Home Entertainment

റൊമാന്റിക്ക് മൂഡിൽ മണിക്കുട്ടനും റിതു മന്ത്രയും, മണിക്കുട്ടന്റെ പ്രണയ ഗാനത്തിനൊപ്പം ചുവടുവെച്ച് റിതു

125

പ്രക്ഷകരെ ഏറെ തൃപ്തിപ്പെടുത്തി മുന്നേറുന്ന മലയാളം ബിഗ് ബോസ് മൂന്നാം സീസണിൽ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പരിപാടി തുടങ്ങി ദിവസങ്ങൾക്കുളളിൽ തന്നെ മൽസരാർത്ഥികൾ തമ്മിലുളള വഴക്കും കൈയ്യാങ്കളിയുമെല്ലാം പതിവ് കാഴ്ചകളായി മാറിയിരുന്നു.

കഴിഞ്ഞ ദിവസം ബിഗ് ബോസ് നൽകിയ പൊന്ന് വിളയും മണ്ണ് ടാസ്‌ക്കിനിടെയിലും പ്രശ്നങ്ങളുണ്ടായി. തുടർന്ന് ഇത്തവണ ലക്ഷ്വറി ബഡ്ജറ്റ് ഉണ്ടാകില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. സജ്ന സായി, സജ്ന റംസാൻ എന്നിവരെല്ലാം വഴക്കുണ്ടാക്കിയിരുന്നു.

Advertisements

കൂടാതെ ബിഗ് ബോസിനോടും ക്യാപ്റ്റൻ മണിക്കുട്ടനോടും പരാതി പറഞ്ഞും മറ്റുചിലർ എത്തി. അതേ സമയം പ്രശ്നങ്ങൾക്ക് ഇടയിൽ ബിഗ് ബോസ് പുറത്തുവിട്ട പുതിയ വീഡിയോയിൽ പ്രണയ ഗാനം പാടുന്ന മണിക്കുട്ടനെ കാണിച്ചിരുന്നു. മണിക്കുട്ടൻ പാടുന്നതിനൊപ്പം ചുവടുവെക്കുകയാണ് റിതു മന്ത്ര.

അതിമനോഹരമായാണ് മണിക്കുട്ടൻ പാടുന്നത്. ഇതിനൊപ്പം നൃത്തം ചെയ്യുകയാണ് റിതു. ഇത്തവണ ബിഗ് ബോസിൽ ആരാക്കെയാവും പ്രണയജോഡികൾ എന്നറിയാൻ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ബിഗ് ബോസ് ആദ്യ സീസണിൽ പേളി മാണിയും ശ്രീനിഷ് അരവിന്ദുമായിരുന്നു ഹൗസിലെ പ്രണയ ജോഡികൾ.

ഇവർ പിന്നീട് ജീവിതത്തിലും ഒന്നിച്ചു. രണ്ടാം സീസണിൽ സുജോ സാൻഡ്ര സൗഹൃദം പ്രണയത്തിലെത്തുമെന്ന് എല്ലാവരും കരുതിയെങ്കിലും സുജോയ്ക്ക് പുറത്ത് ഗേൾഫ്രണ്ടുളള കാര്യം പവൻ വഴി എല്ലാവരും അറിഞ്ഞിരുന്നു.

അതേ സമയം മണിക്കുട്ടനും റിതുവും ഒരുമിച്ചുളള സമയത്ത് അനൂപും ഇവർക്കൊപ്പമുണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ ആഴ്ചത്തെ എവിക്ഷനിൽ നിന്നും രക്ഷപ്പെട്ട താരമാണ് റിതു മന്ത്ര. റിതു പുറത്തുപോവുമെന്ന് എല്ലാവരും കരുതിയെങ്കിലും ലക്ഷ്മി ജയനാണ് എവിക്ഷനിലൂടെ പുറത്തായത്.

നിരവധി സൗന്ദര്യ മൽസരങ്ങളിൽ അടക്കം മുൻപ് പങ്കെടുത്തിട്ടുളള താരമാണ് റിതു. കൂടാതെ ചില സിനിമകളിലും ബിഗ് ബോസ് താരം വേഷമിട്ടിരുന്നു.

Advertisement