്യം സിനിമയിൽ മമ്മൂട്ടി ആഭിനയിച്ചത് ഒരു പെൺകുട്ടിയുടെ കല്യാണം നടത്താൻ, പിന്നെ സംഭവിച്ചത് ഇങ്ങനെ

ക്ലാരിഫിക്കേഷൻ എന്നതല്ല ഇത് വളരെ പേഴ്‌സണലായ കാര്യമാണ്. എന്നാലും ഞാൻ ഇന്ന് ഇതിവിടെ പറയാൻ കാരണം കുറേ അധികം ചോദ്യങ്ങളും കമന്റ്‌സും കണ്ടതുകൊണ്ടാണ്. യുട്യൂബ് നോക്കിയപ്പോൾ വിവിധ ചാനലുകൾ കുറെ ഹെഡ്‌ലൈൻസൊക്കെ ഇട്ട് വീഡിയോ ചെയ്തും കണ്ടിരുന്നു.

പക്ഷെ എല്ലാവരും ഇത് പോസിറ്റീവായിട്ടാണ് എടുത്തിരിക്കുന്നത്. അതിൽ സന്തോഷമുണ്ട്. ഡെവിൾ എന്നൊരു തമിഴ് സിനിമയിലും ഗർഭിണിയായിരിക്കെ ഞാൻ അഭിനയിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്‌സും സോങും ഷൂട്ട് ചെയ്യുമ്പോൾ ഞാൻ നാല് മാസം ഗർഭിണിയായിരുന്നു. കൂടാതെ ഡി14 എന്ന റിയാലിറ്റിഷോയുടെ ഫിനാലെയിൽ ഡാൻസ് ചെയ്തപ്പോൾ ഞാൻ അഞ്ച് മാസം ഗർഭിണിയായിരുന്നു.

കൂടാതെ കുറെ യാത്രകളും ചെയ്തിരുന്നു. പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് ഗർഭിണി ആയിരിക്കുമ്പോൾ ഉള്ളത്. ഞാൻ ഒമ്പത് മാസംഗർഭിണിയാണ് ഇപ്പോൾ. വയറിനുള്ളിൽ നിന്നും ഇടിയും കുത്തും ചവിട്ടുമൊക്കെ കിട്ടുന്നുണ്ട്. ഇപ്പോൾ ഞാൻ കടന്നു പോകുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ ആണ്.

കല്യാണത്തിന് മുന്നെ ഗർഭിണിയായോ എന്ന ചോദ്യം ഞാൻ കണ്ടിരുന്നു. മുസ്ലീം വിഭാഗത്തിൽ നിക്കാഹ് എന്നൊരു സംഭവമുണ്ട്. അതുകൊണ്ട് തന്നെ എന്റെ യഥാർഥ വിവാഹ തിയ്യതി ജൂൺ 12 ആണ്. അന്നായിരുന്നു എന്റെ നിക്കാഹ്. അതൊരു സ്വകാര്യ ചടങ്ങായിരുന്നു. കുടുംബാംഗങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു.

അതിന് ശേഷം ഞാനും ഭർത്താവും ലിവിങ് ടുഗെതർ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞാണ് മാരേജ് ഫങ്ഷൻ വെച്ചത്. കാരണം എനിക്ക് ഷൂട്ടിങ് തിരക്കായിരുന്നു. അതുകൊണ്ടാണ് കല്യാണ ഫങ്ഷൻ ഒക്ടോബറിൽ നടത്തിയത്. അതുകൊണ്ടാണ് നിങ്ങൾക്കും കൺഫ്യൂഷൻ വന്നത്.

അതേ സമയം സിനിമയ്ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. പടം പേസും, പിസാസ് 2, അമ്മായി, ദസറ, ബാക്ക് ഡോർ, വൃത്തം, ഡെവിൾ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഷംന കാസിമിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Also Read
ഭർത്താവ് ഡിവോഴ്സ് നോട്ടീസ് അയച്ചത് ചായ ഉണ്ടാക്കി കൊടുത്തില്ലെന്ന് പറഞ്ഞ്; വിവാഹ മോചനത്തെ കുറിച്ച് ലക്ഷ്മി ജയൻ പറയുന്നു

Advertisement