ധോണിയുമായി ബന്ധം ഉണ്ടായിരുന്നു എന്നാൽ ശ്രീശാന്തുമായി ഉണ്ടായിരുന്നത് അങ്ങനത്തെ ഒരു ബന്ധം അല്ല, വെളിപ്പെടുത്തി റായ് ലക്ഷ്മി

36424

മലയാള അടക്കമുള്ള തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ സജീവമായ നായകാ നടിയാണ് ലക്ഷ്മി റായി എന്ന റായ് ലക്ഷ്മി. 2008 മുതൽ മലയാള സിനിമയിൽ സജീവമായ താരം കർണ്ണാടക സ്വദേശിനിയാണ്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇരട്ട വേഷത്തിൽ എത്തിയ അണ്ണൻ തമ്പിയാണ് താരത്തിന്റ ആദ്യ മലയാള ചിത്രം. പിന്നീട് റോക്ക് ൻ റോൾ, ചട്ടമ്പി നാട്, അറബിയും ഒട്ടകവും പി മാധവൻ നായരും, ടു ഹരിഹർ നഗർ, പരുന്ത്, രാജാധി രാജ, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങളി ലൂടെ മലയാള ത്തിലെ അറിയപ്പെടുന്ന നായികയായി റായ് ലക്ഷ്മി മാറി.

Advertisements

മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അതേ സമയം ധാരാളം ഗോസിപ്പു കോളങ്ങിലും നടി എത്തിയിരുന്നു. പ്രമുഖ ക്രിക്കറ്റ് താരങ്ങളുമായുള്ള പ്രണയവും തുടർന്ന് തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചും അടുത്തിടെ നടി വെളിപ്പെടുത്തിയിരുന്നു.

Also Read
ഭർത്താവ് ഡിവോഴ്സ് നോട്ടീസ് അയച്ചത് ചായ ഉണ്ടാക്കി കൊടുത്തില്ലെന്ന് പറഞ്ഞ്; വിവാഹ മോചനത്തെ കുറിച്ച് ലക്ഷ്മി ജയൻ പറയുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എംസ് ധോണിയും ആയുള്ള തരത്തിന്റെ പ്രണയം തകരാൻ കാരണം മലയാളി ക്രിക്കറ്റ്താരം ശ്രീശാന്തുമായുള്ള താരത്തിന്റെ ബന്ധമാണെന്ന് വാർത്തകൾ വന്നിരുന്നു . ശ്രീശാന്തും ആയുള്ള തന്റെ ബന്ധത്തെ അത്തരത്തിൽ ചിത്രീകരിക്കരുതെന്നാണ് നടി പറയുന്നത്.

അങ്ങനെയൊരു ബന്ധം നമ്മൾ തമ്മിൽ ഇല്ല. എന്നാൽ ധോണിയുമായുള്ള പ്രണയത്തെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. കാരണം അതൊക്കെ കഴിഞ്ഞു നാളുകൾ ഏറെയായി അദ്ദേഹം ഇപ്പോൾ വിവാഹമൊക്കെ കഴിഞ്ഞ് സന്തോഷമായി ജീവിക്കുന്നു.നമ്മൾ ജീവിതത്തിൽ വിചാരിച്ച കാര്യങ്ങൾ എല്ലാം സാധിക്കണമെന്നില്ല.

അതുകൊണ്ട് അക്കാര്യങ്ങളൊക്കെ മറക്കണം. ധോണിയുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷം മറ്റ് നാല് പുരുഷൻമാരുമായി താൻ ഡേറ്റ് ചെയ്തിരുനെന്നും താരം പറയുന്നു. എന്നാൽ അതൊന്നും വാർത്തയായില്ല. എല്ലാവരും ധോണിയെ കുറിച്ചാണ് എഴുതിയത്. കാരണം അത്തരം വാർത്തകൾ സെൻസേഷണൽ ആവും.

താൻ ധോണിയെ കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹത്തെ താൻ ഇപ്പോൾ ഒരുപാട് ബഹുമാനിക്കുന്നു. തനിക്ക് സിംഗിൾ ആയി ജീവിക്കാനാണ് ആഗ്രഹം. അഭിനയത്തിൽ മാത്രമാണ് ഇപ്പോൾ തന്റെ ശ്രദ്ധയെന്നും ആയിരുന്നു റായ് ലക്ഷ്മി പറഞ്ഞത്.

Also Read
കല്യാണത്തിനു മുന്നെ തന്നെ ഷാനിദിന് ഒപ്പം താമസിച്ച് തുടങ്ങിയിരുന്നു, ഇപ്പോൾ 9 മാസം ഗർഭിണിയാണ്, സംശയങ്ങൾക്ക് എല്ലാം വ്യക്തത വരുത്തി ഷംന കാസിം

Advertisement