ഞങ്ങൾ ഒരേ കോളേജിലാണ് പഠിച്ചത്, പ്രണയം ആർക്കും അറിയില്ലായിരുന്നു, നിശ്ചയം നടത്തിയത് വളരെ രഹസ്യമായി: വെളിപ്പെടുത്തലുമായി ആത്മീയ

134

ജോജു ജോർജ് നായകനായ ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ആത്മീയ. അടുത്തിടെയാണ് നടിയുടെ വിവാഹം നടന്നത്. മറൈൻ എൻജിനീയറായ സനൂപ് ആണ് ആത്മീയയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.

കണ്ണൂരിൽ വെച്ച് ആയിരുന്നു വിവാഹം നടന്നത്. ദീർഘകാലം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോൾ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് ആത്മീയ. തങ്ങൾ ഒരേ കോളേജിലാണ് പഠിച്ചത്. എന്നാൽ പഠിക്കുന്ന സമയത്ത് ഒരു തവണ പോലും പരസ്പരം കണ്ടിട്ടില്ല.

Advertisements

സിനിമയിലെത്തിയ സമയത്ത് അപ്രതീക്ഷിതമായി സനൂപിന്റെ സന്ദേശം ലഭിക്കുന്നത്. പിന്നീട് പരിചയപ്പെടുന്നു സൗഹൃദത്തിലാകുന്നു. ആ സൗഹൃദം ഒടുവിൽ വിവാഹത്തിൽ എത്തുകയുമായിരുന്നുവെന്നാണ് ആത്മീയ പറയുന്നത്. ആത്മീയയും സനൂപും കണ്ണൂർ സ്വദേശികളാണ്. ഇരുവരും ബിരുദം ചെയ്തത് മാംഗ്ലൂരിലാണ്.

ഒരേ കോളേജിലാണ് ഇരുവരും പഠിത്തത്. ആ കാലത്ത് സനൂപ് ആത്മീയയെ ശ്രദ്ധിച്ചിരുന്നെങ്കിലും ആത്മീയ സനൂപിനെ കണ്ടിട്ടുണ്ടായിരുന്നില്ല്. കോളേജ് പഠനം കഴിഞ്ഞ് മനംകൊത്തി പറവ എന്ന ചിത്രത്തിലൂടെ ആത്മീയ അഭിനയ രംഗത്ത് സജീവമായി.

സിനിമ കണ്ട സനൂപ് ആത്മീയയ്ക്ക് താനൊരു പഴയ സഹപാഠിയാണെന്ന് പറഞ്ഞ് സന്ദേശം അയച്ചു. അവിടെ നിന്നാണ് ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നത്. ഒടുവിൽ വിവാഹത്തിലും. പ്രണയം തുടങ്ങി രണ്ട് വർഷങ്ങൾ കഴിഞ്ഞപ്പോൾ വീട്ടിൽ കാര്യം അവതരിപ്പിച്ചുവെന്ന് ആത്മീയ പറയുന്നു. എന്നാൽ തുടക്കത്തിൽ ചെറിയ എതിർപ്പുകൾ ഉണ്ടായിരുന്നു. പിന്നീട് സമ്മതം മൂളി.

ഒരു വർഷം മുൻപായിരുന്നു വിവാഹനിശ്ചയം. വളരെ രഹസ്യമായാണ് വിവാഹ നിശ്ചയം നടത്തിയത്. നാട്ടുകാർ പോലും തങ്ങളുടെ പ്രണയകഥ അറിഞ്ഞില്ലെന്നും ആത്മീയ പറയുന്നു. വെള്ളത്തൂവൽ എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

മനം കൊത്തി പറവൈ, റോസ് ഗിത്താറിനാൽ, ജോസഫ്, കാവിയൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ജയറാം നായകനായ മാർക്കോണി മത്തായിയിലും നടി നായികയായി എത്തി. ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷൻ പുരസ്‌കാരം ആത്മീയയെ തേടിയെത്തിയിരുന്നു.

Advertisement