ദുൽഖറിന്റെ ഡ്രൈവിംഗ് എല്ലാർക്കും ഒരു പാഠം ആകേണ്ടത്, ട്രാഫിക് ഉദ്യോഗസ്ഥൻ ഹോം ഗാർഡ് ബിജി

128

ആലപ്പുഴ ബൈപ്പാസിൽ മലയാളത്തിന്റെ കുഞ്ഞിക്ക നടൻ ദുൽഖർ സൽമാൻ രണ്ട് ദിവസം മുമ്പ് ട്രാഫിക് നിയമം തെറ്റിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. എറണാകുളത്തേക്ക് പോകും വഴി ആലപ്പുഴ കൊമ്മാടി ബൈപ്പാസിൽ എത്തിയപ്പോഴായിരുന്നു താരത്തിന്റെ വാഹനം സിഗ്‌നൽ തെറ്റിച്ച് മറുവശത്തുകൂടെ കടന്ന് വന്നത്.

ഇത് കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥനായ ഹോം ഗാർഡ് ബിജി ശരിയായ ദിശ ദുൽഖറിന് കാട്ടികൊടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമായി വന്ന വാർത്തകൾ തെറ്റിധാരണകൾ ജനിപ്പിക്കുന്നതായിരുന്നു.

Advertisements

ഈ വേളയിലാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ബിജി തന്നെ സംഭവത്തിന് പിന്നിലെ വസ്തുത വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ദുൽഖറിന് ഒരു തെറ്റ് പറ്റിയതാണെന്നും അത് മനസിലായപ്പോൾ താൻ കാണിച്ചുകൊടുത്ത ശരിയായ മാർഗത്തിലൂടെ അദ്ദേഹം ഉടൻ തന്നെ പോകുകയും ചെയ്തു എന്നാണ് ബിജി ചൂണ്ടിക്കാട്ടുന്നത്.

ദുൽഖർ നൂറു ശതമാനവും ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ടാണ് തന്റെ വാഹനം ഓടിച്ചെതെന്നും നടൻ എല്ലാവർക്കും ഒരു മാതൃകയാണെന്നും ബിജി ഒരു വാർത്താ ചാനലിനോട് പറഞ്ഞു. ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുള്ള ദുൽഖറിന്റെ ഡ്രൈവിംഗ് എല്ലാർക്കും ഒരു പാഠം ആകേണ്ടതാണ്. ഇക്കാര്യത്തിൽ താൻ അദ്ദേഹത്തോട് നന്ദി പറയുന്നു. സംഭവത്തിന് പിന്നാലെ തന്റെ മേലുദ്യോഗസ്ഥരടക്കം നിരവധി പേർ തന്നെ അഭിനന്ദിച്ചുവെന്നും പൊലീസുകാരൻ സന്തോഷത്തോടെ അറിയിച്ചു.

രണ്ട് ദിവസം മുമ്പാണ് അബദ്ധത്തിൽ റൂട്ട് തെറ്റി കാറുമായി എത്തിയ നടൻ ദുൽഖർ സൽമാനെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് പിന്നോട്ട് എടുപ്പിച്ച വീഡിയോ പുറത്തെത്തിയത്. എറണാകുളത്തേക്ക് പോകും വഴി കൊമ്മാടി ബൈപ്പാസിൽ വെച്ചാണ് സിഗ്‌നൽ തെറ്റിച്ച് മറു വശത്തുകൂടെ ദുൽഖർ കാർ ഓടിച്ച് എത്തിയത്.

ഇത് കണ്ട അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥനായ ഹോം ഗാർഡ് ബിജി ദുൽഖറിന് ശരിയായ വഴി കാട്ടി കൊടുക്കുകയും ചെയ്തു. എന്നാൽ വീഡിയോ പ്രചരിച്ചതോടെ ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വന്ന വാർത്തകൾ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നതായിരുന്നു.

സംഭവത്തിന് പിന്നാലെ തന്റെ മേലുദ്യോഗസ്ഥരടക്കം നിരവധി പേർ തന്നെ അഭിനന്ദിച്ചു. ദുൽഖറാണ് കാറിൽ ഉണ്ടായിരുന്നതെന്ന് ബിജി ആദ്യം മനസ്സിലായിരുന്നില്ല. നേരായ വഴിയിലൂടെ വണ്ടിയെടുത്ത് നടൻ പോയപ്പോഴാണ് തനിക്ക് ആളെ മനസിലായതെന്നും ഹോം ഗാർഡ് ബിജി പറഞ്ഞു.

Advertisement